ശബ്ദങ്ങൾ (നോവൽ)

(ശബ്ദങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ നോവലാണ് ശബ്ദങ്ങൾ. 1947ലാണ് അദ്ദേഹം ഈ നോവൽ രചിച്ചത്. യുദ്ധം, അനാഥത്വം, രോഗം, വിശപ്പ്, വ്യഭിചാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ നോവൽ ഒരു സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണത്തിൻറെ രൂപത്തിലാണ് രചിച്ചിരിക്കുന്നത്. സൈനികൻ എഴുത്തുകാരനെ സമീപിച്ച് തൻറെ ജീവിതകഥ പറയുന്നു. എഴുത്തുകാരൻ അതെല്ലാം കുറിച്ചെടുക്കുകയും സൈനികനോട് സംശയങ്ങൾ ചോദിക്കുകയും ചെയ്യുന്നു. അതോടൊപ്പം അദ്ദേഹം സൈനികൻറെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്നു. ഈ നോവലിന് അശ്ലീലമാണെന്ന പേരിൽ ധാരാളം എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നു.

പ്രമേയം

തിരുത്തുക

നാൽക്കവലയിൽ ആരോ ഉപേക്ഷിച്ചുപോയ ഒരു കുഞ്ഞിനെ ഒരു പൂജാരി ദത്തെടുക്കുന്നു. കുഞ്ഞ് മുതിർന്നപ്പോൾ സൈന്യത്തിൽ ചേർന്ന് [രണ്ടാം ലോകമഹായുദ്ധത്തിൽ] പങ്കെടുക്കുന്നു. സിഫിലിസ് രോഗവുമായാണ് മിക്ക സൈനികരും യുദ്ധത്തിൽ നിന്ന് തിരിച്ചെത്തിയത്. എന്നാൽ ഈ സൈനികന് ആ ദുര്യോഗമുണ്ടായില്ല. സൈനികന് അയാളുടെ ധീരത സമാധാനകാലത്ത് ഉപജീവനം കണ്ടെത്താൻ തുണയാകുന്നു. ലൈംഗികതയെപ്പറ്റിയുള്ള അയാളുടെ ജിഝ്ഞാസയും മറ്റൊരാളുടെ ചതിയും അയാളെ മദ്യലഹരിയിൽ ആദ്യമായി സ്വവർഗ്ഗരതിയിലേയ്ക്ക് നയിക്കുന്നു. അതിലൂടെ അയാൾ രോഗിയാകുന്നു.

"https://ml.wikipedia.org/w/index.php?title=ശബ്ദങ്ങൾ_(നോവൽ)&oldid=3939684" എന്ന താളിൽനിന്ന് ശേഖരിച്ചത്