ശംഭു ദത്ത് ശർമ്മ

ഇന്ത്യൻ ഗാന്ധിയൻ സ്വാതന്ത്ര്യസമര സേനാനിയും അഴിമതി വിരുദ്ധ പ്രവർത്തകനും

ശംഭു ദത്ത് (സെപ്റ്റംബർ 9, 1918 - ഏപ്രിൽ 15, 2016) എന്നറിയപ്പെടുന്ന ശംഭു ദത്ത് ശർമ്മ ഒരു ഇന്ത്യൻ ഗാന്ധിയൻ സ്വാതന്ത്ര്യസമര സേനാനിയും അഴിമതി വിരുദ്ധ പ്രവർത്തകനുമായിരുന്നു [1] .

ആദ്യകാലം

തിരുത്തുക

1918 സെപ്തംബർ 9 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ ഹോഷിയാർപൂർ ജില്ലയിലെ മുകേരിയൻ പട്ടണത്തിനടുത്തായിട്ടാണ് ശംഭു ദത്ത് ശർമ്മ ജനിച്ചത്. [2]

ഗാന്ധിയൻ സ്വാതന്ത്ര്യ സമര സേനാനി

തിരുത്തുക

അദ്ദേഹം ഗാന്ധിയൻ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു . ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ നിന്നും ഒരു സിവിലിയൻ ഗസറ്റഡ് ഓഫീസറായി രാജിവെച്ചതിന് ശേഷം 1942- ൽ മഹാത്മാഗാന്ധിയുടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ ചേർന്നു. ശംഭു ദത്ത് ഒരു നിയമ ബിരുദധാരിയായിരുന്നു. ജയിൽശിക്ഷയനുഭവിച്ചിട്ടുണ്ട്.[3]

1975 -ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയിൽ വീണ്ടും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. [4]

അഴിമതിക്കെതിരായ യുദ്ധം

തിരുത്തുക

2007 ൽ ഗാന്ധി സത്യാഗ്രഹ ബ്രിഗേഡിയുടെ ഓണററി ജനറൽ സെക്രട്ടറി ആയിരിക്കെ,: "അഴിമതി വ്യാപകമാവുകയാണ്.അത് തുടച്ചുനീക്കപ്പെടണം. ഈ വിഷയത്തിൽ ഞങ്ങൾ സത്യാഗ്രഹം ആരംഭിക്കും "എന്ന് ശർമ പറയുകയുണ്ടായി. [5] 1999 ൽ ലോ കമ്മിഷൻ രൂപവത്കരിച്ച കോർപ്പറേറ്റ് പബ്ലിക് സേർവന്റ്സ് (സ്വത്ത് പിടിച്ചുകെട്ടൽ) ബില്ലിനെ പിന്തുണയ്ക്കാൻ അദ്ദേഹം അനുകൂലിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ക്രിമിനലുകൾ തടയുക എന്നതായിരുന്നു.[6]

2011 ജനുവരി 30 ന് 92-ാം വയസിൽ അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം തന്റെ മരണം വരെ നിരാഹാര സമരം നടത്തുമെന്നറിയിച്ചതിനെതുടർന്ന് കിരൺ ബേദി , സ്വാമി അഗ്നിവേശ് , പ്രശാന്ത് ഭൂഷൺ , അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പടെ നിരവധി പ്രമുഖർ അദ്ദേഹത്തെ അനുഗമിച്ചു. എന്തായാലും അണ്ണാ ഹസാരെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നതിനാൽ അദ്ദേഹം ഒറ്റിക്കൊടുക്കപ്പെട്ടു.[7] [8]

ട്രാൻസ്പേരെൻസി ഇന്റർനാഷനലിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം.[9]ശർമ്മയുടെ സംഘം ഗാന്ധിസേവ ബ്രിഗേഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. [10]

ഇതും കാണുക

തിരുത്തുക
  1. Pnina Werbner [1] Political Aesthetics of Global Protest
  2. See Pattanaik and Mohapatra reference cited below for brief bio-data of Shambhu Dutt Sharma (pages 291-292)
  3. Sowesh Pattanaik and Atanu Mohapatra (2014), The Gandhian Struggle Against Corruption (Lokpal and Beyond), Surendra Publications, New Delhi.
  4. The Hindu, August 13, 2011
  5. Satyagraha against corruption, The Economic Times, 18 August 2007
  6. The original Anna, Hindustan Times, 3 July 2011.
  7. Anna's battle: Why Shambhu Dutt feels betrayed, Rediff news, August 19, 2011.
  8. 94-yr-old Gandhian 'regrets' handing over Lokpal baton to Team Anna, The Indian Express, November 8, 2011
  9. Sharma's team was known as Gandhian Seva Brigade.
  10. Hindustan Times, June 12, 2011
"https://ml.wikipedia.org/w/index.php?title=ശംഭു_ദത്ത്_ശർമ്മ&oldid=2875467" എന്ന താളിൽനിന്ന് ശേഖരിച്ചത്