വർഗ്ഗത്തിന്റെ സംവാദം:നിരൂപകർ
Latest comment: 16 വർഷം മുമ്പ് by Georgekutty
നിരൂപണവും ,വിമർശനവും ഒന്നല്ല. ആയതിനാൽ തന്നെ വി.സി. ശ്രീജൻ പോലുള്ള താളുകളിൽ നിന്നും ഈ വിഭാഗം നീക്കം ചെയ്യുന്നതു നല്ലതുമല്ല.--Anoopan| അനൂപൻ 14:15, 10 ഒക്ടോബർ 2008 (UTC)
- നിരൂപണവും വിമർശനവും തമ്മിലുള്ള വ്യത്യാസം എന്താണ്?? പ്രയോഗത്തിലെ വ്യത്യാസം കൊണ്ട് 'വിമർശന'ത്തിന് ഒരു നെഗറ്റീവ് അർത്ഥം വന്നിട്ടുണ്ടാവാമെങ്കിലും രണ്ടും യുക്തിചിന്തനം തന്നെയാണ്--ശ്രുതി 06:38, 16 ഒക്ടോബർ 2008 (UTC)
നിരൂപകനും വിമർശകനും ഒന്നു തന്നെയാണെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. Critic സമാനമായ ഇംഗ്ലീഷ് പദം.--അഭി 08:18, 16 ഒക്ടോബർ 2008 (UTC)
നിരൂപണം വിമർശനാത്മകമാവണമെന്നില്ലല്ലോ.. --ജേക്കബ് 16:01, 28 ഒക്ടോബർ 2008 (UTC)
നിരൂപണവും വിമർശനവും ഒന്നുതന്നെ. വിമർശനം എന്നാൽ മോശം പറയുക മാത്രമല്ല. വിലയിരുത്തുക, ഗുണ-ദോഷവിചാരം നടത്തുക എന്നൊക്കെയാണ് വിമർശനത്തിനർത്ഥം. ആ നിലക്ക്, നിരൂപണം വിമർശനാത്മകമാകമായിരിക്കുക തന്നെ വേണം.Georgekutty 16:40, 28 ഒക്ടോബർ 2008 (UTC)