വ്യൂ ഓഫ് ഡെൽഫ്റ്റ്
1660–1661 നും ഇടയിൽ ഡച്ച് കലാകാരൻ യോഹാൻ വെർമീർ വരച്ച ഓയിൽ പെയിന്റിംഗാണ് വ്യൂ ഓഫ് ഡെൽഫ്റ്റ് (ഡച്ച്: ഗെസിച്റ്റ് ഡെൽഫ്റ്റ്).നഗരദൃശ്യങ്ങൾ അസാധാരണമായിരുന്ന കാലഘട്ടത്തിൽ തന്റെ ജന്മനഗരം പ്രമേയമാക്കിയുള്ള ഈ പെയിന്റിംഗ് അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയമായ സൃഷ്ടികളിൽ ഒന്നാണ്. [1] ഡെൽഫ്റ്റ് നഗരത്തെ പ്രമേയമാക്കി വെർമീർ വരച്ച മൂന്ന് പെയിന്റിംഗുകളിൽ ഒന്നാണിത്. ദി ലിറ്റിൽ സ്ട്രീറ്റും നഷ്ടപ്പെട്ട ഹൗസ് സ്റ്റാൻഡിംഗ് ഇൻ ഡെൽഫ്ടും ആണ് മറ്റു രണ്ട് ചിത്രങ്ങൾ.[2]ചിത്രത്തിൽ പോയിന്റിലിസത്തിന്റെ ഉപയോഗം മൂലം ഇത് ലിറ്റിൽ സ്ട്രീറ്റിനുശേഷം വരച്ച ചിത്രമാണെന്നും പുതിയ പള്ളിയുടെ ഗോപുരത്തിലെ മണികളുടെ അഭാവം 1660–1661 കാലഘട്ടത്തിലാവണം രചന എന്നും സൂചിപ്പിക്കുന്നു. 1822-ൽ ഹേഗിൽ മോറിസ് ഹൗസ് (ഡച്ച് ഭാഷയിൽ മൗറിഷേസ്) എന്ന മ്യൂസിയം സ്ഥാപിതമായതു മുതൽ അവിടത്തെ ഡച്ച് റോയൽ കാബിനറ്റ് ഓഫ് പെയിന്റിംഗിൽ വെൽമീറിന്റെ വ്യൂ ഓഫ് ഡെൽഫ്റ്റ് ഉൾപ്പെടുത്തപ്പെട്ടു.
വ്യൂ ഓഫ് ഡെൽഫ്റ്റ് | |
---|---|
Dutch: Gezicht op Delft | |
കലാകാരൻ | Johannes Vermeer |
വർഷം | 1660–1661 |
Medium | Oil on canvas |
അളവുകൾ | 96.5 cm × 115.7 cm (38.0 ഇഞ്ച് × 45.6 ഇഞ്ച്) |
സ്ഥാനം | Mauritshuis, The Hague |
വിവരണം
തിരുത്തുകഡെൽഫ്റ്റിന്റെ തെക്കുകിഴക്കായി ഒരു ഉയർന്ന സ്ഥാനത്ത് നിന്നു കൊണ്ടാണ് നഗരദൃശ്യം വരച്ചിട്ടുള്ളത് എന്നാണ് അനുമാനിക്കുന്നത്. സ്കീ നദിയുടെ മറുകരെ തുറമുഖമേടക്കടുത്ത് ഒരു വീടിന്റെ മുകളിലത്തെ നില ആയിരിക്കാൻ സാധ്യതയുണ്ട്. നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ദിശയിലേക്കാണ് കലാകാരന്റെ നോട്ടം. രചനയുടെ മധ്യഭാഗത്തായി ഷീഡാം ഗേറ്റും വലതുവശത്തായി റോട്ടർഡാം ഗേറ്റും അതിന്റെ പുറംമതിലും ഉൾപ്പെട്ടിരിക്കുന്നു. ഇവയെല്ലാം 1616 –1620-നും ഇടയിൽ പണിതീർത്ത കപ്പൽത്തുറയിലെ വെള്ളത്തിൽ പ്രതിഫലിക്കുന്നു. ഷീഡാം ഗേറ്റിന് പിന്നിൽ നീളമുള്ള ചുവന്ന മേൽക്കൂരയുള്ള ആയുധപ്പുര (അർമന്റേരിയം) ഉണ്ട്.
ഇത് ഒരു പ്രഭാത രംഗമാണ്. കിഴക്ക് സൂര്യൻ (കാഴ്ചക്കാരന്റെ വലത്) പ്രൊട്ടസ്റ്റന്റ് പള്ളി ന്യൂവേ കെർക്കിനെ ("പുതിയ പള്ളി" മധ്യഭാഗത്ത് വലത്) പ്രകാശമാനമാക്കുന്നു. പള്ളിമണികൾ 1660-ൽ മാറ്റിസ്ഥാപിക്കുന്നതിനുമുമ്പുള്ള സ്ഥിതിയിലാണ്. വില്യം ഓഫ് സൈലന്റിന്റെയും ഹൗസ് ഓഫ് ഓറഞ്ച്-നസ്സാവു അംഗങ്ങളുടെയും ശ്മശാന സ്ഥലമാണ് ഡെൽഫ്റ്റിലെ ന്യൂ ചർച്ച്.
ഇടതുവശത്ത് "ഡി പപ്പേഗെ" (തത്ത) എന്ന പിന്നീടു പൊളിച്ചു മാറ്റപ്പെട്ട മദ്യനിർമ്മാണശാലയുടെ ഗോപുരമാണ്. അതിന്റെ ഇടതുവശത്ത് ഔഡ് കെർക്കിന്റെ ("പഴയ പള്ളി" ) ഗോപുരത്തിന്റെ മുകൾഭാഗവും കാണാം. തുറമുഖത്ത് ഏതാനും കുറെ അലങ്കാരബോട്ടുകൾ വരച്ചിരിയ്ക്കുന്നു. ഏതാനും പേർ കടന്നു പോകുന്നതും കാണാം. ചിത്രത്തിന്റെ മേൽഭാഗം മേഘാവൃതമായ ആകാശമാണ്. ഇരുണ്ട മേഘങ്ങൾ കനത്ത മഴ പെയ്തുതീർന്ന പ്രതീതി ഉളവാക്കുന്നു.
നഗരദൃശ്യത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ പകർത്താനായി ദൂരദർശിനിയോ ക്യാമറ ഒബ്സ്ക്യുറയോ പോലുള്ള ഏതെങ്കിലും ദൃശ്യോപകരണം വെർമീർ ഉപയോഗിച്ചിരിക്കാൻ ഇടയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
2020 ജൂലൈയിൽ ടെക്സസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡൊണാൾഡ് ഓൾസൺ പെയിന്റിംഗ് പകർത്തിയ തീയതിയും സമയവും സംബന്ധിച്ച് പുതിയ വെളിച്ചം വീശുന്ന ഗവേഷണം പ്രസിദ്ധീകരിച്ചു.[3]
അവലംബം
തിരുത്തുക- ↑ Slatkes, Leonard J. (16 July 1981). Vermeer and his contemporaries. Abbeville Press. p. 40. ISBN 978-0-89659-195-0. Retrieved 18 June 2010.
- ↑ Montias, John Michael (1 January 1991). Vermeer and His Milieu: A Web of Social History. Princeton University Press. p. 200. ISBN 978-0-691-00289-7. Retrieved 18 June 2010.
- ↑ https://news.txstate.edu/research-and-innovation/2020/celestial-sleuth-sheds-new-light-on-vermeers-masterpiece-view-of-delft-.html
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Liedtke, Walter A. (2001). Vermeer and the Delft School. Metropolitan Museum of Art. ISBN 978-0-87099-973-4.
- Arthur K. Wheelock Jr. and C. J. Kaldenbach, "Vermeer’s View of Delft and His Vision of Reality", Artibus et Historiae, Vol. 3, No. 6 (1982), pp. 9–35.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- The 'View of Delft' by Johannes Vermeer, a guided art history tour through this painting
- Johannes Vermeer, View of Delft, ColourLex
- Janson, J., Critical Assessments: View of Delft, Essential Vermeer website
- View of Delft at the website of the Mauritshuis