വർക്കേഴ്സ് ഇൻ ദി ഡോൺ
വർക്കേർസ് ഇൻ ദ ഡോൺ, ജോർജ്ജ് ഗിസ്സിങ് എഴുതിയ ഒരു നോവലാണ്. 1880 ൽ മൂന്നു വാല്യങ്ങളായാണ് ഇത് പ്രസിദ്ധീകരിച്ചത്. ഗിസ്സിങ്ങിൻറ പ്രസിദ്ധപ്പെടുത്തിയ ആദ്യനോവൽ ഇതായിരുന്നെങ്കിലും ഇതിനു മുമ്പുതന്നെ മറ്റൊരു നോവലിന്റെ രചനയിൽ അദ്ദേഹം മുഴുകിയിരുന്നു. ഈ നോവലിലെ കഥ മുന്നോട്ടു നീങ്ങുന്നത്, ദരിദ്ര പശ്ചാത്തലത്തിൽനിന്നുള്ളയാളും ഉയർന്നു വരുന്ന കലാകാരനും അസന്തോഷകരമായ വിവാഹജീവിതം നയിക്കുന്നയാളുമായ ആർതർ ഗോൾഡിംഗിനെയും കാരീ മിറ്റ്ച്ചൽ എന്ന അഭിസാരികയെയും കേന്ദ്രീകരിച്ചാണ്.
കർത്താവ് | George Gissing |
---|---|
രാജ്യം | United Kingdom |
ഭാഷ | English |
പ്രസാധകർ | Remington |
പ്രസിദ്ധീകരിച്ച തിയതി | 1880 |
കഥയുടെ ചുരുക്കം
തിരുത്തുകദരിദ്രനായിരുന്ന ആർതർ ഗോൾഡിംഗ് ലണ്ടനിൽ പട്ടിണിയിലാണ് കഴിഞ്ഞിരുന്നത്. എട്ടാമത്തെ വയസിൽ അനാഥനാകുകയും ചെയ്തു. മറ്റുള്ളവരുടെ സഹായത്തോടെ വിദ്യാഭ്യാസം നേടുകയും ഒരു ആർട്ടിസ്റ്റായി ജോലി നേടുകയും ചെയ്തു. ഹെലൻ നോർമാൻ എന്ന യുവതിയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് അയാൾ കാരീ മിറ്റ്ച്ചൽ എന്ന അഭിസാരികയുമായി കണ്ടുമുട്ടുകയും രണ്ടാമതൊരു വിവാഹം കഴിക്കുകയും ചെയ്തു. ഈ രണ്ടാം വിവാഹം അസന്തുഷ്ടമായ ഒന്നായിരുന്നു. കാരീയുടെ മദ്യപാനവും അനാവശ്യമായ കൂട്ടുകെട്ടുകളും കാരണമായി അവർ വേർപിരിയുന്നു. ഹെലൻ നോർമാനിൻറെ പിതാവിൽ നിന്നു കുറച്ചു പണം ലഭിച്ച ആർതർ ഹെലനുമായുള്ള വിവാഹബന്ധം പുതുക്കിയെങ്കിലും കാരീ മിറ്റ്ച്ചലുമായുള്ള വിവാഹബന്ധത്തെക്കുറിച്ചറിഞ്ഞതിനാൽ ഈ ബന്ധം കൂടുതൽ മുന്നോട്ടുപോയില്ല. ആർതർ നയാഗ്രവെള്ളച്ചാട്ടത്തിൽ ചാടി ജീവനൊടുക്കുവാൻ തീരുമാനിക്കുന്നു.
ഗിസ്സിങ്ങിൻറെ ആദ്യം പ്രസിദ്ധീകൃതമായ നോവൽ വർക്കേർസ് ഇൻ ദ ഡോൺ ആയിരുന്നെങ്കിലും അദ്ദേഹം അതിനു വളരെ മുമ്പുതന്നെ മറ്റൊരു നോവലിൻറെ പണിപ്പുരയിലായിരുന്നു. എന്നാൽ ഈ അറിയപ്പെടാത്ത രചന പ്രസാദ്ധകരാൽ തിരസ്കരിക്കപ്പെടുകയും പൂർണ്ണമാകാം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഏകദേശം ഒരു വർഷത്തോളമെടുത്താണ് വർക്കേർസ് ഇൻ ദ ഡോൺ പൂർത്തിയാക്കിയത്. ഇത് ഗിസ്സിങ്ങിൻറെ മറ്റു നോവലുകളേക്കാൾ വളരെ ദൈർഘ്യമേറിയ ഒന്നായിരുന്നു. മൂന്നു വാല്യങ്ങളിലായി 280,000 ൽപ്പരം വാക്കുകളായിരുന്നു ഈ നോവലിൽ ഉൾക്കൊണ്ടിരുന്നത്. ഈ ദൈർഘ്യമേറിയ നോവൽ പൂർണ്ണമാക്കുന്നതിനുള്ള പ്രധാന പ്രചോദനം ലഭിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന എഡ്വാർഡ് ബെർട്ട്സിന്റെ പ്രോത്സാഹനവും സഹായവുമായിരുന്നു
ഈ നോവൽ ഭാഗികമായി തന്റെ ആദ്യ ഭാര്യയായിരുന്ന മരിയാന്നെ ഹെലൻ ഹാരിസണുമൊത്ത് അസന്തുഷട്മായ വിവാഹജീവിതം നയിച്ചിരുന്ന ഗിസ്സിങ്ങിൻറതന്നെ സ്വന്തം അനുഭവങ്ങളായിരുന്നു.
ഈ നോവൽ രചിച്ചുകൊണ്ടിരുന്നകാലത്ത് പേര് നോവലിൻറ ശീർഷകം “ഫാർ ഫാർ എവേ” എന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. നോവലിൽ ഉൾപ്പെടുത്തിയിരുന്ന ഒരു ഗാനത്തിൻറെ ഭാഗമായിരുന്നു ഇത്. എന്നാൽ നോവൽ പ്രസിദ്ധീകരണത്തിനു നൽകുന്നതിനു തൊട്ടുമുമ്പ് ശീർഷകം “വർക്കേർസ് ഇൻ ദ ഡോൺ” എന്നു മാറ്റിയെഴുതകയായിരുന്നു.
1879 നവംബറിൽ ഗിസ്സിങ് ഒരു പ്രസാധകനുമായ കരാറിലേർപ്പെടാനൊരുങ്ങിയിരുന്നു. സ്മിത്ത് ആൻറ് എൽഡർ, ചോറ്റൊ ആൻറ് വിൻഡസ്, സി. കെഗൻ പോൾ തുടങ്ങിയ പ്രസാധകർ ഈ നോവലിനെ തിരസക്കരിക്കുകയും തൽഫലമായി റെമിംഗ്റ്റൺ ആൻറ് കമ്പനിയുമായി ഒരു കരാരിലേർപ്പെടുകയും ചെയ്തു. കരാർപ്രകാരം നോവലിൻറെ ആദ്യ 277 കോപ്പികൾ സ്വന്തം ചിലവിൽ അച്ചടിക്കാൻ അദ്ദേഹം സമ്മതിച്ചിരുന്നു. നോവൽ ഒരു വൻ വിജയമാരിരുന്നതിനാൽ കരാറിൻറെ ഭാഗമായി ലാഭത്തിൻറെ മൂന്നിൽ രണ്ടുഭാഗം രചയിതാവിനു കിട്ടുന്ന അവസ്ഥ വന്നു. അക്കാലത്ത് മൂന്നു വാല്യങ്ങളിലുള്ള നോവലുകൾ സാധാരണയല്ലാതിരുന്നതിനാൽ ഇതു ചുരിക്കിയെഴുതാൻ ഉദ്യമിച്ചിരുന്നവെങ്കിലും പൂർണ്ണമാക്കിയില്ല.