യാർവ്
റൂബി പ്രോഗ്രാമിങ് ഭാഷയ്ക്കുവേണ്ടി കൊയിചി സസാദ വികസിപ്പിച്ചെടുത്ത ബൈറ്റ്കോഡ് ഇന്റർപ്രിറ്റർ ആണ് യാർവ് (YARV, Yet another Ruby VM). റൂബി പ്രോഗ്രാമുകളുടെ പ്രവർത്തനം വേഗം ഗണ്യമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പതിപ്പ് 1.9 മുതൽ യാർവാണ് റൂബിയുടെ സ്വാഭവിക ഇന്റർപ്രിറ്റർ ആയി ഉപയോഗപ്പെടുത്തുന്നത്, അതുകൊണ്ട് തന്നെ ഇതിനെ ഇപ്പോൾ കെ.ആർ.ഐ. (Koichi's Ruby Interpreter) എന്നു വിളിക്കാറുണ്ട്.
വികസിപ്പിച്ചത് | Koichi Sasada |
---|---|
തരം | Ruby Virtual Machine |
വെബ്‌സൈറ്റ് | http://www.atdot.net/yarv/ |
പ്രവർത്തനവേഗം
തിരുത്തുകrubychan.de തയ്യാറാക്കിയ ബെഞ്ച്മാർക്കുകളിൽ മികച്ച പ്രകടനം ഇത് കാഴചവച്ചിട്ടുണ്ട്.[1] അന്റോണിയോ കാൻജിയാനോ തയ്യാറാക്കിയ ബെഞ്ച്മാർക്കുകളിൽ മുൻപുണ്ടായിരുന്ന ഇന്റർപ്രിറ്ററിനേക്കാളും ശരാശരി നാലിരട്ടി വേഗം ഇത് കാണിക്കുന്നുണ്ട്.[2] രണ്ട് നിർണ്ണയങ്ങളിലും പ്രധാനമായും സ്വാഭാവികമല്ലാത്ത ബെഞ്ച്മാർക്കുകളാൺ കൂടുതലും.
റൂബി ഓൺ റെയിൽസിന്റെ പ്രവർത്തനവേഗം റൂബി 1.8.6 ൽ ആയിരുന്നതിനേക്കാൾ 15 ശതമാനം വേഗത കൂടുതൽ യാർവിൽ പ്രദർശിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[3] എങ്കിൽ ആക്റ്റീവ്റെക്കോർഡിന്റെ പ്രാരംഭവേഗം കുറഞ്ഞുതന്നെയാണ് കാണപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ Benchmarks: Ruby 1.8 and Ruby 1.9 Archived 2007-01-05 at the Wayback Machine. (rubychan.de)
- ↑ Cangiano, Antonio (2007-03-12). "The Great Ruby Shootout". Retrieved 2008-02-01.
- ↑ "Rails on 1.9: first benchmarks, YARV exposed to non-synthetic tests". eigenclass.org. 2007-03-28. Archived from the original on 2008-12-18. Retrieved 2008-09-13.
When benchmarking basic requests with a minimalistic schema (only one int column), even though YARV serviced requests 15% faster, it took much longer to load the environment (50% slower). This comes as no surprise since plain old (evil) eval is slower in YARV(...)In fact, the mere fact of requiring active_record (and indirectly ActiveSupport) causes a sharp decrease in performance.