ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ ജീവിച്ചിരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിനികളിൽ ഒരാളാണ് ശ്രീ. വർഗ്ഗീസ് ചെറിയാൻ. [1] കുട്ടനാട് എടത്വാ എന്ന സ്ഥലത്ത് ജനിച്ച ഇദ്ദേഹത്തിന് സ്കുൾ അധ്യാപകനായി ജോലി ലഭിച്ചെങ്കിലും അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ പങ്കുകൊള്ളുകയായിരുന്നു. 1973ൽ‌ ഇന്ദിരാഗാന്ധി അധികാരത്തിലിരിക്കുന്ന സമയത്ത് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിലേർപ്പെട്ട് ആറുമാസമെങ്കിലും ജയിൽവാസമനുഭവിച്ചിട്ടുള്ളവർക്കുള്ള പെൻഷൻ ഇപ്പോഴും അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിയ്ക്കുന്നു. ഇന്ദിരാഗാന്ധിയിൽ നിന്നും താമ്രപത്രവും ലഭിച്ചിട്ടുണ്ട്.

  1. കേരളാ ഫോക്കസ് മാഗസിൻ, 2012 സെപ്തംബർ, ലക്കം 3, പേജ് 15
"https://ml.wikipedia.org/w/index.php?title=വർഗ്ഗീസ്_ചെറിയാൻ&oldid=2141838" എന്ന താളിൽനിന്ന് ശേഖരിച്ചത്