ശരണ്യ ആനന്ദ്

തെന്നിന്ത്യൻ നടി

ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയും ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമാണ് ശരണ്യ ആനന്ദ്. സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിലായിരുന്നു. എന്നാൽ അവസരങ്ങൾ നിറയെ വന്നത് മലയാളത്തിലാണ്. മോഹൻലാൽ അഭിനയിച്ച 1971 ബിയോണ്ട് ബോർഡേഴ്സ് ആണ് ശരണ്യ അഭിനയിച്ച ആദ്യ മലയാള ചലച്ചിത്രം, പിന്നീട് അച്ചായൻസ്, ചങ്ക്‌സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിലും മലയാളത്തിലും റിലീസ് ചെയ്ത ഭൂമി എന്ന ചിത്രത്തിലെ നായിക ശരണ്യയാണ്. വിനയൻ സംവിധാനം ചെയ്ത് ആകാശഗംഗ 2 എന്ന ചിത്രത്തിലെ കത്തിക്കരിഞ്ഞ ചുടലയക്ഷിയുടെ കഥാപാത്രം ചെയ്തത് ശരണ്യ ആനന്ദ് ആണ്.[1][2]

ശരണ്യ ആനന്ദ്
ജനനം
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾശരണ്യ
പൗരത്വംഇന്ത്യൻ
കലാലയംഎടത്വാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ,
മാംഗ്ലൂർ (ബി.എസ്.സി നഴ്സിംഗ്)
തൊഴിൽചലച്ചിത്ര അഭിനേത്രി
കൊറിയോഗ്രാഫർ
ഫാഷൻ ഡിസൈനർ
സജീവ കാലം2017-ഇത് വരെ
ജീവിതപങ്കാളി(കൾ)മനേഷ് രാജൻ നാരായണൻ
മാതാപിതാക്ക(ൾ)ആനന്ദ് രാഘവൻ(അച്ഛൻ)
സുജാത(അമ്മ)

കുടുംബം തിരുത്തുക

ആനന്ദ് രാഘവന്റെയും സുജാതയുടെയും മകളായി സൂററ്റിലാണ് ശരണ്യ ആനന്ദ് ജനിച്ചത്. അച്ഛൻ ആനന്ദ് ഗുജറാത്തിൽ ബിസിനസായിരുന്നു. സൂരറ്റിൽ ആണ് ജനിച്ചതെങ്കിലും അടൂരാണ് ശരണ്യയുടെ സ്വദേശം. ദിവ്യ എന്നാണ് ശരണ്യയുടെ സഹോദരിയുടെ പേര്. എടത്വ ഹയർസെക്കൻഡറി സ്കൂളിൽ ആണ് ശരണ്യ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബി.എസ്.സി.നഴ്സിംഗ് പൂർത്തിയാക്കിയിട്ടുണ്ട് ശരണ്യ ആനന്ദ്.

സിനിമ ജീവിതം തിരുത്തുക

പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ മഹീന്ദ്ര സ്കോർപ്പിയയുടെ പരസ്യത്തിൽ മിസ്സ് സൂറത്തിനൊപ്പം അഭിനയിച്ചുകൊണ്ടാണ് ശരണ്യ മോഡലിംഗ് രംഗത്തെത്തിയത്. തുടർന്ന് നിരവധി പരസ്യചിത്രങ്ങൾക്ക് മോഡലായി. മാധുരി ദീക്ഷിത് അടക്കമുള്ള താരങ്ങളോടൊപ്പം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട്. സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിലായിരുന്നു. കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിൽ എത്തുന്നത്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്‌റ്റന്റ് കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ 1971 ബിയോണ്ട് ബോർഡേസ്‌ (2017) ആണ് ശരണ്യ അഭിനിയച്ച ആദ്യ മലയാള ചലച്ചിത്രം.

അഭിനിയിച്ച ചലച്ചിത്രങ്ങൾ തിരുത്തുക

2017

  • 1971 ബിയോണ്ട് ബോർഡേഴ്സ്.... മിലിട്ടറി നഴ്സ്
  • കാപ്പുചീനോ
  • അച്ചായൻസ്... ഹോട്ടൽ റിസപ്ഷനിസ്റ്റ്
  • ചങ്ക്സ്...സോണിയ മിസ്
  • ആകാശമിഠായി

2018

  • ചാണക്യതന്ത്രം
  • ലിയാൻസ്
  • ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ

2019

  • എ ഫോർ ആപ്പിൾ
  • ആകാശഗംഗ 2... കത്തിക്കരിഞ്ഞ ചുടലയക്ഷി
  • മാമാങ്കം

2023

  • ഗരുഡൻ ... സ്മിത ജിജോ

ടെലിവിഷൻ തിരുത്തുക

പരമ്പരകൾ

റിയാലിറ്റി ഷോകൾ

കൊറിയോഗ്രാഫി നിർവഹിച്ച ചലച്ചിത്രങ്ങൾ തിരുത്തുക

  • ആമേൻ

അവലംബം തിരുത്തുക

  1. https://in.bookmyshow.com/person/saranya-anand/1080869
  2. https://www.indiancinemagallery.net/celebrity/saranya-anand-profile/
"https://ml.wikipedia.org/w/index.php?title=ശരണ്യ_ആനന്ദ്&oldid=4074739" എന്ന താളിൽനിന്ന് ശേഖരിച്ചത്