വൈറൽ ഗാസ്ട്രോഎന്ററൈറ്റിസ്

പലയിനം വൈറസുകൾ കാരണമുണ്ടാകുന്നതും വയറിളക്കവും ഛർദ്ദിലും പ്രധാന ലക്ഷണങ്ങളായതുമായ ഒരു അസുഖമാണ് വൈറൽ ഗാസ്ട്രോ എന്ററൈറ്റിസ്.[8] സ്റ്റൊമക് ഫ്ലൂ,[9] ഗാസ്ട്രിക് ഫ്ലൂ, സ്റ്റൊമക് വൈറസ് എന്നീ പേരുകളിലും ഈ അസുഖം അറിയപ്പെടുന്നുണ്ട്.[10] റോട്ടാവൈറസ്, നോറോവൈറസ്, സാപോവൈറസ് എന്നീ ജീനസുകളിൽ പെട്ട വൈറസുകളും അഡിനോവൈറസ്, ആസ്ട്രോവൈറസ് എന്നീ കുടുംബങ്ങളിൽ പെട്ട വൈറസുകളും ഗാസ്ട്രോ എന്ററൈറ്റിസ് ഉണ്ടാക്കുന്നവയാണ്.[11][12] റോട്ടാവൈറസ് എന്ന ജീനസിൽ പെട്ട വൈറസുകളാണ് കുട്ടികളിലെ വയറിളക്കത്തിന് ഏറ്റവുമധികം കാരണമാകുന്നത്.[13] അമേരിക്കയിൽ പ്രായപൂർത്തിയായവരിൽ ഗാസ്ട്രോ എന്ററൈറ്റിസിന് ഏറ്റവുമധികം കാരണമാകുന്നത് നോറോവൈറസ് എന്ന ജീനസിലോ നോർവാക്ക് വൈറസ് എന്ന സ്പീഷീസിലോ പെട്ട വൈറസുകളാണ്. 90% കേസുകൾക്കും ഈ വൈറസുകളാണ് കാരണമാകുന്നത്.[11] വയറിളക്കം അവസാനിച്ചതിനുശേഷവും ആൾക്കാർ രോഗാണുവാഹകരായി തുടരാൻ സാദ്ധ്യതയുണ്ട്.[11]

Gastroenteritis
മറ്റ് പേരുകൾGastro, stomach bug, stomach virus, stomach flu, gastric flu, gastrointestinitis
Gastroenteritis viruses: A = rotavirus, B = adenovirus, C = norovirus and D = astrovirus. The virus particles are shown at the same magnification to allow size comparison.
സ്പെഷ്യാലിറ്റിInfectious disease
ലക്ഷണങ്ങൾDiarrhea, vomiting, abdominal pain, fever[1][2]
സങ്കീർണതDehydration[2][3]
കാരണങ്ങൾViruses, bacteria, parasites, fungus[2][4]
ഡയഗ്നോസ്റ്റിക് രീതിBased on symptoms, occasionally stool culture[2]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Inflammatory bowel disease, malabsorption syndrome, lactose intolerance[5]
പ്രതിരോധംHand washing, drinking clean water, proper disposal of human waste, breastfeeding[2]
TreatmentOral rehydration solution (combination of water, salts, and sugar), intravenous fluids[2]
ആവൃത്തി2.4 billion (2015)[6]
മരണം1.3 million (2015)[7]

രോഗാണുവാഹകരായ മനുഷ്യരുമായി അടുത്തിടപഴകുന്നതിലൂടെയോ, മലിനമായ പ്രതലത്തിൽ സ്പർശിക്കുന്നതിലൂടെയോ, മലിനമായതോ മതിയായി പാചകം ചെയ്യാത്തതോ ആയ ഭക്ഷണം കഴിക്കുന്നതിലൂടെയോ അസുഖം പകരാൻ സാദ്ധ്യതയുണ്ട്. രോഗാണുബാധയുണ്ടായി ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ആമാശയത്തിലെയും കുടലിലെയും നീർക്കെട്ട്, പുറത്തും വാരിയെല്ലുകളിലും ഉള്ള വേദന എന്നിവ ലക്ഷണങ്ങളാണ്. സാധാരണഗതിയിൽ 24 മുതൽ 72 മണിക്കൂറുകൾ കൊണ്ട് രോഗലക്ഷണങ്ങൾ ശമിക്കാറുണ്ട്. വിശ്രമം, ശരീരത്തിലെ ജലാംശം നിലനിർത്താനായി ദ്രാവകങ്ങൾ ആവശ്യത്തിന് കഴിക്കുക എന്നീ കരുതലുകൾ മാത്രം സാധാരണഗതിയിൽ എടുത്താൽ മതിയാകും. വൈറൽ ഗാസ്ട്രോ എന്ററൈറ്റിസ് ഒരു പകർച്ചവ്യാധിയാണ്. രോഗലക്ഷണങ്ങൾ ശമിക്കുന്നതുവരെ രോഗി മറ്റുള്ളവരുമായി അധികം ഇടപഴകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഛർദ്ദിലിനോ വയറിളക്കത്തിനോ, വേദന പോലെയുള്ള മറ്റ് രോഗലക്ഷണങ്ങളുടെ ശമനത്തിനോ ഡോക്ടറുടെ ഉപദേശം കൂടാതെ മരുന്ന് കഴിക്കുന്നത് അപകടകരമാണ്. ഇടയ്ക്കിടെ കൈ കഴുകുന്നത് എല്ലാത്തരം ഗാസ്ട്രോ എന്ററൈറ്റിസുകൾക്കും നല്ലതാണ്. നോറോവൈറസ് പോലെ ചിലയിനം ഗാസ്ട്രോ എന്ററൈറ്റിസുകൾ കൈ കഴുകലിലൂടെ തടയാൻ സാധിക്കുമെങ്കിലും റോട്ടാവൈറസ് ബാധ ഇ‌ങ്ങനെ തടയാൻ സാദ്ധ്യത കുറവാണ്.[14] ആറ് ദിവസങ്ങളിൽ കൂടുതൽ രോഗലക്ഷണങ്ങൾ കാണപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; EBMED2010 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 2.3 2.4 2.5 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ci2013 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Fer2015 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Helm2006 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Caterino, Jeffrey M.; Kahan, Scott (2003). In a Page: Emergency medicine (in ഇംഗ്ലീഷ്). Lippincott Williams & Wilkins. p. 293. ISBN 978-1-4051-0357-2. Archived from the original on 2017-09-08.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GBD2015Pre എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GBD2015De എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. http://www.merriam-webster.com/
  9. "Gastroenteritis". www.webmd.com. Retrieved 11 July 2014.
  10. Viral gastroenteritis, Centers for Disease Control and Prevention
  11. 11.0 11.1 11.2 Eckardt AJ, Baumgart DC (January 2011). "Viral gastroenteritis in adults". Recent Patents on Anti-infective Drug Discovery. 6 (1): 54–63. doi:10.2174/157489111794407877. PMID 21210762.
  12. Dennehy PH (January 2011). "Viral gastroenteritis in children". The Pediatric Infectious Disease Journal. 30 (1): 63–4. doi:10.1097/INF.0b013e3182059102. PMID 21173676.
  13. Mayo Clinic Staff. "Rotavirus". www.mayoclinic.org. Mayo Clinic. Retrieved 11 July 2014.
  14. Chin, James E., ed. (2000). Control of communicable diseases manual : an official report of the American Public Health Association (17 ed.). Washington, DC: American Public Health Association. pp. 26–27. ISBN 9780875531823.