ശനിശിംഗനാപൂർ ശനീശ്വരക്ഷേത്രം

(ശനീശ്വരക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ മഹാരാഷ്ട്രയിലെ ശനിശിംഗനാപൂർ എന്ന ഗ്രാമത്തിലെ അതിപ്രസിദ്ധമായ ക്ഷേത്രമാണ് ശനീശ്വരക്ഷേത്രം. ശനിദോഷങ്ങളെ അകറ്റാനുള്ള പൂജകൾക്ക് ഇന്ത്യയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. 5 അടിയോളം ഉയരമുള്ള ഒരു കറുത്ത കല്ലാണ് ശനീശ്വര പ്രതിഷ്ഠ[1]. ഇതിന് മേൽക്കൂരയോ ചുറ്റുമതിലുകളോ ഇല്ല. ഭക്തർ കൊണ്ടു വരുന്ന എണ്ണ ഈ കല്ലിൽ അഭിഷേകം നടത്തുന്നതാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഈ ശനീശ്വര പ്രതിഷ്ഠയുടെ സമീപം ഒരു ശൂലവും തൊട്ടപ്പുറത്ത് ഒരു നന്ദിയുടെ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിനു മുൻവശത്തായി ശിവന്റെയും ഹനുമാന്റെയും രൂപങ്ങളും സ്ഥിതി ചെയ്യുന്നു. ശനിയാഴ്ചകളിലെ അമാവാസി നാളുകളിലാണ് ഇവിടെ ഏറ്റവും തിരക്ക് അനുഭവപ്പെടുക.

ശനിരൂപം

ഐതിഹ്യം

തിരുത്തുക

ക്ഷേത്ര ഐതിഹ്യങ്ങളിൽ പറയുന്നത് ഒരു വൻ പ്രളയത്തിന്റെ ശേഷിപ്പുകളിൽ നിന്നുമാണ് കൃഷ്ണശില ലഭിച്ചതെന്നാണ്. ഈ പ്രളയത്തിൽ വൻനാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഈ ലഭിച്ച ശിലയെ ഗ്രാമീണർ ഒരു കമ്പ് കൊണ്ടു പോറിയപ്പോൾ കല്ലിൽ നിന്നും ചോര പൊടിയുകയും അതവരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഗ്രാമീണരുടെ സ്വപ്നത്തിൽ ശനീശ്വരനെ കാണുകയും അങ്ങനെ ഇപ്പോൾ കാണപ്പെടുന്ന മേൽക്കൂരയില്ലാത്ത ഈ ക്ഷേത്രം പണിയുവാനുള്ള നിർദ്ദേശം ഗ്രാമീണർക്ക് ലഭിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക