ശബ്ദിക്കുന്ന കലപ്പ (ഹ്രസ്വ ചിത്രം)
പൊൻകുന്നം വർക്കി രചിച്ച പ്രശസ്തമായ മലയാള കഥ ശബ്ദിക്കുന്ന കലപ്പയെ ആസ്പദമാക്കി എം. ജയരാജ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ശബ്ദിക്കുന്ന കലപ്പ.. ഈ ചിത്രം 2019 ലെ ഇന്ത്യൻ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[1][2]
ഉള്ളടക്കം
തിരുത്തുകഔസേഫ് എന്ന കർഷകനും കണ്ണൻ എന്ന ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണിത്. പ്രാരബ്ധങ്ങൾ മുറുകിയപ്പോൾ ഔസേഫിന് കണ്ണനെ വിൽക്കേണ്ടിവന്നു. പിന്നീട് അടിയന്തരാവശ്യങ്ങൾപോലും മാറ്റിവച്ച്, അറവുശാലയിൽനിന്ന് ഔസേഫ് കണ്ണനെ രക്ഷിക്കുന്നു.
പുരസ്കാരം
തിരുത്തുക- 2019 ലെ ഇന്ത്യൻ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
- 2019 തിരുവനന്തപുരം ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിന് തെരഞ്ഞെടുത്തിരുന്നു.[3]
അവലംബം
തിരുത്തുക- ↑ https://www.deshabhimani.com/cinema/iffi-2019-goa/826438
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-07. Retrieved 2019-10-07.
- ↑ https://idsffk.in/2019/06/19/the-talking-plow-shabdhikunna-kalappa/