വ്യോമിത്ര

ഹ്യൂമനോയിഡ് റോബോട്ട്
(വ്യോമമിത്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) സൃഷ്ടിച്ച ആദ്യത്തെ വനിതാ ഹ്യൂമനോയിഡാണ് വ്യോമിത്ര (വ്യോം മിത്ര എന്നും അറിയപ്പെടുന്നു). 2022 ഓഗസ്റ്റിൽ മനുഷ്യ ബഹിരാകാശ യാത്രയ്ക്ക് മുമ്പ്, [1] ഹ്യൂമനോയിഡ് റോബോട്ട് പരിശോധനയ്ക്കായി ആളില്ലാ യാത്രകൾ നടത്തും. ഇതിന് ഹിന്ദി, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകൾ സംസാരിക്കാനും ഒന്നിലധികം ജോലികൾ ചെയ്യാനും കഴിയും.[2][3][4][5]ഇതിന് മനുഷ്യന്റെ പ്രവർത്തനത്തെ അനുകരിക്കാനും മറ്റ് മനുഷ്യരെ തിരിച്ചറിയാനും അവരുടെ ചോദ്യങ്ങളോട് പ്രതികരിക്കാനും കഴിയും. സാങ്കേതികമായി, ഇതിന് പരിസ്ഥിതി നിയന്ത്രണവും ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങളുടെ പ്രവർത്തനങ്ങളും നിർവ്വഹിക്കാനും സ്വിച്ച് പാനൽ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനും പരിസ്ഥിതി വായു സമ്മർദ്ദ മാറ്റ മുന്നറിയിപ്പുകൾ നൽകാനും കഴിയും. [1] ഹ്യൂമനോയിഡ് 2020 ഡിസംബറിലും 2021 ജൂലൈയിലും ആളില്ലാ ദൗത്യങ്ങളിൽ ഏർപ്പെടും. 2020 ജനുവരി 22 ന് ഹ്യൂമൻ ബഹിരാകാശ യാത്ര, പര്യവേഷണ സിമ്പോസിയത്തിൽ ഇസ്രോ ഇന്ത്യയിലെ ബെംഗളൂരുവിൽ വ്യോമിത്ര പുറത്തിറക്കി.[6]

വ്യോം മിത്ര
InventorIndian Space Research Organisation
CountryIndia
TypeHumanoid

പ്രത്യേകതകൾ

തിരുത്തുക
  • പേടകത്തിലെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം ഉൾപ്പെടെ സാങ്കേതിക കാര്യങ്ങളിൽ സഹായിക്കുന്നതിനൊപ്പം സഹയാത്രികർക്കു മാനസികപിന്തുണ നൽകാനുള്ള കഴിവും ഇതിനുണ്ടാകും.
  • സഹയാത്രികർ വിഷമിച്ചാൽ തമാശ പറഞ്ഞു ചിരിപ്പിക്കാനും കഴിയും.
  • ദൗത്യതലവന്മാരുടേയും,സഹയാത്രികരുടേയും ശബ്ദം തിരിച്ചറിഞ്ഞ് പ്രതികരിക്കും.

സ്ത്രീരൂപത്തിൽ ഐ.എസ്.ആർ.ഒ. രൂപകല്പന ചെയ്ത ഹ്യുമനോയ്ഡ് റോബോട്ട്. മനുഷ്യന്റെ പ്രവർത്തനത്തെ അനുകരിക്കാൻ ‘വ്യോം മിത്ര’യ്ക്ക് സാധിക്കും. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ സംസാരിക്കാൻ കഴിയും. മനുഷ്യരെ തിരിച്ചറിയും, അവരുടെ ചോദ്യങ്ങളോട് പ്രതികരിക്കും. ഒന്നിലധികം ജോലികൾ ചെയ്യാനും കഴിയും. പരിസ്ഥിതി നിയന്ത്രണം, ജീവൻരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കൽ തുടങ്ങിയവ നിർവഹിക്കാനാവും. സ്വിച്ച് പാനൽ കൈകാര്യം ചെയ്യാനും പരിസ്ഥിതി വായു സമ്മർദ മാറ്റ മുന്നറിയിപ്പുകൾ നൽകാനും കഴിയും.

ഗഗൻയാനിൽ ആദ്യം പറക്കുക വ്യോമമിത്ര

തിരുത്തുക

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതി ഗഗൻയാനു മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണങ്ങളിൽ ബഹിരാകാശത്തെത്തുന്നത് വ്യോമമിത്ര ആയിരിക്കും. [7]ഹാഫ് ഹ്യൂമനോയിഡ് ഗണത്തിൽ വരുന്ന വ്യോമമിത്ര, ഗഗൻയാൻ യാത്രാപേടകത്തിലെ ജീവൻരക്ഷാ സൗകര്യങ്ങളുടെ കാര്യക്ഷമത പരിശോധിക്കുക, ഉപകരണങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ ജോലികൾ ചെയ്യും. നാസയുടെയും മറ്റും ബഹിരാകാശപേടകങ്ങളിൽ റോബട്ടുകളുണ്ടെങ്കിലും ഹ്യുമനോയ്ഡ് വിഭാഗത്തിൽപ്പെട്ട ആദ്യ ബഹിരാകാശ സഹായി ആയി വ്യോമമിത്ര മാറും. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളാകുന്ന 3 പേർക്കൊപ്പം നാലാമത്തെയാൾ എന്ന പദവിയോടെയായിരിക്കും വ്യോമമിത്രയുടെ യാത്ര. പേടകത്തിലെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം ഉൾപ്പെടെ സാങ്കേതിക കാര്യങ്ങളിൽ സഹായിക്കുന്നതിനൊപ്പം സഹയാത്രികർക്കു മാനസികപിന്തുണ നൽകാനുള്ള കഴിവും വ്യോമമിത്ര കൈവരിക്കും. സഹയാത്രികർ വിഷമിച്ചാൽ തമാശ പറഞ്ഞു ചിരിപ്പിക്കാനും കഴിയും. ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവൻ ഉൾപ്പെടെ ദൗത്യത്തലവന്മാരുടെയും സഹയാത്രികരുടെയും ശബ്ദം തിരിച്ചറിഞ്ഞു പ്രതികരിക്കും. വ്യോമമിത്ര പിറവിയെടുക്കുന്നത് ഐഎസ്ആർഒയുടെ വട്ടിയൂർക്കാവിലെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിലാണ് (ഐഐഎസ്‌യു). ഒരു വർഷത്തോളമെടുത്താണു വ്യോമമിത്രയുടെ പ്രാഥമിക രൂപകൽപന പൂർത്തിയാക്കിയത്. പരീക്ഷണ ദൗത്യത്തിനു ശേഷമുള്ള യഥാർഥ ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികൾക്ക് കൂട്ടായി മാറുന്ന യന്ത്രവനിത അവരുമായി ആശയവിനിമയം നടത്തുകയും ചോദ്യങ്ങൾക്കുത്തരം കൊടുക്കുകയും ചെയ്യും. യാത്രികരെ ഓരോരുത്തരെയും തിരിച്ചറിയാനുള്ള ശേഷിയും വ്യോമമിത്രയ്ക്കുണ്ട്. എന്നാൽ കാലുകൾ ഉപയോഗിച്ച് സഞ്ചരിക്കാൻ കഴിവില്ല. [8]

  1. 1.0 1.1 "Meet Vyom Mitra, first Indian 'woman' to ride to space". The Hindu (in Indian English). Special Correspondent. 2020-01-22. ISSN 0971-751X. Retrieved 2020-01-23.{{cite news}}: CS1 maint: others (link)
  2. Jan 22, Chethan Kumar | TNN | Updated:; 2020; Ist, 14:08. "Gaganyaan mission: First glimpse of 'Vyommitra', the humanoid for Gaganyaan; it's a 'She' | India News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-01-22. {{cite web}}: |last2= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  3. "ISRO's manned mission to Moon will happen, but not right now: K Sivan". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2020-01-22. Retrieved 2020-01-22.
  4. "'व्योममित्रा'ची पहिली झलक! भारताकडून 'ती' पहिल्यांदा जाणार अवकाशात". Loksatta (in മറാത്തി). 2020-01-22. Retrieved 2020-01-22.
  5. "ISRO's prototype humanoid for Gaganyaan mission is Vyom Mitra which will go to space before astronauts". www.timesnownews.com (in ഇംഗ്ലീഷ്). 2020-01-22. Retrieved 2020-01-22.
  6. BengaluruJanuary 22, Nagarjun Dwarakanath; January 22, 2020UPDATED:; Ist, 2020 14:37. "Gaganyaan mission: Meet Vyommitra, the talking human robot that Isro will send to space". India Today (in ഇംഗ്ലീഷ്). Retrieved 2020-01-22. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  7. https://www.manoramaonline.com/news/only-in-manorama-online/2020/12/12/gaganyaan-is-set-to-take-off-in-august-2022.html
  8. https://www.manoramaonline.com/news/only-in-manorama-online/2020/12/12/gaganyaan-is-set-to-take-off-in-august-2022.html
"https://ml.wikipedia.org/w/index.php?title=വ്യോമിത്ര&oldid=3936895" എന്ന താളിൽനിന്ന് ശേഖരിച്ചത്