യോനീഗളത്തെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത വേദനാ സിൻഡ്രോം ആണ് വൾവോഡൈനിയ. [1] ഇംഗ്ലീഷ്:Vulvodynia. ചൊറിച്ചിലോ എരിച്ചിലോ ആണ് സാധാരണ ലക്ഷണങ്ങൾ. [2] ഇന്റർനാഷണൽ സൊസൈറ്റി ഫൊർ വൾവോവജൈനൽ ഡിസീസസ്, രോഗനിർണയം നടത്തുന്നതിന് ലക്ഷണങ്ങൾ കുറഞ്ഞത് മൂന്ന് മാസമെങ്കിലും നീണ്ടുനിൽക്കണമെന്ന്പറയുന്നു. [3]

Vulvodynia
സ്പെഷ്യാലിറ്റിGynecology

കൃത്യമായ കാരണം അജ്ഞാതമാണ്, എന്നാൽ കാരണങ്ങളിൽ ജനിതകശാസ്ത്രപരമായതോ രോഗപ്രതിരോധശാസ്ത്രപരമായതോ, ഒരുപക്ഷേ ഭക്ഷണക്രമമോ ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഉൾപ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. [4] സാധ്യമായ മറ്റ് കാരണങ്ങൾ ഒഴിവാക്കിയാണ് രോഗനിർണയം. [4] ഇതിൽ ബയോപ്സി ഉൾപ്പെടാം. [4]

ചികിത്സയിൽ നിരവധി വ്യത്യസ്ത രീതികൾ ഉൾപ്പെട്ടേക്കാം; എന്നിരുന്നാലും, ഒന്നും സാർവത്രികമായി ഫലപ്രദമല്ല, അവയുടെ ഫലപ്രാപ്തിയെ പിന്തുണയ്ക്കുന്നതിനുള്ള പഠന തെളിവുകൾ അത്ര മെച്ചമല്ല. അതുകൊണ്ട് ഏതു ചികിത്സയാണ് ഫലപ്രദം എന്നു പറയുക ബുദ്ധിമുട്ടാണ്. [5] മെച്ചപ്പെട്ട യോനീപരിചരണം, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, മരുന്നുകൾ, കൗൺസിലിംഗ്, യാഥാസ്ഥിതിക ചികിത്സ ഫലപ്രദമല്ലെങ്കിൽ പിന്നെ ശസ്ത്രക്രിയ എന്നിവ ഈ നടപടികളിൽ ചിലതാണ്. [5] ഇത് 16% സ്ത്രീകളെ ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. [5]

അടയാളങ്ങളും ലക്ഷണങ്ങളും തിരുത്തുക

വൾവോഡൈനിയയുടെ ഏറ്റവും ശ്രദ്ധേയമായ ലക്ഷണമാണ് വേദന, യോനിയിലും യോനിയിലേക്കുള്ള പ്രവേശനദ്വാരത്തിലോ ഉണ്ടാകുന്ന കത്തുന്ന എരിച്ചിൽ, കുത്തൽ,ചൊറിച്ചിൽ അല്ലെങ്കിൽ ശക്തിയായ വേദന എന്നിവയായി ഇതിനെ വിശേഷിപ്പിക്കാം. ഇത് സ്ഥിരമായോ ഇടയ്ക്കിടെയോ സംഭവിക്കാവുന്നതരമായി വൾവയിൽ സ്പർശിക്കുമ്പോൾ മാത്രമുണ്ടാകുന്ന ഒന്നായി കാണപ്പെടാം. പക്ഷേ വൾവോഡൈനിയയ്ക്ക് സാധാരണയായി ഒരു നീണ്ട ദൈർഘ്യമുണ്ട്. [6]

രോഗലക്ഷണങ്ങൾ ഒരിടത്ത് അല്ലെങ്കിൽ മുഴുവൻ വൾവാർ ഏരിയയിലും ഉണ്ടാകാം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴോ അതിനു ശേഷമോ, ടാംപണുകൾ തിരുകുമ്പോഴോ, ഇരിക്കുമ്പോഴോ ബൈക്ക് സവാരി ചെയ്യുമ്പോഴോ കുതിരസവാരി ചെയ്യുമ്പോഴോ വുൾവയിൽ ദീർഘനേരം സമ്മർദ്ദം ചെലുത്തുമ്പോഴോ ഇത് സംഭവിക്കാം. [7] വൾവോഡൈനിയയുടെ ചില കേസുകൾ ഇഡിയോപതിക് ആണ് അതായത് അതിനു പ്രത്യേക കാരണങ്ങളൊന്നും നിർണ്ണയിക്കാൻ കഴിയില്ല. [8]

റഫറൻസുകൾ തിരുത്തുക

  1. Feldhaus-Dahir, M (2011). "The causes and prevalence of vestibulodynia: A vulvar pain disorder". Urologic Nursing. 31 (1): 51–4. doi:10.7257/1053-816X.2012.31.1.51. PMID 21542444.
  2. Stockdale, C. K.; Lawson, H. W. (2014). "2013 Vulvodynia Guideline update". Journal of Lower Genital Tract Disease. 18 (2): 93–100. doi:10.1097/LGT.0000000000000021. PMID 24633161.
  3. Bornstein, J.; Goldstein, A. T.; Stockdale, C. K.; Bergeron, S.; Pukall, C.; Zolnoun, D.; Coady, D. (Apr 2016). "ISSVD, ISSWSH, and IPPS Consensus Terminology and Classification of Persistent Vulvar Pain and Vulvodynia". J Sex Med. 13 (4): 607–12. doi:10.1016/j.jsxm.2016.02.167. PMID 27045260.
  4. 4.0 4.1 4.2 Stockdale, C. K.; Lawson, H. W. (2014). "2013 Vulvodynia Guideline update". Journal of Lower Genital Tract Disease. 18 (2): 93–100. doi:10.1097/LGT.0000000000000021. PMID 24633161.
  5. 5.0 5.1 5.2 Stockdale, C. K.; Lawson, H. W. (2014). "2013 Vulvodynia Guideline update". Journal of Lower Genital Tract Disease. 18 (2): 93–100. doi:10.1097/LGT.0000000000000021. PMID 24633161.
  6. "Persistent Vulvar Pain". American College of Obstetricians and Gynecologists. Retrieved 30 October 2020.
  7. {{cite news}}: Empty citation (help)
  8. "Persistent Vulvar Pain". American College of Obstetricians and Gynecologists. Retrieved 30 October 2020.
"https://ml.wikipedia.org/w/index.php?title=വൾവോഡൈനിയ&oldid=3838456" എന്ന താളിൽനിന്ന് ശേഖരിച്ചത്