ജോർജ്ജ് റോബർട്ട് ഗിസ്സിങ് (/ˈɡɪsɪŋ/; ജീവിതകാലം: 22 നവംബർ 1857 – 28 ഡിസംബർ 1903) ഒരു ഇംഗ്ലീഷ് നോവലിസ്റ്റായിരുന്നു. 1880 നും 1903 നും ഇടയിൽ അദ്ദേഹത്തിൻറതായി 23 ൽപ്പരം നോവലുകൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. തൻറെ ജീവിതകാലത്ത് അദ്ധ്യാപകനായും സ്വകാര്യ അദ്ധ്യാപകനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻറെ ആദ്യനോവൽ 1880 ൽ "വർക്കേർസ് ഇൻ ദ ഡോൺ" എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹത്തിൻറെ പുനപ്രസിദ്ധീകരിക്കപ്പെട്ട പ്രശസ്ത നോവലുകളിൽ "ദ നെതർ വേൾഡ്" (1889), "ന്യൂ ഗ്രബ് സ്ട്രീറ്റ്" (1891), "ദ ഓഡ്ഡ് വിമൻ" (1893) എന്നിവ ഉൾപ്പെടുന്നു.

ജോർജ്ജ് ഗസ്സിങ്
ജനനംജോർജ്ജ് റോബർട്ട് ഗിസ്സിങ്
(1857-11-22)22 നവംബർ 1857
വോക്ക്ഫീൽഡ്, യോർക്ക്ഷയർ, ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആന്റ് അയർലണ്ട്
മരണം28 ഡിസംബർ 1903(1903-12-28) (പ്രായം 46)
Ispoure, Saint-Jean-Pied-de-Port, France
സാഹിത്യ പ്രസ്ഥാനംNaturalism
ശ്രദ്ധേയമായ രചന(കൾ)The Nether World (1889)
New Grub Street (1891)
Born In Exile (1892)
The Odd Women (1893)
കയ്യൊപ്പ്

ജീവിതരേഖ

തിരുത്തുക

ജോർജ്ജ് ഗിസ്സിങ് 1857 നവംബർ 22 ന് യോർക്ക്ഷെയറിലെ വെയ്‍ക്ൿഫീൽഡിൽ ഒരു കെമിക്കൽ ഷോപ്പുടമയായ തോമസ് വാല്ലർ ഗിസ്സിങ്ങിൻറെയും മാർഗരറ്റ് ബെഡ്‍ഫോർഡിൻറെയും 5 കുട്ടികളിൽ മൂത്തയാളായി ജനിച്ചു. അദ്ദേഹത്തിൻറെ സഹോദരനും എഴുത്തുകാരനുമായിരുന്ന വില്ല്യം 20 വയസിൽ മരണമടഞ്ഞിരുന്നു. അൽഗെർനോൺ, മാർഗരറ്റ്, എല്ലെൻ എന്നിവരായിരുന്നു മറ്റു സഹോദരങ്ങൾ.[1] അദ്ദേഹത്തിൻറെ വെയ്‍ക്ക‍്‍ഫീൽഡിലെ തോംസൺ യാർഡിലുള്ള ബാല്യകാലവസതിയുടെ സംരക്ഷണം ഗിസ്സിങ് ട്രസ്റ്റാണ് നടത്തുന്നത്.[2]

 
Wikisource
ജോർജ്ജ് ഗസ്സിങ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.

മരണാനന്തരം

  • വെരാനിൽഡ (1904, അപൂർണ്ണം).
  • വിൽ വാർബർട്ടൻ (1905).
  • ദ ഹൌസ് ഓഫ് കോബ്‍വെബ്സ് ആന്റ് അദർ സ്റ്റോറീസ് - 15 ഷോർട്ട് സ്റ്റോറീസ്. (1906).
  • ലെറ്റേർസ് ടു എഡ്വാർഡ് ക്ലോഡ്ഡ് (1914).
  • ലെറ്റേർസ് ടു ആൻ എഡിറ്റർ (1915).
  • ദ സിൻസ് ഓഫ് ദ ഫാദേർസ് ആന്റ് അദർ ടേൽസ് (1924).
  • ദ ഇമ്മോർട്ടൽ ഡിക്കൻസ് (1925).
  • എ വിക്ടിം ഓഫ് സർകംസ്റ്റാൻ‌സസ് ആന്റ് അദർ സ്റ്റോറീസ് (1927).
  • എ യോർക്ക്ഷയർ ലാസ്സ് (1928).
  • ബ്രൌണീ (1931).
  • സ്റ്റോറീസ് ആന്റ് സ്കെച്ചസ് (with preface by Alfred C. Gissing, 1938).
  • എസ്സേയ്സ് ആന്റ് ഫിക്ഷൻ (1970).
  • മൈ ഫസ്റ്റ് റിഹേർസൽ ആന്റ് മൈ ക്ലറിക്കൽ റൈവൽ (1970).

ചെറുകഥകൾ

തിരുത്തുക
  1. Pierre Coustillas, 'Gissing, George Robert (1857–1903)' ((subscription or UK public library membership required)) , Oxford Dictionary of National Biography (online), Oxford University Press, 2004. Accessed 17 June 2012.
  2. "The Gissing Trust". Archived from the original on 2014-10-06. Retrieved 2017-04-18.
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ഗസ്സിങ്&oldid=3632483" എന്ന താളിൽനിന്ന് ശേഖരിച്ചത്