വോർട്ട ജെ. മക്കാസ്കിൽ-സ്റ്റീവൻസ്
ഒരു അമേരിക്കൻ വൈദ്യൻ, ശാസ്ത്രജ്ഞ, മെഡിക്കൽ ഓങ്കോളജിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ വനിതായാണ് വോർട്ട ജെ. മക്കാസ്കിൽ-സ്റ്റീവൻസ്. കാൻസർ അസമത്വ ഗവേഷണം, ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ളിലെ കോമോർബിഡിറ്റികളുടെ മാനേജ്മെന്റ്, കാൻസർ പ്രതിരോധ ഇടപെടലുകൾക്കായുള്ള തന്മാത്രാ ഗവേഷണം എന്നിവയിൽ അവർ വിദഗ്ധയാണ്. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ കമ്മ്യൂണിറ്റി ഓങ്കോളജി ആൻഡ് പ്രിവൻഷൻ ട്രയൽസ് റിസർച്ച് ഗ്രൂപ്പിന്റെ മേധാവിയാണ് അവർ.
വോർട്ട ജെ. മക്കാസ്കിൽ-സ്റ്റീവൻസ് | |
---|---|
ജനനം | ലൂയിസ്ബർഗ്, നോർത്ത് കരോലിന, യുഎസ് |
കലാലയം | സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി അമേരിക്കൻ കോളേജ് ഓഫ് സ്വിറ്റ്സർലൻഡ് ജോർജെടൗൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | മെഡിക്കൽ ഓങ്കോളജി, ക്ലിനിക്കൽ പരീക്ഷണങ്ങൾ |
സ്ഥാപനങ്ങൾ | നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകവടക്കൻ കരോലിനയിലെ ലൂയിസ്ബർഗിലാണ് മക്കാസ്കിൽ-സ്റ്റീവൻസ് ജനിച്ചത്.[1] അവർ സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലും സ്വിറ്റ്‌സർലൻഡിലെ അമേരിക്കൻ കോളേജിലും വിദ്യാഭ്യാസം ചെയ്തു.[2] മക്കാസ്കിൽ-സ്റ്റീവൻസ് ടൈമിന്റെ ഇന്റേൺ ആയും മാർസെൽ ഡെക്കറിന്റെയും ഗട്ട്‌മാക്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മെഡിക്കൽ എഡിറ്ററായും പ്രവർത്തിച്ചു.[3] ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ, അവർ 30-ആം വയസ്സിൽ മെഡിക്കൽ വിദ്യാലയം ആരംഭിച്ചു. 1985-ൽ എം.ഡി.യും ഇന്റേണൽ മെഡിസിൻ റെസിഡൻസിയും പൂർത്തിയാക്കി. മക്കസ്കിൽ-സ്റ്റീവൻസ് മയോ ക്ലിനിക്കിൽ മെഡിക്കൽ ഓങ്കോളജി ഫെലോഷിപ്പ് ചെയ്തു.[2][3]
കരിയറും ഗവേഷണവും
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Worta McCaskill-Stevens | Office of Equity, Diversity and Inclusion". www.edi.nih.gov. Archived from the original on 2020-10-20. Retrieved 2021-01-02. This article incorporates text from this source, which is in the public domain.
- ↑ 2.0 2.1 "Worta McCaskill-Stevens, M.D., M.S." Division of Cancer Prevention (in ഇംഗ്ലീഷ്). 2014-08-13. Archived from the original on 2020-12-05. Retrieved 2021-01-02. This article incorporates text from this source, which is in the public domain.
- ↑ 3.0 3.1 Twombly, Renee (2017-05-08). "McCaskill-Stevens to Address Graduates at School of Medicine Commencement". Georgetown University Medical Center (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-01-02.
{{cite web}}
: CS1 maint: url-status (link)