ശകുന്തള ദേവി - ഹ്യൂമൻ കംപ്യൂട്ടർ

മലയാളിയായ അനു മേനോൻ സംവിധാനം ചെയ്യുന്ന ഒരു ഹിന്ദി ഭാഷ ജീവചരിത്ര ചലച്ചിത്രമാണ് ശകുന്തള ദേവി - ഹ്യൂമൻ കംപ്യൂട്ടർ (English : Shakunthala Devi - Human Computer). സോണി പിക്ചേഴ്സിന്റെയും,അബണ്ടൻഷ്യ എന്റർടെയ്ൻമെന്റിൻറ്റേയും ബാനറിൽ വിക്രം മൽഹോത്ര നിർമ്മിക്കുന്ന ഈ ചിത്രത്തൽ വിദ്യാ ബാലനാണ് നായിക. അഞ്ചാം വയസ്സിൽ തന്നെ പതിനെട്ട് വയസ്സുകാർക്കുള്ള ഗണിതസമസ്യകൾ പരിഹരിച്ചു കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തി ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച ശകുന്തള ദേവിയുടെ ജീവിതകഥയാണ് ഈ ചിത്രം ദൃശ്യ വൽക്കരിക്കുന്നത്. മുടി കുറച്ച് ചുവന്ന സാരിയിൽ വിദ്യാ ബാലൻ കൈ കെട്ടി നിൽക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.[1]

ശകുന്തള ദേവി- ഹ്യൂമൻ കംപ്യൂട്ടർ'
പ്രമാണം:Shakuntala Devi Film.jpg
First look poster
സംവിധാനംഅനു മേനോൻ
നിർമ്മാണംവിക്രം മൽഹോത്ര
രചനഅനു മേനോൻ
നയനിക മതാനി
കഥഅനു മേനോൻ
നയനിക മതാനി
അഭിനേതാക്കൾവിദ്യാ ബാലൻ
സ്റ്റുഡിയോഅബണ്ടൻഷ്യ എന്റർടെയ്ൻമെന്റ്
സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ
റിലീസിങ് തീയതി2020
രാജ്യംഇന്ത്യ
ഭാഷഹിന്ദി

അഭിനേതാക്കൾ

തിരുത്തുക