ശജറത് അൽ-ദുർറ് (അറബി: شجر الدر‬, lit. Tree of Pearls 'മുത്തുകളുടെ മരം'), ഈജിപ്തിലെ ഒരു വനിതാഭരണാധികാരിയായിരുന്നു (28 ഏപ്രിൽ 1257). [a] ഇവരുടെ രാജകീയ നാമം അൽ-മലിക ഇസ്മത്തുദ്ദീൻ ഉമ്മുൽ ഖലീൽ ശജർ അദ്- ദുർ (الملكة عصمة الدين أم خليل شجر الدر) എന്നാണ്. അവരുടെ ഈവിളിപ്പേരിൽ നിന്ന് أم خليل ʾUmm Khalīl, 'ഖലീലിന്റെ അമ്മ'; [b] എന്നും അവർ അറിയപ്പെട്ടു. , അയ്യൂബി രാജവംശത്തിലെ അവസാന ഈജിപ്ഷ്യൻ സുൽത്താനായ അസ്-സാലിഹ് അയ്യൂബിന്റെയും പിന്നീട് മംലൂക്ക് ബാഹ്രി രാജവംശത്തിലെ ആദ്യത്തെ സുൽത്താനായ ഇസ് അൽ-ദിൻ ഐബക്കിന്റെയും ഭാര്യയായിരുന്നു അവർ. അയ്യൂബിന്റെ ഭാര്യയാകുന്നതിനുമുമ്പ്, അവൾ ഒരു ബാല അടിമയും അയ്യൂബിന്റെ ദാസിയും ആയിരുന്നു. [4] ഈജിപ്തിനെതിരായ ഏഴാമത്തെ കുരിശുയുദ്ധത്തിൽ (1249–1250) ആദ്യ ഭർത്താവിന്റെ മരണശേഷം ശജറത് അൽ-ദുർറ് കുരിശു പോരാളികളെ, ഈജിപ്റ്റിൽ നിന്നും അതു വഴി ബൈതുൽ മുഖദ്ദിസിൽ നിന്നും തുരത്തിയോടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 1250 മെയ് 2 ന് അവർ ഈജിപ്തിലെ സുൽത്താനയായി . അയ്യൂബി ഭരണത്തിന്റെ അവസാനവും മംലൂക്ക് യുഗത്തിന്റെ തുടക്കവും ആയിരുന്നു ഈ കാലം. [5] [6] [7] [8] ശജറത് അൽ-ദുർറിന്റെ വംശീയ വേരുകളെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്. പല മുസ്‌ലിം ചരിത്രകാരന്മാരും അവൾ ബദവി /സർക്കാസിയൻ/ ഗ്രീക്ക് അല്ലെങ്കിൽ തുർക്കി വംശജയാണെന്ന് വിശ്വസിക്കുന്നു. ചിലർ അവൾ അർമേനിയൻ വംശജയാണെന്ന് വിശ്വസിക്കുകയും ചെയ്തു. [9] [10]

Shajar al-Durr
Dinar coin of Shajar al-Durr
Female Sultan of Egypt
ഭരണകാലം 2 May – July 1250
മുൻഗാമി Al-Muazzam Turanshah
പിൻഗാമി Izz al-Din Aybak
Regent of Egypt
ഭരണകാലം 21 November 1249 – 27 February 1250[1]
ജീവിതപങ്കാളി
(died 1249)

(m. 1250; died 1257)
മക്കൾ
Khalil
പേര്
al-Malika ʿAṣmat ad-Dīn ʾUmm-Khalīl Shajar ad-Durr
കബറിടം Cairo
മതം Islam

നിരവധി സ്രോതസ്സുകൾ ശജറത് അൽ-ദുർറ് സുൽത്താന (സുൽത്താന്റെ സ്ത്രീലിംഗം) എന്ന പദവി സ്വീകരിച്ചതായി പറയുന്നു. [11] എന്നിരുന്നാലും, ചരിത്രപരമായ സ്രോതസ്സുകളിലും (പ്രത്യേകിച്ച് ഇബ്നു വാസിൽ), ശജറത് അൽ-ദുർറിന്റെ ഒരേയൊരു നാണയത്തിലും, അവളെ “സുൽത്താൻ” എന്നാണ് വിളിച്ചിരിക്കുന്നത്. [12]

പശ്ചാത്തലം

തിരുത്തുക

ചരിത്രകാരൻമാർ, തുർക്കി വംശജയായ ശജറത് അൽ-ദുർറിനെ[13] സുന്ദരിയും ഭക്തയും ബുദ്ധിമതിയും ആണെന്ന് വിശേഷിപ്പിച്ചു. സുൽതാൻ സ്വാലിഹ് അയ്യൂബ്, സുൽതാൻ ആകുന്നതിനു മുമ്പ് 1239 ൽ അവരെ ഒരു ദാസിയായി വാങ്ങി. [14] [15] [16] [17] [18] പിന്നീട് 1240-ൽ അസ്-സാലിഹ് അയ്യൂബ് സുൽത്താനായപ്പോൾ അവൾ അദ്ദേഹത്തോടൊപ്പം ഈജിപ്തിലേക്ക് പോയി. അവിടെ വെച്ച് സുൽതാന്റെ മകൻ അൽ-മാലിക് അൽ മൻസൂർ എന്ന് വിളിപ്പേരുള്ള ഖലീലിനെ പ്രസവിച്ചു. [19] [20] ഖലീൽ ജനിച്ച് കുറച്ച് കാലങ്ങൾക്ക് ശേഷം അസ്-സാലിഹ് അയ്യൂബ് അവളെ വിവാഹം കഴിച്ചു. [21]

1249 ഏപ്രിലിൽ സിറിയയിൽ നിന്നും ഈജിപ്റ്റിലേക്ക് മടങ്ങുമ്പോൾ സുൽതാൻ, ദമിയേത്തയിൽ വെച്ച് ഭീഷണമായ തരത്തിൽ രോഗിയായി. അവിടെവെച്ച് ഫ്രാൻസിലെ ലൂയി ഒൻപതാമന്റെ ഒരു പടയാളി സൈന്യം സൈപ്രസിൽ ഒത്തുകൂടി ഈജിപ്തിനെതിരെ ആക്രമണം നടത്താൻ പോകുന്ന വിവരം സുൽതാൻ അറിഞ്ഞു. [22] [23] കുരിശുയുദ്ധക്കാരാൽ ഉപേക്ഷിക്കപ്പെട്ട പട്ടണമായ ഡാമിയേറ്റയിൽ [24] [25] നൈൽ നദിയുടെ തീരത്ത് സുൽതാനും സൈന്യവും നേരിട്ട് എത്തി അവരുടെ അക്രമണത്തെ തടഞ്ഞു. കുരിശുപോരാളികളുടെ ഈ ഉപരോധം ദീർഘകാലം നീണ്ടുപോയതിനാൽ അസ്-സാലിഹ് അയ്യൂബിനെ മെച്ചപ്പെട്ട സംരക്ഷിത പട്ടണമായ അൽ മൻസൂറയിലെ കൊട്ടാരത്തിലേക്ക് ഒരു സ്ട്രെച്ചറിൽ കൊണ്ടുപോയി താമസ്പ്പിച്ചു. അവിടെ വെച്ച് അദ്ദേഹം യുദ്ധകാര്യങ്ങൾ നിയന്ത്രിച്ചു. 1249 നവംബർ 22 ന്, ഈജിപ്തിൽ 10 വർഷത്തോളം ഭരണം നടത്തിയ ശേഷം, കുരിശുയുദ്ധത്തിനിടയിൽ അദ്ദേഹം മരിച്ചു. [26] സുൽത്താന്റെ മരണത്തെക്കുറിച്ച് ശജറത് അൽ-ദുർറ് അമീർ ഫഖറുദ്-ദിൻ യൂസഫ് ബിൻ ഷെയ്ഖിനെയും (എല്ലാ ഈജിപ്ഷ്യൻ സൈന്യത്തിന്റെയും കമാൻഡർ) തവാഷി ജമാലുദ്-ദിൻ മുഹ്‌സിനെയും (കൊട്ടാരം നിയന്ത്രിച്ച മുഖ്യൻ) അറിയിച്ചെങ്കിലും രാജ്യം കുരിശുയുദ്ധക്കാരാൽ ആക്രമണത്തിനിരയായപ്പോൾ അദ്ദേഹത്തിന്റെ മരണം മറച്ചുവെക്കാൻ അവർ തീരുമാനിച്ചു. [27] നൈൽ നദിയിലെ അൽ-റുദ ദ്വീപിലെ കോട്ടയിലേക്ക് സുൽത്താന്റെ മൃതദേഹം ബോട്ടിൽ രഹസ്യമായി കൊണ്ടുപോയി. [28] [29] സുൽത്താൻ തന്റെ മരണശേഷം ആര് അനന്തരാവകാശി ആവണം എന്ന കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല.[30] സുൽത്താൻ മകൻ അൽ-മുഅസ്സം തുറാൻ ഷാഹ് തുടർന്ന് ഭരണസാരഥ്യം ഏറ്റു. [31] [32] സുൽത്താന്റെ മരണസമയത്ത് ജീവിച്ചിരിപ്പുണ്ടായിരുന്ന ഈജിപ്തിലെ ദൃക്സാക്ഷികൾ പറയുന്നത്, സുൽത്താന്റെ കൈയക്ഷരം പകർത്താൻ കഴിയുന്ന ഒരാൾ അമീർ ഫഖറുദ്-ദിന് വേണ്ടി രേഖകൾ കൃത്രിമമായി ഉണ്ടാക്കി അൽ-മുഅസ്സം തുറാന്ശ‍ാഹിനെ ഭരണാധികാരിയാക്കി എന്നാണ്. [4] പിന്നീട് അമീർ ഫഖറുദ്-ദിൻ സുൽത്താന്റെ അധികാരങ്ങൾ കൈയ്യാളാനും, ഉത്തരവുകൾ നൽകാനും തുടങ്ങി.[33] ഇവർ ജനങ്ങളിൽ നിന്നും മറ്റ് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും സുൽത്താൻ മരിച്ചത് മറച്ചുവെക്കുകയും, രോഗിയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ വിജയിച്ചു. ശജറത് അൽ-ദുർറ് സുൽത്താന് വേണ്ടി ഭക്ഷണം തയ്യാറാക്കി തന്റെ കൂടാരത്തിലേക്ക് കൊണ്ടുവരികയും,[34] ഉന്നത ഉദ്യോഗസ്ഥരോടും സുൽത്താന്റെ മംലൂക്കുകളോടും സൈനികരോടും - “രോഗിയായ” സുൽത്താന്റെ ഇഷ്ടപ്രകാരം - സുൽത്താൻ, അദ്ദേഹത്തിന്റെ അവകാശിയായി തുറാൻഷായേയും [35] [36], അത്താബെഗ് (ഉന്നത മന്ത്രി) ആയി[37] ഫഖറുദ്-ദിൻ യൂസഫിനേയും തെരഞ്ഞെടുത്തായും പറഞ്ഞു വിശ്വസിപ്പിച്ചു.

ഏഴാമത്തെ കുരിശുയുദ്ധത്തിന്റെ തോൽവി

തിരുത്തുക
 
ഏഴാമത്തെ കുരിശുയുദ്ധത്തിനായി എയ്ഗസ്-മോർട്ടസിൽ നിന്ന് പുറപ്പെടുന്ന കപ്പലിൽ ലൂയി ഒമ്പതാമൻ.

അസ്-സാലിഹ് അയ്യൂബിന്റെ മരണവാർത്ത ഡാമിയേറ്റയിലെ കുരിശുയുദ്ധക്കാരിൽ എത്തി. [38] [39] ലൂയി ഒൻപതാമൻ രാജാവിന്റെ സഹോദരനായ, കൗണ്ട് ഓഫ് പൊയിറ്റോ ആയ അൽഫോൻസോയുടെ നേതൃത്വത്തിലുള്ള അധിക സൈന്യത്തിന്റെ വരവോടെ അവർ ഡാമിയേറ്റയിൽ നിന്ന് കൈറോയിലേക്ക് മാർച്ച് ചെയ്യാൻ തീരുമാനിച്ചു. ലൂയി ഒൻപതാമന്റെ മറ്റൊരു സഹോദരൻ ആർട്ടോയിസിലെ റോബർട്ട് ഒന്നാമന്റെ നേതൃത്വത്തിലുള്ള ഒരു കുരിശുയുദ്ധ സേന അഷ്മുവിന്റെ കനാൽ കടന്ന് അൽ മൻസൂറയിൽ നിന്ന്, രണ്ട് മൈൽ (3km) അകലെ, ഇന്ന് അൽബഹർ അൽസാഗിർ എന്നറിയപ്പെടുന്ന സ്ഥലത്ത് വെച്ച് ഗിദീലയിലെ ഈജിപ്ഷ്യൻ ക്യാമ്പിനെ ആക്രമിച്ചു. പെട്ടെന്നുള്ള ആക്രമണത്തിനിടെ അമീർ ഫഖറുദ്-ദിൻ കൊല്ലപ്പെടുകയും കുരിശുയുദ്ധ സേന അൽ മൻസൂറ പട്ടണത്തിലേക്ക് മുന്നേറുകയും ചെയ്തു. ശജറത് അൽ-ദുർറ് അൽ മന്സൂറ പ്രതിരോധിക്കാൻ ഒരു പ്ലാൻ തയ്യാറാക്കി. [40] ഈ പ്ലാനിൽ കുരിശുയുദ്ധ സേന അൽ മന്സൂറ പട്ടണത്തിനുള്ളിൽ കുടുങ്ങി , ആർട്ടോയിസിലെ റോബർട്ട് കൊല്ലപ്പെടുകയും കുരിശുയുദ്ധ സേനയെ നശിപ്പിക്കുകയും ചെയ്തു.[41] [42] [43]

1250 ഫെബ്രുവരിയിൽ, മരിച്ച സുൽത്താന്റെ മകൻ അൽ മുഅസ്സം തുറാൻഷാ ഈജിപ്തിൽ എത്തി, കെയ്‌റോയിലേക്ക് പോകാൻ സമയമില്ലാത്തതിനാൽ [44] [45] അദ്ദേഹത്തിന്റെ വരവോടെ, ശജറത് അൽ-ദുർറ് സാലിഹ് അയ്യൂബിന്റെ മരണം പ്രഖ്യാപിച്ചു. തുറാൻഷാ നേരെ യുദ്ധമുഖമായ അൽ മൻസൂറയിലേക്ക് പോയി. [46] 1250 ഏപ്രിൽ 6 ന് ഫരിസ്‌കൂർ യുദ്ധത്തിൽ കുരിശുയുദ്ധക്കാർ പൂർണ്ണമായും പരാജയപ്പെടുകയും ലൂയി ഒമ്പതാമൻ രാജാവിനെ ബന്ധിയായി പിടികൂടുകയും ചെയ്തു. [47]

തുറാൻ‌ഷയുമായി പൊരുത്തക്കേട്

തിരുത്തുക

ഏഴാമത്തെ കുരിശുയുദ്ധം പരാജയപ്പെടുകയും ലൂയി ഒമ്പതാമൻ പിടിക്കപ്പെടുകയും ചെയ്തുകഴിഞ്ഞപ്പോൾ, ഒരു വശത്ത് തുറാൻഷായും ശജറത് അൽ-ദുർറും തമ്മിലും, മറുവശത്ത് മംലൂക്കുകളും തമ്മിലും പ്രശ്‌നങ്ങൾ ആരംഭിച്ചു. ശജറത് അൽ-ദുർറ്, മംലൂക്കുകൾ, പരേതനായ പിതാവിന്റെ പഴയ കാവൽക്കാർ എന്നിവരുള്ളപ്പോൾ തനിക്ക് പൂർണ്ണ പരമാധികാരം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ തുറാൻഷാ, കുറച്ച് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ഡെപ്യൂട്ടി സുൽത്താൻ ഉൾപ്പെടെയുള്ള പഴയ ഉദ്യോഗസ്ഥരെ മാറ്റി പകരം വയ്ക്കുകയും ചെയ്തു [48] [49] ശജറത് അൽ-ദുർറ് ജറുസലേമിൽ ആയിരിക്കുമ്പോൾ അവർക്ക് തുറാൻഷാ ഒരു സന്ദേശം അയച്ച് [19] മുന്നറിയിപ്പ് നൽകുകയും പരേതനായ പിതാവിന്റെ സ്വത്തും ആഭരണങ്ങളും തനിക്ക് കൈമാറാൻ അഭ്യർത്ഥിക്കുകയും ചെയ്തു. തുറാൻഷായുടെ അഭ്യർത്ഥനയും പെരുമാറ്റവും ശജറത് അൽ-ദുർറിനെ വിഷമിപ്പിച്ചു. തുറാൻ‌ഷായുടെ ഭീഷണികളെയും നന്ദികേടിനെയും കുറിച്ച് അവർ മംലൂക്കുകളോട് പരാതിപ്പെട്ടപ്പോൾ, [50] മംലൂക്കുകൾ, പ്രത്യേകിച്ച് അവരുടെ നേതാവ് ഫാരിസുദ്-ദിൻ അക്തായി, പ്രകോപിതരായി. [51] കൂടാതെ, തുറാൻഷാ മദ്യപിക്കാറുണ്ടായിരുന്നു, എന്നും മദ്യപിക്കുമ്പോൾ തന്റെ പിതാവിന്റെ ദാസികളെ അധിക്ഷേപിക്കുകയും, മംലൂക്കിനെ ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു എന്നും അവർ പ്രചരിപ്പിച്ചു.[52] അങ്ങനെ ബൈബാർസും, മംലുക്കുകളും ചേർന്ന് 1250 മേയ് 2 ന് തുറാൻഷായെ കൊലപ്പെടുത്തി. അതോടുകൂടി അയ്യൂബി കാലഘട്ടം അവസാനിച്ചു. അയ്യുബി സുൽത്താന്മാരിൽ അവസാനത്തെയാളായിരുന്നു അദ്ദേഹം. [53] [54]

അധികാരത്തിലേക്ക്

തിരുത്തുക
 
1966 ൽ നിന്നുള്ള ഒരു രേഖാചിത്രം ഷാജർ അൽ-ദുറിനെ ചിത്രീകരിക്കുന്നു

തുരാൻ‌ഷായുടെ കൊലപാതകത്തിനുശേഷം, മംലൂക്കുകളും അമീറുകളും സുൽത്താന്റെ ഡിഹ്ലിസിൽ ഒത്തുകൂടി [55] ശജറത് അൽ-ദുർറിനെ പുതിയ ഭരണാധികാരിയായി നിയമിക്കാൻ തീരുമാനിച്ചു, ഇസ്സുദ്-ദീൻ ഐബക്കിനെ അത്താബെഗ് (കമാൻഡർ ഇൻ ചീഫ്) ആയി നിയമിച്ചു. കെയ്‌റോയിലെ സിറ്റാഡൽ ഓഫ് ദി മൗണ്ടനിൽ വച്ച് ശജറത് അൽ-ദുർറിനെ ഇത് അറിയിച്ചു.[56] [57] "അൽ-മാലികാ ഇസ്മതുദ്-ദിൻ ഉമ്മുൽ ഖലീൽ ശജറത് അൽ-ദുർറ് എന്ന രാജകീയനാമം അവർക്ക് നല്കപ്പെട്ടു. "മാലികത്ത് അൽ മുസ്‌ലിം" (മുസ്‌ലിംകളുടെ രാജ്ഞി), "വാലിദത്ത് അൽ മാലിക് അൽ മൻസൂർ ഖലീൽ അമീർ അൽ മൊഅമിനിൻ "(വിശ്വസ്തരുടെ അൽ മാലിക് അൽ മൻസൂർ ഖലീൽ അമീറിന്റെ അമ്മ) എന്നും അവർ വിളിക്കപ്പെട്ടു. പള്ളികളിലെ വെള്ളിയാഴ്ചത്തെ പ്രാർത്ഥനയിൽ "ഉമ്മുൽ മാലിക് ഖലീൽ" (അൽ മാലിക് ഖലീലിന്റെ മാതാവ്), "സാഹിബത്ത് അൽ മാലിക് അസ്-സാലിഹ്" (അൽ-മാലിക്കിന്റെ ഭാര്യ-സാലിഹ്) എന്ന പേർ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തി. അവരുടെ ശീർഷകങ്ങൾ ഉപയോഗിച്ച് നാണയങ്ങൾ അച്ചടിക്കുകയും അവർ "വാലിദത്ത് ഖലീൽ" എന്ന പേരിൽ ഉത്തരവുകളിൽ ഒപ്പിടുകയും ചെയ്തു. [58] പരേതയായ ഭർത്താവിന്റെയും മരിച്ച മകന്റെയും പേരുകൾ ഉപയോഗിച്ച് സൽത്തനത്തിന്റെ അവകാശി എന്ന നിലയിലുള്ള അവരുടെ ഭരണത്തിന് ബഹുമാനവും നിയമസാധുതയും നേടാൻ ശ്രമിച്ചു.

ശജറത് അൽ-ദുർറ് അധികാരമേറ്റപ്പോൾ ആദ്യമായി നമസ്കരിച്ചു ശേഷം, അമീർ ഹുസാമുദ്ദിനെ, അൽ മന്സൂറയിൽ തടവിവിലാക്കപ്പെട്ട ലൂയിസ് ഒമ്പതാമന്റെ അടുത്തേക്ക് പറഞ്ഞയക്കുകയും കപ്പം നല്കിയ ശേഷം ഈജിപ്ത് വിട്ടു ജീവനോടെ പോകാൻ സമ്മതിക്കുകയും ചെയ്തു. തന്റെ ജീവന് പകരമായി ഡാമിയേറ്റയിൽ ഇനി കയറിപ്പോകരുതെന്ന് കല്പിക്കുകയും ചെയ്തു. [59] 1250 മെയ് 8 ന് മോചിതനായ ലൂയി 12000 ഓളം യുദ്ധത്തടവുകാർക്കൊപ്പം ഡാമിയേറ്റ വിട്ട് അക്രയിലേക്ക് കപ്പൽ കയറി. [60]

അയ്യൂബികളുമായി പൊരുത്തക്കേട്

തിരുത്തുക

അൽ മുഅസ്സം തുറാൻഷയുടെ കൊലപാതകവും പുതിയ സുൽത്താനയായി ശജറത് അൽ-ദുർറിന്റെ അധികാരാരോഹണവാർത്തയും സിറിയയിലെത്തിയപ്പോൾ സിറിയൻ അമീറുമാർ ശജറത് അൽ-ദുർറിന് വിധേപ്പെടാൻ വിസമ്മതിക്കുകയും അൽ കാരക്കിലെ സുൽത്താന്റെ ഡെപ്യൂട്ടി‌ക്കെതിരെ വിമതസ്വരം ഉയർത്തുകയും ചെയ്തു. [61] ദമാസ്കസിലെ സിറിയൻ അമീറുകൾ അലപ്പോയിലെ അയ്യൂബി അമിറായ നാസിർ യൂസഫിന് നഗരം കൈമാറി. കൈറോയിലെ മംലൂക്കുകൾ ഇതിനു പകരമായി ഈജിപ്തിലെ അയ്യൂബികളോട് വിശ്വസ്തരായ അമിർമാരെ അറസ്റ്റ് ചെയ്ത് പ്രതികരിച്ചു. [62] സിറിയയിലെ അയ്യൂബികൾക്ക് പുറമേ, ബാഗ്ദാദിലെ അബ്ബാസി ഖലീഫ അൽ മുസ്തസിമും ഈജിപ്തിലെ മംലൂക്ക് നീക്കത്തെ നിരസിക്കുകയും ശജറത് അൽ-ദുർറിനെ ഒരു രാജാവായി അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. [63] [64] പുതിയ സുൽത്താനയായി ശജറത് അൽ-ദുർറിനെ അംഗീകരിക്കാൻ ഖലീഫ വിസമ്മതിച്ചത് ഈജിപ്തിലെ മംലൂക്കുകൾക്ക് വലിയ തിരിച്ചടിയായിരുന്നു. അയ്യൂബി കാലഘട്ടത്തിലെ പതിവുപോലെ അബ്ബാസി ഖലീഫയുടെ അംഗീകാരത്തിലൂടെ മാത്രമേ സുൽത്താന് നിയമസാധുത നേടാനാകൂ. [65] [66] അതിനാൽ, പുതിയ സുൽത്താനായി ഇസ്സുദ്ദിൻ ഐബക്കിനെ സ്ഥാനമേല്പിക്കാൻ മംലൂക്കുകൾ തീരുമാനിച്ചു. മൂന്നുമാസത്തോളം ഈജിപ്തിനെ സുൽത്താനയായി ഭരിച്ചശേഷം അദ്ദേഹം ശജറത് അൽ-ദുർറിനെവിവാഹം കഴിച്ചു. [67] ഒരു രാജാവായി ശജറത് അൽ-ദുർറിന്റെ ഭരണകാലം ഹ്രസ്വകാലത്തായിരുന്നുവെങ്കിലും, ചരിത്രത്തിലെ രണ്ട് സുപ്രധാന സംഭവങ്ങൾക്ക് ഇത് സാക്ഷ്യം വഹിച്ചു:- ഒന്ന്, ലൂയി ഒൻപതാമനെ ഈജിപ്തിൽ നിന്ന് പുറത്താക്കുകയും, തെക്കൻ മെഡിറ്ററേനിയൻ തീരം കീഴടക്കാനുള്ള കുരിശുയുദ്ധക്കാരുടെ അഭിലാഷത്തിന്റെ അന്ത്യം കുറിക്കുകയും ചെയ്തു; രണ്ട്, അയ്യൂബി രാജവംശത്തിന്റെ അവസാനവും തെക്കൻ മെഡിറ്ററേനിയനിൽ പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തിയിരുന്ന മംലൂക്ക് ഭരണകൂടത്തിന്റെ ജനനവും.

ഖലീഫയെ പ്രീതിപ്പെടുത്തുന്നതിനും അംഗീകാരം നേടുന്നതിനുമായി, താൻ ബാഗ്ദാദിലെ അബ്ബാസി ഖലീഫയുടെ പ്രതിനിധി മാത്രമാണെന്ന് ഐബക്ക് പ്രഖ്യാപിച്ചു. [68] സിറിയയിലെ അയ്യൂബികളെ സമാധാനിപ്പിക്കാൻ മംലൂക്കുകൾ അൽ-ഷറഫ് മൂസ എന്ന അയ്യൂബിയായ ഒരു കുട്ടിയെ സഹ-സുൽത്താനായി നാമനിർദേശം ചെയ്തു. [65] [69] എന്നാൽ ഇത് അയ്യൂബികളെ തൃപ്തിപ്പെടുത്തിയില്ല, മംലൂക്കുകളും അയ്യൂബികളും തമ്മിലുള്ള സായുധ സംഘട്ടനങ്ങൾ പൊട്ടിപ്പുറപ്പെട്ടു. [70] തലസ്ഥാനത്ത് നിന്ന് വളരെ അകലെയല്ലാത്ത പ്രദേശങ്ങളിൽ റെയ്ഡ് നടത്തുന്ന മംഗോളിയരുമായി ബന്ധപ്പെട്ട ബാഗ്ദാദിലെ ഖലീഫ, ഈജിപ്തിലെ മംലൂക്കുകളും സിറിയയിലെ അയ്യൂബികളും തമ്മിൽ സമാധാനപരമായി തീർപ്പാക്കുന്നത് കാണാൻ ആവശ്യപ്പെട്ടു. പക്ഷെ രക്തരൂക്ഷിതമായ പോരാട്ടത്തെത്തുടർന്ന്, ഖലീഫയുടെ ചർച്ചകളിലൂടെയും മധ്യസ്ഥതയിലൂടെയും സൈനിക മേധാവിത്വം പ്രകടിപ്പിച്ച മംലൂക്കുകൾ [71] അയ്യൂബികളുമായി ഒരു കരാറിലെത്തി, ഗാസ, ജറുസലേം, സിറിയൻ തീരം എന്നിവയുൾപ്പെടെ തെക്കൻ ഫലസ്തീനിൽ അവർക്ക് നിയന്ത്രണം നൽകി. [72] ഈ കരാറിലൂടെ മംലൂക്കുകൾ തങ്ങളുടെ ആധിപത്യത്തിലേക്ക് പുതിയ പ്രദേശങ്ങൾ കൂട്ടിച്ചേർക്കുക മാത്രമല്ല, അവരുടെ പുതിയ സംസ്ഥാനത്തിന് അബ്ബാസികളിൽ നിന്ന് അംഗീകാരം നേടുകയും ചെയ്തു. സിറിയയിലെ അയ്യൂബികളുമായുള്ള പോരാട്ടത്തിനു പുറമേ, മം‌ലൂക്കുകൾ മധ്യ, അപ്പർ ഈജിപ്തിലെ ഗുരുതരമായ കലാപങ്ങളെ വിജയകരമായി നേരിട്ടു. [73] തുടർന്ന്, ശജറത് അൽ-ദുർറിനൊപ്പം അദ്ദേഹത്തെ സുൽത്താനാക്കി പ്രതിഷ്ഠിച്ച സാലിഹിയ മംലൂക്കുകളുടെ വർദ്ധിച്ചുവരുന്ന ശക്തിയെ ഭയന്ന് ഐബക്ക്, അവരുടെ നേതാവ് ഫാരിസുദ്-ദിൻ അക്തായിയെ കൊലപ്പെടുത്തി. അക്തായിയുടെ കൊലപാതകം അറിഞ്ഞ തൽക്ഷണം സിറിയയിലേക്ക് ഒരു മംലൂക്ക് പടയോട്ടം ഉണ്ടായി. അവരോടൊപ്പം സിറിയയിലേക്ക് പലായനം ചെയ്ത മംലൂക്കുകളിൽ പ്രമുഖ മംലൂക്ക് വിഭാഗങ്ങളായ ബൈബാർസ് അൽ-ബുന്ദുക്ദാരി, ഖലാവുൻ അൽ-ആൽഫി എന്നിവരും ചേർന്നു. [74] [75] ശജറത് അൽ-ദുർറ്[76] [77] ഐബക്കുമായി സ്വരച്ചേർച്ച ഇല്ലാതാവുകയും, ഈജിപ്തിൽ നിന്ന് പുറത്തുപോയി അദ്ദേഹത്തിനെതിരെ തിരിയുകയും ചെയ്തതിനുശേഷം ഐബക്ക് ഈജിപ്തിന്റെ ഏകവും സമ്പൂർണ്ണവുമായ ഭരണാധികാരിയായി.

 
ഷാജർ അൽ-ദുറിന്റെ ശവകുടീരം

1257 ആയപ്പോഴേക്കും സുരക്ഷയും മേധാവിത്വവും തേടിക്കൊണ്ടിരുന്ന സുൽത്താനും അദ്ദേഹത്തിന്റെ ഭാര്യ ശജറതുദുർറും, തമ്മിൽ തർക്കങ്ങളും സംശയങ്ങളും പതിവായി.[78] ഇതാകട്ടെ രാഷ്ട്രത്തിൽ പലവിധ ബാഹ്യ അധിനിവേശങ്ങളുടെ സമയവുമായിരുന്നു. ഈജിപ്തിന്റെ ഏക ഭരണം ശജറതുദുർറും ആഗ്രഹിച്ചു. ഇക്കാരണത്താൽ അവർ രാഷ്ട്ര കാര്യങ്ങൾ ഐബക്കിൽ നിന്ന് മറച്ചുവെച്ചു; തന്റെ ആദ്യ ഭാര്യയെ കാണുന്നതിൽ നിന്നും അവർ സുൽതാനെ തടഞ്ഞു, അവളെ വിവാഹമോചനം ചെയ്യണമെന്ന് അവൾ നിർബന്ധിച്ചു. [79] പകരം, സിറിയയിലേക്ക് പലായനം ചെയ്ത മംലൂക്കുകളുടെ ഭീഷണിക്കെതിരെ സഹായിക്കാൻ കഴിയുന്ന ശക്തനായ അമീറുമായി സഖ്യം രൂപീകരിക്കാനായി ബദറുദ്-ദിൻ ലോലോവയുടെ മകളെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു.[80] [81] ഡമാസ്‌കസിലെ നാസിർ യൂസഫുമായി ശജറതുദുർറ് ബന്ധപ്പെട്ടിരുന്നുവെന്ന് ബദർ അദ്-ദിൻ ലോലോവ ഐബക്കിന് മുന്നറിയിപ്പ് നൽകി. [82] [83] അപകടസാധ്യത മനസ്സിലാക്കിയ ശജറതുദുർറ് [19] [84] സുൽത്താൻ കുളിക്കുന്നതിനിടയിൽ അദ്ദേഹത്തെ സ്വന്തം ദാസന്മാരാൽ കൊലപ്പെടുത്തി. [85] [86] ഏഴു വർഷം ഐബക്ക് ഈജിപ്ത് ഭരിച്ചു.

ശജറതുദുർറ് ഐബക് രാത്രിയിൽ പെട്ടെന്നു മരിച്ചു എന്ന് പ്രചരിപ്പിക്കാൻ നോക്കിയെങ്കിലും മംലൂക്കുകൾ അത് വിശ്വസിച്ചില്ല. മംലൂക്കുകളിൽ പെട്ട സൈഫുദ്ദീൻ ഖുതുസ് നേതൃത്വം അവകാശപ്പെട്ടു. ഈ സമയം ഐബക്കിൻറെ [87] [88] [89] [90] വേലക്കാരും പീഡനം കാരണം കുറ്റസമ്മതം നടത്തി. ശജറതുദുർറിനെയും സേവകരെയും അറസ്റ്റുചെയ്തു, ഐബക്കിന്റെ മംലൂക്കുകൾ (മുയിസിയ മംലൂക്കുകൾ) അവളെ കൊല്ലാൻ ആഗ്രഹിച്ചുവെങ്കിലും സാലിഹിയ മംലൂക്കുകൾ അവളെ സംരക്ഷിക്കുകയും അവർ താമസിച്ചിരുന്ന റെഡ് ടവറിലേക്ക് കൊണ്ടുപോകുകയും ചെയ്തു. [91] [92] ഐബക്കിന്റെ മകൻ, 15-കാരനായ അൽ മൻസൂർ അലിയെ മുയിസിയാ മംലൂക്കുകൾ പുതിയ സുൽത്താനായി പ്രഖ്യാപിച്ചു. [93] ഏപ്രിൽ 28 ന് അൽ മൻസൂർ അലിയുടെയും അമ്മയുടെയും ബന്ധുക്കൾ ശജറതുദുർറിനെ അടിച്ച് കൊന്നു. അവളുടെ നഗ്നശരീരം കോട്ടക്ക് പുറത്ത് കിടക്കുന്നതായി കണ്ടെത്തി. [94] [95] [96] ചരിത്രകാരനായ ഇബ്നു അയാസ് പറയുന്നതനുസരിച്ച്, ശജറതുദുർറിനെ അവളുടെ കാലിൽ പിടിച്ച് വലിച്ചിഴച്ച് കോട്ടക്ക് മുകളിൽ നിന്ന് നഗ്നയാക്കി, അരയിൽ ഒരു തുണികെട്ടികൊണ്ട് വലിച്ചെറിഞ്ഞു. അവരുടെ ശരീരം മൂന്നു ദിവസം കോട്ടയുടെ കിടങ്ങിൽ കിടന്നു. അടുത്ത രാത്രി ഒരു ജനക്കൂട്ടം വന്ന് അരക്കെട്ടിനു ചുറ്റുമുള്ള തുണി അഴിച്ചുകൊണ്ടുപോയി, കാരണം അത് മുത്തുകളുള്ള സിൽക്കും കസ്തൂരി വാസനയുള്ളതും ആയിരുന്നു. [97] ഐബക്കിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട ദാസന്മാരെ വധിച്ചു. [98]

ഇസ്ലാമികവിധിപ്രകാരം, വാസ്തുവിദ്യയ്ക്ക് കേളികേട്ട തുലൂൺ പള്ളിയിൽ നിന്ന് വളരെ അകലെയല്ലാത്ത ശവകുടീരത്തിലാണ് ശജറതുദുർറിനെ സംസ്കരിച്ചത്. കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് പ്രത്യേകമായി കൊണ്ടുവന്ന "tree of life,"മൊസൈക്ക് കൊണ്ട് അലങ്കരിച്ച ഒരു മിഹ്രാബ് (പ്രാർത്ഥന കേന്ദ്രം) അതിനകത്താണ്.

വാസ്തുവിദ്യ

തിരുത്തുക

ബഹ്‌രി മംലൂക്ക് ശവകുടീരങ്ങളുടെ തദ്ദേശീയ വാസ്തുവിദ്യ സ്വീകരിച്ച്നിർമ്മിച്ച അൽദുർറ് ശവകുടീരം ഇസ്ലാമിക വാസ്തുവിദ്യയുടെ നല്ലൊരു ചിത്രണമാണ്. സാംസ്കാരികമായി സമന്വയിപ്പിച്ച ഈ വാസ്തുവിദ്യ ഉപയോഗിച്ച ഈജിപ്തിലെ ആദ്യത്തെ ഇസ്ലാമിക സുൽത്താനായിരുന്നു അവർ. ഇസ്‌ലാമിന്റെ സാംസ്കാരികത ശില്പകലകളിൽ അൽദുർറ് സ്വീകരിച്ചതായി മലസ്സിലാക്കിയ മംലൂക്ക് സൽത്തനത്തിലെ നേതാക്കൾ അൽ-ദുറിന്റെ ശ്മശാനഘടനയിലും അതു തന്നെ സ്വീകരിച്ചു. പിന്നീട് വളരെക്കാലം അവ ബഹ്‌രി മംലൂക്കുകളുടെ അധീനതയിലായിരുന്നു. [99]

1250 ൽ തന്റെ ഭർത്താവിന്റെ നഗരമായ സാലിഹിയയിൽ ഒരു ശവകുടീരം പണിയാൻ ശജറതു ദുർറ് തന്റെ സമ്പത്തും ശക്തിയും ഉപയോഗിച്ചു, ഈ ശ്രമങ്ങളുടെ ഫലമായി മദ്രസകളും മറ്റ് നിരവധി ജീവകാരുണ്യ സമുച്ചയങ്ങളും സാംസ്കാരിക സ്മാരകങ്ങളായി മാറി. മംലൂക്കിഭരണാധികാരികളും ഇതിന് ധാരാളമായി പ്രചാരണം നൽകിയതിനാൽ ഇന്നും ഇവ പ്രസിദ്ധിയോടെ നിലനില്കുന്നു. ട്രീ ഓഫ് പേൾസിൽ (2020), റഗിൾസ് എഴുതുന്നു:

“The initial madrasa foundation had enabled the patron to embellish the streetscape, stake a claim to the city, and display his generosity and piety in his lifetime. But while it bore his name and titles, its primary purpose was to provide a place for teaching and study. The tomb, in contrast, existed for the sole purpose of commemoration. Like all mausolea, it stood as a visible sign whose express purpose was to preserve the memory of its occupant for eternity. With the unification of the tomb and madrasa, a powerful new ensemble was created in which both functions were enhanced: the tomb absorbing the charitable purpose of the adjacent school and capturing its thrum of activity, the madrasa gaining new political purpose as an embodied site of memory—a critically important Ayyubid memory, which we recall was what Shajar al-Durr could offer as the last remaining link to the deceased sultan. Moreover, the complex occupied a more highly charged urban space than previous tombs and transformed the city around it, projecting into and defining the space of the street, its handsome minaret and large dome demanding that people pay attention.”[100]

1250 നും 1257 ൽ മരണത്തിനുമിടയിൽ അൽദുർറ് തനിക്കായി ഒരു ശവകുടീരം പണിതു. ഒരു വലിയ ചാരിറ്റബിൾ സമുച്ചയത്തിന്റെ ഭാഗമായ ആ ശവകുടീരം ഇന്നും നിലനിൽക്കുന്നു. അത് അടുത്തിടെ അഥർ ലിന്ന ഫൗണ്ടേഷൻ പുനർസ്ഥാപിച്ചു. [101] ഫാത്തിമി നഗരത്തിന്റെ മതിലുകൾക്ക് പുറത്ത് നിർമ്മിച്ചതാണെങ്കിലും, ഈ ശവകുടീരം സുൽത്താൻ സാലിഹിനായി അവൾ നിർമ്മിച്ച ശവകുടീരം പോലെയായിരുന്നു - അസാധാരണവും നൂതനവുമായ ഒരു ഘടനഅതിനുണ്ടായിരുന്നു. റൂബിൾസ് എഴുതുന്നു:

മുസ്ലീം മതപരമായ ക്രമീകരണങ്ങളായ പള്ളികൾ, ശവകുടീരങ്ങൾ എന്നിവയിലെ ഇസ്ലാമിക കലയിലെ ആശയവിനിമയത്തിനുള്ള ഒരു പ്രധാന മാർഗ്ഗം ലിഖിതങ്ങൾ മാത്രം നൽകുകയും ആളുകളുടെയും മൃഗങ്ങളുടെയും ചിത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നുവെന്നും പൊതുവെ അറിയാം. എന്നിരുന്നാലും, പ്രാർത്ഥന നടക്കുന്ന ഏതൊരു കെട്ടിടത്തിലും ഏറ്റവും ഉയർന്ന ഒരു സ്ഥലത്ത് സ്വയം വ്യക്തമായ ഒരു പരാമർശം ഉൾപ്പെടുത്താൻ ശജറതുദുർറിന് കഴിഞ്ഞു, എങ്ങിനെയെന്നാൽ - ഒരു മിഹ്‌റാബ്, അവിടെ നേർത്ത ശാഖയുടെ ഒരു ചിത്രം, അതിൽ മുത്ത് പഴങ്ങളും. അത് അവളുടെ പേരിനെ ഓർമ്മിപ്പിക്കുന്നു: ശജർ (മരം), ദുർറ് (മുത്തുകൾ). ” [102]

സ്വാധീനങ്ങൾ

തിരുത്തുക

അയ്യൂബി വംശത്തിൽ പെടാത്ത ഒരു മാനുഷിക അടിമയെന്ന നിലയിൽ, ഈജിപ്തിന്റെയും സിറിയയുടെയും ആദ്യത്തെ മംലൂക്ക് (അടിമ)ഭരണാധികാരിയെ കൊണ്ടുവന്ന പ്രത്യേകത ശജറതുദുർറിനുണ്ട്. [103] മരിക്കുന്നതിനുമുമ്പ്, ഐബക്കും ശജറതുദുർറും മം‌ലൂക്ക് രാജവംശം സ്ഥാപിച്ചു, അത് ആത്യന്തികമായി മംഗോളിയരെ പിന്തിരിപ്പിക്കുകയും യൂറോപ്യൻ കുരിശുയുദ്ധക്കാരെ വിശുദ്ധ നാട്ടിൽ നിന്ന് പുറത്താക്കുകയും ഒട്ടോമൻകാർ വരുന്നതുവരെ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശക്തിയായി തുടരുകയും ചെയ്തു.

ഈജിപ്ഷ്യൻ നാടോടിക്കഥകളിൽ

തിരുത്തുക

ആയിരക്കണക്കിന് പേജുകളുുള്ള, ഓട്ടോമൻ കാലഘട്ടത്തിന്റെ ആദ്യകാലത്തെ [104] [105] നാടോടി ഇതിഹാസമായ സിറാത്ത് അൽ സഹീർ ബൈബാറിലെ (അൽ-സഹീർ ബൈബാറുകളുടെ ജീവിതം) ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് ശജറതുദുർറ്. ഫിക്ഷന്റെയും വസ്തുതകളുടെയും സമന്വയമായ ഈ കഥ ബൈബാറുകൾക്കും, ശജറതുദുർറിലുമുള്ള ഈജിപ്ഷ്യൻ സാധാരണക്കാരുടെ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു. ഫാത്ത്മ ശജറത്ത് അൽ-ദുർ, എന്ന കഥയിൽ ശജർ അൽ-ദുർ, മംഗോളിയക്കാർ ആക്രമിച്ച, ബാഗ്ദാദിലെ ഖലീഫ അൽ മുക്തദീറിന്റെ മകളാണ്. [106] അവളുടെ പിതാവ്, മുത്തുകൾ കൊണ്ട് നിർമ്മിച്ച വസ്ത്രമായരുന്നു അവൾ ധരിച്ചിരുന്നതുകൊണ്ട് അവളെ ശജറത്ത് അൽ-ദുർ (മുത്തുകളുടെ വൃക്ഷം) എന്ന് വിളിച്ചിരുന്നു. ഈജിപ്തിലെ രാജ്ഞിയാകാൻ ആഗ്രഹിച്ചതിനാൽ അവളുടെ പിതാവ് അവൾക്ക് ഈജിപ്ത് നൽകി. ഈജിപ്ത് അവളായതിനാൽ അധികാരത്തിൽ തുടരാൻ സാലിഹ് അയ്യൂബ് അവളെ വിവാഹം കഴിച്ചു. കെയ്‌റോയിലെ കോട്ടയിലേക്ക് ബൈബാർസിനെ കൊണ്ടുവന്നപ്പോൾ അവൾ അവനെ സ്നേഹിക്കുകയും ഒരു മകനെപ്പോലെ പെരുമാറുകയും ചെയ്തു. ഐബക് അൽ-തുർക്കുമാനി എന്ന ദുഷ്ടൻ അൽ-മൗസിൽ നിന്ന് ഈജിപ്ത് മോഷ്ടിക്കാൻ വന്നത് ശജറത്ത് അൽ-ദുർറ്, ഭർത്താവ് അൽ സാലിഹ് അയ്യൂബ് എന്നിവരിൽ നിന്നാണ്. ശജറത്ത് അൽ-ദുർറ് ഐബക്കിനെ വാളുകൊണ്ട് കൊന്നെങ്കിലും മകനിൽ നിന്ന് ഓടിപ്പോകുമ്പോൾ അവൾ കോട്ടയുടെ മേൽക്കൂരയിൽ നിന്ന് വീണു മരിച്ചു. [107] കൂടാതെ, ശജർ അൽ-ദുറിന്റെ പേരിന്റെ അർത്ഥം മുത്തുകളുടെ മരം എന്നാണ്. അതിനാലാണ് കവിതയിൽ, അവളെ പരാമർശിക്കുന്നയിടങ്ങളിൽ അമ്മയുടെ മുത്തുകളുടെ കഷണങ്ങളാൽ രൂപംകൊണ്ട ഒരു ഫലവൃക്ഷം എന്ന് സൂചിപ്പിക്കുന്നത്. [108]

സാഹിത്യത്തിൽ

തിരുത്തുക

തയ്ബ് സാലിഹ് തന്റെ "ദ വെഡ്ഡിംഗ് ഓഫ് സെയ്ൻ" എന്ന കഥയിൽ "പതിമൂന്നാം നൂറ്റാണ്ടിൽ ഈജിപ്ത് ഭരിച്ച മുൻ അടിമ പെൺകുട്ടി" എന്നാണ് "ശജർ അദ്-ദുർറിനെ" പരാമർശിച്ചത്.

കഥയിൽ അദ്ദേഹത്തിന് ഒരു കഥാപാത്രം പറയുന്നുണ്ട്, "ഒരു പുരുഷൻ ഒരു പുരുഷനാണ്, അവൻ വീർപ്പുമുട്ടുന്നുണ്ടെങ്കിലും, ഒരു സ്ത്രീ ഒരു സ്ത്രീയാണ്, അവൾ ശജർ അദുർറിനെപ്പോലെ സുന്ദരിയാണെങ്കിലും." [109]

നാണയങ്ങൾ

തിരുത്തുക

ശജർ അൽ-ദുറിന്റെ നാണയങ്ങളിൽ ഇനിപ്പറയുന്ന പേരുകളും ശീർഷകങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്: അൽ-മുസ്തസിമിയ അൽ സാലിഹിയ മാലിക്കത്ത് അൽ മുസ്‌ലിം വാലിദത്ത് അൽ മാലിക് അൽ മൻസൂർ ഖലീൽ അമീർ അൽ മുഅ്മിൻ. അവളുടെ നാണയങ്ങളിൽ അബ്ബാസിദ് ഖലീഫിയിടെ പേരുകളും ആലേഖനം ചെയ്തിട്ടുണ്ട്: അബ്ദുല്ലാഹ് ബിൻ അൽ മുസ്താൻസിർ ബില്ലാഹ്. [110]

ഇതും കാണുക

തിരുത്തുക
  • ഈജിപ്തിലെ ഭരണാധികാരികളുടെ പട്ടിക
  • അൽ മുഅസം തുരൺഷാ
  • an-Nasir Yusuf
  • അയ്ബാക്ക്
  • ബഹ്രി രാജവംശം
  • അൽ മൻസുര യുദ്ധം
  • ഫരിസ്‌കൂർ യുദ്ധം
  • മംലൂക്ക്

കുറിപ്പുകൾ

തിരുത്തുക

 

അടിക്കുറിപ്പുകൾ 
  1. Her coins carried the name Shajarat al-Durr. See below.
  2. Also Wālidat Khalīl (والدة خليل), with the same meaning. Khalil was her dead son from Sultan as-Salih Ayyub. The names were used by Shajar al-Durr to legitimate and consolidate her position as an heir and ruler. She signed the official documents and sultanic decrees with the name Wālidat Khalīl.[2][3]

പരാമർശങ്ങൾ

തിരുത്തുക
  • അബു അൽ ഫിദ, മാനവികതയുടെ സംക്ഷിപ്ത ചരിത്രം .
  • അൽ-മക്രിസി, അൽ സെലൂക്ക് ലെമെറെഫാറ്റ് ദേവാൽ അൽ-മെലൂക്ക്, ദാർ അൽ-കൊട്ടോബ്, 1997.
  • ഇംഗ്ലീഷിലെ ഐഡെം: ബോൺ, ഹെൻ‌റി ജി., ദി റോഡ് ടു നോളജ് ഓഫ് ദി റിട്ടേൺ ഓഫ് കിംഗ്സ്, ക്രോണിക്കിൾസ് ഓഫ് ക്രൂസേഡ്സ്, എ‌എം‌എസ് പ്രസ്സ്, 1969.
  • അൽ-മക്രിസി, അൽ-മവായിസ് വാ അൽ-ഇതിബാർ ബൈ ദിക്ർ അൽ-ഖിതാത് വാ അൽ-അഥർ, മാറ്റബത്ത് അലദാബ്, കെയ്‌റോ 1996,ISBN 977-241-175-X .
  • ഫ്രഞ്ച് ഭാഷയിലെ ഐഡെം: ബ ri റിയൻറ്, ഉർ‌ബെയ്ൻ, വിവരണം ടോപ്പോഗ്രാഫിക് എറ്റ് ഹിസ്റ്റോറിക് ഡി എൽ എജിപ്റ്റ്, പാരീസ് 1895
  • ഇബ്നു അയാസ്, ബഡായ് അൽസുഹർ ഫി വകായ് അൽദുഹർ, ഡോ. എം. അൽജയാർ, അൽമിസ്രിയ ലിൽ‌കിതാബ്, കെയ്‌റോ 2007,ISBN 977-419-623-6
  • ഇബ്നു തഗ്‌രി, അൽ-നുജും അൽ സഹീറ ഫി മിലൂക്ക് മിസ്‌ർ വാ അൽ ഖഹിറ, അൽ ഹയാ അൽ മിസ്രേയ 1968
  • ഹിസ്റ്ററി ഓഫ് ഈജിപ്റ്റ്, എഡി 1382–1469 യൂസഫ്. വില്യം പോപ്പർ, വിവർത്തകൻ അബു എൽ-മഹാസിൻ ഇബ്നു താഗ്രി ബേർഡി, കാലിഫോർണിയ യൂണിവേഴ്സിറ്റി പ്രസ്സ് 1954
  • അസ്ലി, ബി., അൽ-സഹീർ ബൈബാർസ്, ഡാർ ആൻ-നഫേസ് പബ്ലിഷിംഗ്, ബെയ്റൂട്ട് 1992
  • Goldstone, Nancy (2009). Four Queens: The Provençal Sisters Who Ruled Europe. Phoenix Paperbacks, London.
  • സദാവി. എച്ച്, അൽ മമാലിക്, മരുഫ് ഇഖ്വാൻ, അലക്സാണ്ട്രിയ.
  • മഹ്ദി, ഡോ. ഷാഫിക്, മമാലിക് മിശ്ര വാ അൽഷാം (ഈജിപ്തിലെ ലെംവാന്റും ലെവന്റും), അൽദാർ അലറാബിയ, ബെയ്റൂട്ട് 2008
  • ശയ്യാൽ, ജമാൽ, ഇസ്ലാമിക ചരിത്രത്തിലെ പ്രൊഫ., താരിഖ് മിശ്ര അൽ-ഇസ്ലാമിയ (ഇസ്ലാമിക് ഈജിപ്തിന്റെ ചരിത്രം), ദാർ അൽ മറെഫ്, കെയ്‌റോ 1266,ISBN 977-02-5975-6
  • സിറാത്ത് അൽ സഹീർ ബൈബാർസ്, മുസ്തഫ അൽ സാബ അച്ചടിച്ചത്, കെയ്‌റോ 1923. കെയ്‌റോയിലെ എഡിറ്റർ ഗമാൽ എൽ-ഗിത്താനി, 5 വാല്യങ്ങളായി പുനർനിർമ്മിച്ചു.ISBN 977-01-4642-0
  • സിറാത്ത് അൽ സഹീർ ബൈബാർസ്, എച്ച്. ജോഹർ, എം. ബ്രാനിക്, എ. അറ്റാർ, ഡാർ മാരിഫ്, കെയ്‌റോ 1986,ISBN 977-02-1747-6
  • ഹെലൻ നിക്കോൾസൺ വിവർത്തനം ചെയ്ത മാത്യു പാരീസിന്റെ (മാത്യു പാരീസ്: ക്രോണിക്ക മജോറ)
  • ദി മെമ്മോയിസ് ഓഫ് ലോർഡ് ഓഫ് ജോയിൻവില്ലെ, വിവർത്തനം ചെയ്തത് എഥേൽ വെഡ്ജ്‌വുഡ് 1906
  • ദി ന്യൂ എൻ‌സൈക്ലോപീഡിയ ബ്രിട്ടാനിക്ക, മാക്രോപീഡിയ, എച്ച്. ബെർട്ടൺ പബ്ലിഷർ, 1973–1974
  • മേരി, ജോസഫ് ഡബ്ല്യു. (പത്രാധിപർ). മധ്യകാല ഇസ്ലാമിക നാഗരികത: ഒരു വിജ്ഞാനകോശം . റൂട്ട്‌ലെഡ്ജ്, 2006. വെബ് പേജ്
  • പെറി, ഗ്ലെൻ എർൾ. ഈജിപ്തിന്റെ ചരിത്രം - മംലൂക്ക് സുൽത്താനേറ്റ് . ഗ്രീൻവുഡ് പ്രസ്സ്, 2004. പേജ് 49
  • കാസിം, അബ്ദു കാസിം ഡോ., അസ്ർ സലാറ്റിൻ അൽ മംലിക് (മംലൂക്ക് സുൽത്താന്റെ കാലഘട്ടം), മനുഷ്യ, സാമൂഹിക പഠനത്തിനുള്ള കണ്ണ്, കെയ്‌റോ 2007
  • ഇർവിൻ, റോബർട്ട്. മിഡിൽ ഈസ്റ്റ് ഇൻ മിഡിൽ ഏജസ്: ദി ആർലി മംലൂക്ക് സുൽത്താനേറ്റ്, 1250–1382 . റൂട്ട്‌ലെഡ്ജ്, 1986. വെബ് പേജ്
  • റഗ്‌ൾ‌സ്, ഡി‌എഫ് ട്രീ ഓഫ് മുത്തുകൾ: പതിമൂന്നാം നൂറ്റാണ്ടിലെ അസാധാരണ വാസ്തുവിദ്യാ സംരക്ഷണം ഈജിപ്ഷ്യൻ അടിമ-രാജ്ഞി ഷാജർ അൽ-ദുർ (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 2020)
  • റഗ്‌ൾ‌സ്, ഡി‌എഫ് “ ദി ജിയോഗ്രാഫിക് ആൻഡ് സോഷ്യൽ മൊബിലിറ്റി ഓഫ് സ്ലേവ്സ്: ദി റൈസ് ഓഫ് ഷാജർ അൽ-ദൂർ, പതിമൂന്നാം നൂറ്റാണ്ടിലെ ഈജിപ്തിലെ അടിമ-വെപ്പാട്ടിയാണ് ,” മധ്യകാല ഗ്ലോബ്, വാല്യം. 2.1 (2016): 41–55
  • റഗ്‌ൾ‌സ്, ഡി‌എഫ് “ ദൃശ്യവും അദൃശ്യവുമായ ശരീരങ്ങൾ: ഷാജർ അൽ- ദുറിന്റെ വാസ്തുവിദ്യാ സംരക്ഷണം,” മുഖർനാസ് 32 (2015): 63–78

ബാഹ്യ ലിങ്കുകൾ

തിരുത്തുക
ശജറതു ദുർറ്
Born:  ? Died: 28 April 1257
Regnal titles
മുൻഗാമി
{{{before}}}
Sultana of Egypt
2 May – July 1250
പിൻഗാമി
{{{after}}}
  1. Stewart, John (1989). African States and Rulers. London: McFarland. p. 8. ISBN 0-89950-390-X.
  2. Abu Al-Fida, pp.66-87/Year 648H.
  3. Al-Maqrizi,p.459/vol.1.
  4. 4.0 4.1 Ruggles, D. Fairchild (2020). Tree of pearls : the extraordinary architectural patronage of the 13th-century Egyptian slave-queen Shajar al-Durr. New York, NY. p. 98. ISBN 978-0-19-087322-6. OCLC 1155808731.{{cite book}}: CS1 maint: date and year (link) CS1 maint: location missing publisher (link)
  5. Some historians regard Shajar al-Durr as the first of the Mamluk sultans.
  6. Al-Maqrizi described Shajar al-Durr as the first of the Mamluk sultans of Turkic origin.
  7. Ibn Iyas regarded Shajar al-Durr as an Ayyubid.
  8. According to J. D. Fage " it is difficult to decide whether this queen (Shajar al-Durr) was the last of the Ayyubids or the first of the Mamluks as she was connected with both the vanishing and the oncoming dynasty".
  9. Al-Maqrizi, Ibn Taghri and Abu Al-Fida regarded Shajar al-Durr as Turkic.
  10. Dr. Yürekli, Tülay (2011), The Pursuit of History (International Periodical Research Series of Adnan Menderes University), Issue 6, Page 335, The Female Members of the Ayyubid Dynasty, Online reference: "Archived copy" (PDF). Archived from the original (PDF) on 15 December 2011. Retrieved 17 December 2011.{{cite web}}: CS1 maint: archived copy as title (link)
  11. Meri, Josef W., ed. (2006). Medieval Islamic Civilization: An Encyclopedia. Vol. Volume 2: L–Z, index. New York: Routledge. p. 730. ISBN 978-0-415-96692-4. OCLC 314792003. Retrieved 1 March 2010. ... Shajar al-Durr was proclaimed sultana (the feminine form of sultan) of the Ayyubid dominions, although this was not recognized by the Syrian Ayyubid princes. {{cite book}}: |volume= has extra text (help)
  12. Ruggles, D. F. (19 May 2020). Tree of Pearls. Oxford University Press. pp. 60–62. ISBN 978-0190873202.
  13. Ruggles, D. Fairchild (2020). Tree of pearls : the extraordinary architectural patronage of the 13th-century Egyptian slave-queen Shajar al-Durr. New York, NY. ISBN 978-0-19-087322-6. OCLC 1155808731.{{cite book}}: CS1 maint: location missing publisher (link)
  14. Al-Maqrizi, p.459/vol.1
  15. Al-Maqrizi, p.419/vol.1
  16. ( Abu Al-Fida, p.68-87/Year 655H ) ( Ibn Taghri, pp.102-273/vol.6 )
  17. Shayyal, p.116/vol.2
  18. in 1239, before he became a Sultan, and during his conflict with his brother al-Malik al-Adil, as As-Salih Ayyub was captive in Nablus and detained in castle of Al Karak.
  19. 19.0 19.1 19.2 Ibn Taghri, pp.102-273/vol.6
  20. ( Al-Maqrizi's events of the year 638H ( 1240 C.E.) – p.405/vol.1.
  21. as-Salih Ayyub, after the birth of his son Khalil, married Shajar al-Durr.
  22. Al-Maqrizi, p. 437/vol.1
  23. As-Salih Ayyub due to his serious disease was unable to ride a horse, he was carried to Egypt on a stretcher.
  24. The Egyptian garrison of Damietta led by emir Fakhr ad-Din left the town and went to Ashmum-Tanah and were followed by its population before the landing of the crusade troops.
  25. Also the crusade chronicler Lord of Joinville mentioned that Damiette was abandoned: " The Saracens thrice sent word to the Sultan by carrier-pigeons that the King had landed, without getting any answer, for the Sultan was in his sickness; so they concluded that the Sultan must be dead, and abandoned Damietta. " and " The Turks made a blunder in leaving Damietta, without cutting the bridge of boats, which would have put us to great inconvenience."
  26. (Al-Maqrizi, pp.439-441/vol.2) – (Abu Al-Fida, p.68-87/Year 647H) – (Shayyal, p.98/vol.2)
  27. Al-Maqrizi, p.444/vol.1
  28. (Al-Maqrizi, p.441/vol.1) – (Shayyal,p.98/vol.2)
  29. Castle of al-Rudah ( Qal'at al-Rudah ) was built by As-Salih Ayyub on the island of al-Rudah in Cairo.
  30. ( Abu Al-Fida, p.68-87/Death of as-Salih Ayyub)
  31. Al-Maqrizi, p.445/vol.1
  32. Al-Muazzam Turanshah was the deputy of his Father ( the Sultan ) in Hasankeyf.
  33. According to Abu Al-Fida and Al-Maqrizi, Shajar al-Durr used also a servant named Sohail in faking the Sultanic documents.
  34. Goldstone, Nancy (2009). Four Queens: The Provençal Sisters Who Ruled Europe. London: Phoenix Paperbacks. p. 169.
  35. Ibn taghri, pp. 102-273/vol.6
  36. As as-Salih Ayyub made no testimony concerning his successor, by this action, Shajar al-Durr made Turanshah an heir after the Sultan's death.
  37. Commander in chief.
  38. Shayyal/p.98/vol.2
  39. News of the death of the Sultan were leaking.
  40. Qasim,p.18
  41. According to Al-Maqrizi, about 1500 crusaders were killed.
  42. According to Matthew Paris, Only 2 Templars, 1 Hospitaller and one 'contemptible person' escaped.
  43. They were led by their leader Faris Ad-Din Aktai.
  44. the coronation judge Badr ad-Din al-Sinjari waited for Turanshah in Gaza where.
  45. Also 'As Salhiyah' in north Egypt, east of the Nile Delta.
  46. Al-Maqrizi, pp. 449-450/vol.1
  47. See also Battle of Fariskur.
  48. Turanshah replaced the Vice-Sultan Hossam ad-Din with Jamal ad-Din Aqush.
  49. Abu Al-Fida,pp.66-87/ Year 648H)
  50. Shajar al-Durr protected Egypt during the Seventh Crusade.
  51. Faris ad-Din Aktai was already angry of Turanshah because he did not promote him to the rank of Emir as he promised him when they were in Hasankeyf.
  52. Turanshah, when drunk, used to call the names of the Mamluks while cutting kindles with his sword and saying: " This is what I will do with the Bahriyya ".
  53. Al-Maqrizi, p. 458-459/ vol.1
  54. The Ayyubid child who was only 6-year-old Al-Ashraf Musa was a powerless cosultan.
  55. Dihliz was the royal tent of the Sultan.
  56. Citadel of the Mountain was the abode and court of the sultan in Cairo.
  57. Al-Maqrizi, p.459/vo.1
  58. (Al-Maqrizi, p.459/vol.1) – (Abu Al-Fida,pp.66-87/ Year 648H)
  59. Al-Maqrizi,p.460/vol.1
  60. The Franks war prisoners included prisoners from older battles (Al-Maqrizi, p.460/vol.1)
  61. Al-Maqrizi, p.462/vol.1
  62. Al-Maqrizi,pp.462-463/vol.1
  63. The Abbasid Caliph al-Musta' sim sent a message from Baghdad to the Mamluks in Egypt that said: "If you do not have men there tell us so we can send you men."
  64. In Egypt there was also objection from people who did not like Shajar al-Durr allowing Louis IX to depart from Egypt alive
  65. 65.0 65.1 Shayyal, p.115/vol.2
  66. Despite the fact that the Ayyubids ruled as independent monarchs, they were spiritually royal to the Abbasid Caliphate It took the Mamluks some years till they could adjust this point.
  67. Al-Maqrizi, p.463/vol.1
  68. ( Al-Maqrizi, p.464/vol.1 ) ( Shayyal, p.115/vol.2 )
  69. al-malik Sharaf Muzafer al-Din Musa was a grandson of al-Malik al-Kamil.
  70. See Aybak.
  71. Mamluk forces defeated the forces of the Ayyubid king an-Nasir Yusuf in all the battles.
  72. ( Al-Maqrizi, p. 479/vol.1 )( Shayyal, p. 116/vol.2 )
  73. In 1253 a serious rebellion led by Hisn al-Din Thalab in upper and middle Egypt was crashed by Aktai the leader of the Bahri Mamluks.
  74. Abu Al-Fida, pp.68-87/year 652H
  75. While some Mamluks like Baibars and Qalawun fled to Syria others fled to Al Karak, Baghdad and the Seljuk Sultanate of Rûm.
  76. Asily,p.18
  77. Salihiyya Mamluks were the Mamluks of as-Salih Ayyub.
  78. Al-Maqrizi, p.493/vol.1
  79. Aybak had another wife known by the name "Umm Ali".
  80. Shayal, p.119/ vol.2
  81. ( Al-Maqrizi, p.493/vol.1 ) – ( Ibn Taghri, pp.102-273/vol.6 )
  82. Al-Maqrizi, p. 494/vol.1
  83. According to Al-Maqrizi, Shajar al-Durr sent a gift to an-Nasir Yusuf with a message that said she will kill Aybak and marry him and make him a Sultan.
  84. According to Al-Maqrizi, Aybak was planning to kill Shajar al-Durr.
  85. ( Al-Maqrizi, p.493/vol.1 ) – ( Abu Al-Fida, pp.68-87/year 655H )
  86. According to Al-Maqrizi, Aybak called Shajar al-Durr for help while the servants were killing him.
  87. Qasim,p.44
  88. Al-Maqrizi, p.494/vol.1
  89. According to Al-Maqrizi, during that night Shajar al-Durr sent the finger and ring of Aybak to Izz ad-Din Aybak al-Halabi asking him to take over the power but he refused.
  90. According to Ibn Taghri, Shajar al-Durr asked Izz ad-Din Aybak al-Halabi and Emir Jamal ad-Din Ibn Aydghodi to take over the power but both refused.
  91. ( Al-Maqrizi, p.493/vol.1 ) – ( Abu Al-Fida, pp.68-87/year 655H ) – ( Ibn Taghri, pp.102-273/vol.6 )
  92. The Red Tower was built at the Citadel by al-Malik al-Kamil.
  93. (Abu Al-Fida,pp.66-87/ Year 647H) – (Al- Maqrizi, p.495) – ( Ibn Taghri, pp.102-273/vol.6 )
  94. (Al-Maqrizi, p.494/vol.1)-( Ibn Taghri, pp.102-273/vol.6 )
  95. Meri 2006, p.730
  96. Irwin 1986, p. 29
  97. Rodenbeck, Max (Jan 2000). Cairo: The City Victorious (English ed.). Middle East: AUC Press. pp. 73–75. ISBN 9789774245640. Retrieved 24 April 2015.
  98. In addition to Mohsin al-Jojri, 40 servants were executed.
  99. Behrens-Abouseif, Doris (1989). Islamic Architecture in Cairo. BRILL.
  100. Ruggles, D. F. (2020). Tree of Pearls. Oxford University Press. p. 98. ISBN 978-0190873202.
  101. "DOME OF SHAJAR AL-DURR CONSERVATION PROJECT". Al Atharlina Foundation. Retrieved 20 April 2020.
  102. Ruggles, D. F. (2015). "Visible and Invisible Bodies: The Architectural Patronage of Shajar al-Durr". Muqarnas. 32: 63–78.
  103. Ruggles, D. F. (2020). Tree of Pearls. Oxford University Press. pp. 141–142.
  104. See Sirat al-Zahir Baibars
  105. The edition that was printed in Cairo in 1923 is more than 15.000 pages.
  106. In addition, Sirat al-Zahir Baibars mentioned that it was also said that Shajarat al-Durr was the daughter of Caliph al- Muqtadir's father al-Kamil Billah from a bondmaid but she was adopted by al-Muqtadir.
  107. Sirat al-Zahir Baibars
  108. Rodenbeck, Max (Jan 2000). Cairo: The City Victorious (English ed.). Middle East: AUC Press. pp. 73–75. ISBN 9789774245640. Retrieved 24 April 2015.
  109. Salih, al-Tayyib (Jan 1999). The wedding of Zein & other stories (English ed.). Portsmouth, NH, USA: Heinemann. p. 120. ISBN 0-435-90047-1.
  110. Mahdi,pp. 68–69
"https://ml.wikipedia.org/w/index.php?title=ശജറതു_ദുർറ്&oldid=4143054" എന്ന താളിൽനിന്ന് ശേഖരിച്ചത്