വൊറോട്ടാൻ (അർമേനിയൻ: Որոտան; അസർബൈജാനി: Bərguşad അല്ലെങ്കിൽ "Bargushad"; അല്ലെങ്കിൽ "Bazarchay"), ഹകാരി നദിയുടെ ഏറ്റവും വലിയ വലത് പോഷകനദിയായ ട്രാൻസ്കാക്കേഷ്യയിലെ ഒരു നദിയാണ്. അർമേനിയൻ റിപ്പബ്ലിക്കിലെ സ്യൂനിക് പ്രവിശ്യയുടെ വടക്കൻ ഭാഗത്തുനിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. പിന്നീട് അർമേനിയയിലൂടെ തെക്ക്-കിഴക്കേ ദിശയിൽ ഏകദേശം 119 കിലോമീറ്റർ (74 മൈൽ) ദൂരം ഒഴുകുന്നു. പിന്നീട് അസർബെയ്ജാൻ പ്രദേശത്തേക്ക് പ്രവേശിക്കുന്ന നദി ക്വുബാദ്‌ലി, സാംഗിലാൻ എന്നീ രണ്ട് റയോണുകളിലൂടെ (ജില്ലകൾ) ഏകദേശം 43 കിലോമീറ്റർ (27 മൈൽ) ദൂരം ഒഴുകുന്നു. ഹകാരി നദിയുടെ താഴത്തെ ഭാഗവും, വൊറോട്ടനുമായുള്ള സംഗമം മുതൽ അരാസ് നദിയുമായി സംഗമിക്കുന്നത് വരെയുള്ള ഭാഗവും ചിലപ്പോൾ വൊറോട്ടന്റെ ഭാഗമായിത്തന്നെ കണക്കാക്കപ്പെടുന്നു.[1][2]

വൊറോട്ടാൻ
The Vorotan in Sisian
വൊറോട്ടാൻ is located in Armenia
വൊറോട്ടാൻ
വൊറോട്ടാൻ is located in Azerbaijan
വൊറോട്ടാൻ
വൊറോട്ടാൻ is located in Caucasus mountains
വൊറോട്ടാൻ
CountriesArmenia and Azerbaijan
Physical characteristics
നദീമുഖംHakari
39°12′13″N 46°43′01″E / 39.2037°N 46.7170°E / 39.2037; 46.7170
നീളം162 കി.മീ (531,000 അടി)
Discharge
  • Average rate:
    21.5 m3/s (760 cu ft/s)
നദീതട പ്രത്യേകതകൾ
ProgressionHakariഫലകം:RAras

നദിയുടെ ഗതി

തിരുത്തുക

കൂടുതലും പർവതപ്രദേശങ്ങളിലൂടെ ഒഴുകുന്ന വൊറോറ്റാൻ നദി അതിന്റെ ഗതിയിൽ പലയിടത്തും ആഴത്തിലുള്ള മലയിടുക്കുകൾ സൃഷ്ടിക്കുന്നു. സിസിയാൻ, ഖുബാദ്‌ലി പട്ടണങ്ങൾ നദിയുടെ പാതയിലാണ് സ്ഥിതിചെയ്യുന്നത്. സിസിയാനിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലെ, 18 മീറ്റർ ഉയരത്തിലായി "ഷാക്കി വെള്ളച്ചാട്ടം" (അർമേനിയൻ: Շաքիի ջրվեժ) എന്ന പേരിൽ നദി ഒരു വെള്ളച്ചാട്ടമായി മാറുന്നു.[3] നദി ടാറ്റേവ് മൊണാസ്ട്രിക്ക് സമീപത്തെത്തുമ്പോൾ "ഡെവിൾസ് ബ്രിഡ്ജ്" എന്നറിയപ്പെടുന്ന ഒരു സ്വാഭാവിക സ്മാരകം സൃഷ്ടിക്കുന്നു. ട്രാവെർട്ടൈൻ കമാനത്തിന്റെ അടിഭാഗത്ത് ധാതു കുളങ്ങളുണ്ട്.

നദിയിലെ അണക്കെട്ട്

തിരുത്തുക

സോവിയറ്റ് യൂണിയൻ കാലഘട്ടത്തിൽ, വൊറോട്ടൻ കാസ്കേഡ് രൂപപ്പെടുത്തുന്ന മൂന്ന് ജലസംഭരണികൾ ഈ നദിയിൽ നിർമ്മിക്കപ്പെട്ടു. അവ അർമേനിയയ്ക്ക് ജലവൈദ്യുതിയോടൊപ്പം ജലസേചനത്തിനുള്ള വെള്ളവും നൽകുന്നു. വൊറോട്ടാൻ നദിയിലെ കുറച്ച് ജലം തടാകത്തിലേക്ക് തിരിച്ചുവിട്ട് സെവൻ തടാകത്തിലെ ജലത്തിന്റെ അളവ് വർധിപ്പിക്കുന്നതിനായി 21.6 കിലോമീറ്റർ (13.4 മൈൽ) നീളമുള്ള തുരങ്കം നിർമ്മിക്കപ്പെട്ടു.[4] 1980-കളിൽ നിർമ്മാണം ആരംഭിച്ച ഈ പദ്ധതി ഒന്നാം നഗോർണോ-കറാബാക്ക് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, 18 കിലോമീറ്റർ (11 മൈൽ) മാത്രം പൂർത്തിയായപ്പോൾ 1988-ൽ നിർത്തിവച്ചു. അർമേനിയൻ സർക്കാർ ഒടുവിൽ 2003-ൽ വൊറോട്ടൻ തുരങ്കം പൂർത്തിയാക്കി. ഇതിനുമുമ്പ്, രണ്ടാമത്തെ തുരങ്കമായ - "അർപ-സേവൻ" - 1981-ൽ പൂർത്തിയാക്കിയിരുന്നു.[5] ഇത് അർപ്പ നദിയിൽ നിന്ന് കുറച്ച് ജലം സെവൻ തടാകത്തിലേക്ക് തിരിച്ചുവിടുന്നു. ഈ രണ്ട് ടണലുകളിലൂടെ പ്രവഹിക്കുന്ന ജലം തടാകത്തിലെ ജലനിരപ്പ് ഉയരാൻ കാരണമായി. 2007-ൽ, കഴിഞ്ഞ ആറ് വർഷത്തിനിടെ ജലനിരപ്പ് 2.44 മീറ്റർവരെ (8.0 അടി) ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[6]

ചിത്രശാല

തിരുത്തുക
  1. Воротан, Great Soviet Encyclopedia
  2. "Rivers of Armenia". Armenia Discovery. Retrieved July 6, 2021.
  3. "armsoul.com - Շաքիի ջրվեժ". Archived from the original on 2011-07-07. Retrieved 2021-11-22.
  4. http://arpa-sevan.am/en/1995-2003-complex-of-hydraulic-structures-for-diversion-of-the-vorotan-river-runoff-to-the-basin-of-the-arpa-river/%7Ctitle=1995-2003[പ്രവർത്തിക്കാത്ത കണ്ണി] “Complex of Hydraulic Structures for Diversion of the Vorotan River Runoff to the Basin of the Arpa River”
  5. "1961-1981 the Complex of Hydraulic Works for Transfer of the Arpa and Yeghegis | Arpa Sevan". Archived from the original on 2021-11-22. Retrieved 2021-11-22.
  6. Harutyunyan, Arpi (29 June 2007). "Sevan Rising: Lake Sevan's recovery quicker than expected". ArmeniaNow.
"https://ml.wikipedia.org/w/index.php?title=വൊറോട്ടാൻ&oldid=4080577" എന്ന താളിൽനിന്ന് ശേഖരിച്ചത്