മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു കോൺഗ്രസ്സ് നേതാവും, സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യഗവേഷകനുമായിരുന്നു ശങ്കർ ശ്രീകൃഷ്ണ ദേവ് അഥവാ ശങ്കർറാവു ദേവ്[1]. നാനാസാഹെബ് ദേവ് അന്ന പേരിലും അറിയപ്പെട്ടു. 1949 ലെ ഇന്ത്യൻ ഭരണഘടനാ സമിതിയിൽ അദ്ദേഹം അംഗമായിരുന്നു[2]. ഇന്ത്യൻ ഭരണഘടനയുടെ രൂപകൽപനയിലും അധികാര കൈമാറ്റ ചർച്ചയിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചു. മഹാരാഷ്ട്രാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയും, 1946-50 കാലഘട്ടത്തിലെ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായിരുന്നു അദ്ദേഹം[3].

ആദ്യകാലജീവിതംതിരുത്തുക

സത്താറ ജില്ലയിലെ വായി താലൂക്കിലായിരുന്നു ശങ്കർരാവുവിന്റെ ജനനം. അദ്ദേഹത്തിന്റെ മുത്തച്ഛൻ അവിടെ ഒരു കർഷകനായിരുന്നു. പിതാവ് പൂനെയിൽ ബിസിനസ് ചെയ്തു. അമ്മ ഗംഗുബായി.

അവലംബംതിരുത്തുക

  1. "Shakarrao Deo". ശേഖരിച്ചത് 9 October 2013.
  2. "List of Members of the Constituent Assembly (as in November, 1949)". ശേഖരിച്ചത് 10 October 2013.
  3. "University of Cambridge". ശേഖരിച്ചത് 14 October 2013.
"https://ml.wikipedia.org/w/index.php?title=ശങ്കർറാവു_ദേവ്&oldid=2869627" എന്ന താളിൽനിന്ന് ശേഖരിച്ചത്