വ്ലാദമിർ കോട്ടെൽനികോവ്, (1908 സെപ്റ്റംബർ 6, കസാൻ - 11 ഫെബ്രുവരി 2005, മോസ്കോ) സോവിയറ്റ് യൂണിയനിൽ നിന്നുള്ള ഒരു വിവര സിദ്ധാന്ത വാദിയും ആദ്യകാല റഡാർ ജ്യോതിശാസ്ത്രനുമായിരുന്നു. 1953 ൽ ടെക്നിക്കൽ സയൻസ് (റേഡിയോ ടെക്നോളജി) വകുപ്പിൽ റഷ്യൻ അക്കാദമി ഓഫ് സയൻസ് അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1973 ജൂലൈ 30 മുതൽ 1980 മാർച്ച് 25 വരെ RSFSR സുപ്രീം കൗൺസിൽ ചെയർമാനായി കോട്ടെൽനിക്കോവ് സേവനമനുഷ്ഠിച്ചു.

വ്ലാദമിർ കോട്ടെൽനികോവ് 2003 ഒക്ടോബറിൽ.

കരിയർ ടൈംലൈൻ തിരുത്തുക

  • 1926-31 ബൗമാൻ മോസ്കോ സ്റ്റേറ്റ് ടെക്നിക്കൽ യൂണിവേഴ്സിറ്റി, മോസ്കോ പവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ റേഡിയോ ടെലികമ്മ്യൂണിക്കേഷൻ പഠനം, എഞ്ചിനീയറിംഗ് സയൻസിലെ പ്രബന്ധം.
  • 1931-41 എഞ്ചിനീയർ, സയന്റിഫിക് അസിസ്റ്റന്റ്, ലബോറട്ടറി ഡയറക്ടർ, ലക്ചറർ എന്നീ നിലകളിൽ എം‌ഇ‌ഐയിൽ പ്രവർത്തിച്ചിരുന്നു.
  • 1941-44 ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ ഡവലപ്പറായി പ്രവർത്തിച്ചു.
  • 1944-80 എം‌ഇ‌ഐയിലെ പ്രൊഫസർ.
  • 1953-87 ഡെപ്യൂട്ടി ഡയറക്ടറും 1954 മുതൽ റഷ്യൻ അക്കാദമി ഓഫ് സയൻസിന്റെ (IRE RAS) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ-എഞ്ചിനീയറിംഗ് ആൻഡ് ഇലക്ട്രോണിക്സ് ഡയറക്ടറും.
  • 1964 ലെനിൻ സമ്മാനം [1]
  • 1970-88 RAS വൈസ് പ്രസിഡന്റ്; 1988 മുതൽ പ്രിസിഡിയത്തിന്റെ ഉപദേശകൻ.

അവലംബം തിരുത്തുക

  1. Bissel C, "The Sampling Theorem", Communications Engineer, July/July 2007, IET, United Kingdom ISSN 1479-8352