വർക്കല വിജയൻ
രാഷ്ട്രീയ, നാടകപ്രവർത്തകനായിരുന്ന വർക്കല വിജയൻ അടിയന്തരാവസ്ഥക്കാലത്തെ രക്തസാക്ഷികളിൽ ഒരാളാണ്.[1] സി.പി.ഐ(എം.എൽ) പ്രവർത്തകനായിരുന്ന അദ്ദേഹം 1976 മാർച്ച് 5-ന് തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയിൽ വച്ച് പൊലീസ് പിടിയായിലായി. കൂട്ടത്തിലൊരാൾ ഒറ്റു കൊടുത്തതാണ് അറസ്റ്റിനു വഴിതെളിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. കഠിനമായ മർദ്ദനമേറ്റ് മാർച്ച് 6-നു പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. മൃതദേഹം പോലീസ് അധികാരികളുടെ നേതൃത്വത്തിൽ പൊൻമുടിയുടെ അടിവാരത്ത് കത്തിച്ചു കളഞ്ഞതായി ആരോപിക്കപ്പെടുന്നു. വർക്കല വിജയൻ കൊല്ലപ്പെട്ടതാണെന്ന പുതിയ തെളിവിന്റെ വെളിച്ചത്തിൽ കേരളത്തിലെ ഒരു വലിയ വിഭാഗം തൊഴിലാളികളും സാമൂഹിക പ്രവർത്തകരും കലാകാരൻമാരും മാധ്യമപ്രവർത്തകരും ബുദ്ധിജീവികളും അക്കാദമിക്കുകളും പുതിയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു അന്വേഷണം അടിയന്തരാവസ്ഥക്കാലത്തെ ക്രൂരതകൾ പുറത്തുകൊണ്ടുവരുന്നതിനൊപ്പം കേരളത്തിൽ ഇപ്പോഴും തുടരുന്ന കസ്റഡി മരണങ്ങളെ തടയാനും സഹായിക്കുമെന്ന് പലരും വാദിച്ചിരുന്നു.[2]
അവലംബം
തിരുത്തുക- ↑ http://malayalam.oneindia.in/news/2006/11/28/kerala-chomsky-varkala-vijayan-case.html
- ↑ www.hindu.com/2006/11/09/stories/2006110904210700.htm