വൈൽഡ്കാറ്റ് ക്രീക്ക് വടക്കൻ-മദ്ധ്യ ഇന്ത്യാനയിലൂടെ ഒഴുകുന്ന വാബാഷ് നദിയുടെ ഒരു പോഷകനദിയാണ് . 84 മൈൽ (135 കിലോമീറ്റർ)[1] നീളമുള്ള ഈ ഈ നീരൊഴുക്കിന്  804.2 ചതുരശ്ര മൈൽ (2,083 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ഒരു നീർത്തടമാണുള്ളത്. വടക്ക്, തെക്ക്, മധ്യം എന്നിങ്ങനെയായി വൈൽഡ്കാറ്റ് ക്രീക്കിൽ  മൂന്ന് പ്രധാന ശാഖകൾ അടങ്ങിയിരിക്കുന്നു. എല്ലാ ശാഖകളും പൊതുവേ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ വിളവെടുപ്പ് പ്രദേശം, മേച്ചിൽപ്രദേശം, വനം, വികസിത പ്രദേശങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭൂപ്രകൃതികളിലൂടെയും ഭൂവിനിയോഗങ്ങളിലൂടെയും ഒഴുകുന്നു.

വൈൽഡ്ക്യാറ്റ് ക്രീക്ക് കൊക്കോമോയിലെ ഫോസ്റ്റർ പാർക്കിന് സമീപം.

വൈൽഡ്കാറ്റ് ക്രീക്കിന്റെ പ്രധാന പോഷകനദികൾ ലിറ്റിൽ വൈൽഡ്കാറ്റ് ക്രീക്ക്, കൊക്കോമോ ക്രീക്ക് എന്നിവയാണ്. ഇതിന്റെ വീതി കാരണം അമേരിക്കൻ ഐക്യനാടുകളിലെ മിക്ക പ്രദേശങ്ങളിലും ഈ അരുവി ഒരു നദിയായാണ് അറിയപ്പെടുന്നത്. യു.എസ്. എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ അഭിപ്രായമനുസരിച്ച് അതിന്റെ നദീമുഖത്തെ ഇതിന്റെ ശരാശരി വാർഷിക ജലമൊഴുക്ക് സെക്കൻഡിൽ 817.79 ക്യുബിക് അടി (23.157 മീ3/സെക്കന്റ്) ആണ്.[2] 1812 നവംബറിൽ വൈൽഡ് ക്യാറ്റ് ക്രീക്ക് ഒരു യുദ്ധത്തിൽ അമേരിക്കൻ മിലിട്ടറി സേനയുടെ  പരാജയം "സ്പർസ് തോൽവി" എന്നറിയപ്പെടുന്നു.[3]

ലഫായറ്റിനടുത്തുവച്ച് വാബാഷ് നദിയിൽ ചേരുന്നതിന് മുമ്പ് വൈൽഡ്കാറ്റ് ക്രീക്ക് ഗ്രീൻടൗൺ, കൊക്കോമോ, ബർലിംഗ്ടൺ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നു. ഗ്രീൻടൗണിന് തൊട്ടു പടിഞ്ഞാറ്, ഈ അരുവി കൊക്കോമോ റിസർവോയറായി മാറുന്നു. ഒരു സ്വകാര്യ പരിസ്ഥിതി/വിനോദ സംഘടനയായ വൈൽഡ്കാറ്റ് ഗാർഡിയൻസ് ഈ അരുവി മാലിന്യങ്ങളും അവശിഷ്ടങ്ങളുമില്ലാതെ സംരക്ഷക്കാൻ പ്രവർത്തിക്കുന്നു.[4]

  1. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2017-08-23 at the Wayback Machine., accessed May 19, 2011
  2. United States Environmental Protection Agency. "Watershed Report: Wildcat Creek". WATERS GeoViewer. Archived from the original on 2021-08-08. Retrieved 2021-08-08.
  3. Wildcat Creek history
  4. Wildcat Guardians
"https://ml.wikipedia.org/w/index.php?title=വൈൽഡ്കാറ്റ്_ക്രീക്ക്&oldid=3928092" എന്ന താളിൽനിന്ന് ശേഖരിച്ചത്