നാസികളുടെ ഉയർച്ചയ്ക്ക് ശേഷം 1930 ൽ ജർമൻ യഹൂദ വാസ്തുവിദ്യാലയങ്ങളിൽ നിന്ന് പഠിച്ചവർ പലസ്തീനിലെ ബ്രിട്ടീഷ് അധീന ടെൽ അവീവ് സന്ദർശിച്ച് നിർമ്മിച്ച 4000-ത്തിലധികം കെട്ടിടങ്ങളുടെ ഒരു ശേഖരമാണ് വൈറ്റ് സിറ്റി (ഹീബ്രു: העיר הלבנה, Ha-Ir ha-Levana; അറബി: المدينة البيضاء അൽ മദീന അൽ-ബദഡ ). ടെൽ അവീവിൽ ലോകത്തിലെ ഏത് നഗരത്തിലെ ബൗഹൗസ്/ അന്താരാഷ്ട്ര ശൈലിയിൽ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ ഇവിടെ കാണാൻ കഴിയും.

White City of Tel-Aviv
UNESCO World Heritage Site
Dizengoff Square in the 1940s
Official nameWhite City of Tel-Aviv – the Modern Movement
LocationTel Aviv, Israel
CriteriaCultural: (ii), (iv)
Reference1096
Inscription2003 (27-ആം Session)
Coordinates32°04′N 34°47′E / 32.067°N 34.783°E / 32.067; 34.783

സംരക്ഷണം, ഡോക്യുമെന്റേഷൻ, പ്രദർശനങ്ങൾ തുടങ്ങിയവ 1930-കളിലെ ടെൽ അവീവ് ശേഖരത്തിൽ ശ്രദ്ധിച്ചിട്ടുണ്ട്. 2003 ൽ ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്കോ) ടെൽ അവീവ് വൈറ്റ് സിറ്റി ഒരു വേൾഡ് കൾചറൽ ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചു. "ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുതിയ നഗര ആസൂത്രണവും വാസ്തുവിദ്യയും ഒരു മികച്ച ഉദാഹരണമായിട്ടാണ് ഇത് പരിഗണിക്കുന്നത്."[1] നഗരത്തിന്റെ സാംസ്കാരിക, കാലാവസ്ഥ, പ്രാദേശിക പാരമ്പര്യങ്ങൾക്ക് ആധുനിക അന്താരാഷ്ട്ര കെട്ടിട നിർമിതികളുടെ അതുല്യ രൂപങ്ങളാണ് ഇവ. ബൗവാസ് സെന്റർ ടെൽ അവീവ്, നഗരത്തിൽ പലപ്പോഴായി വാസ്തുവിദ്യാ വിനോദ സഞ്ചാരങ്ങൾ സംഘടിപ്പിക്കുന്നു.

ചരിത്ര പശ്ചാത്തലം

തിരുത്തുക
 
Geddes Plan for Tel Aviv

1909 ൽ ജാഫയ്ക്ക് പുറത്തുള്ള മണൽ ഡണുകളിലാണ് പുതിയ ഒരു ഉദ്യാന നഗരമായ ടെൽ അവീവ് എന്ന ആശയം വികസിച്ചത്.[2] ടെൽ അവീവ് മേയർ മെർ ഡിസെങ്കോഫ് പുതിയ നഗരത്തിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ന്യൂ ഡെൽഹി നഗര ആസത്രണത്തിൽ പ്രവർത്തിച്ചിരുന്ന സ്കോട്ടിഷ് നഗര ആസൂത്രകനായ പാട്രിക് ഗെഡസ്സിനെ ചുമതലപ്പെടുത്തി. 1925 ൽ ഗഡെസ് നിർമ്മാണം ആരംഭിച്ചു [3] .ബ്രിട്ടീഷ് അധികാരികൾ ഇത് പിന്തുണച്ചു.ഗഡസ്സിനെ കൂടാതെ ഡിസൻഗോഫ് എന്നിവർ ഇതിനായി പ്രയത്നിച്ചു.ടെൽ അവീവ് നഗരത്തിലെ എൻജിനിയർ യാ'കോവ് ബെൻ-സിറ 1929 മുതൽ 1951 വരെ കാലഘട്ടത്തിലെ ടെൻ അവീവ് നഗരത്തിന്റെ വികസനത്തിനും ആസൂത്രണത്തിനും ഗണ്യമായ സംഭാവന നൽകി.[4]

പാട്രിക് ഗഡസ് തെരുവുകളും കെട്ടിടങ്ങളുടെ വിനിയോഗവും പദ്ധതി ചെയ്തു. പുതിയ നഗരത്തിലെ കെട്ടിടങ്ങൾക്ക് ഗഡസ് ഒരു വാസ്തുവിദ്യാ ശൈലി നിർദ്ദേശിച്ചിരുന്നില്ല എന്നാൽ 1933 ഓടെ, ജർമ്മനിയിലെ ബഹൌസ് സ്കൂളിലെ ഏരിയ ഷാരോൺ പോലെയുള്ള ജൂത വിദഗ്ദ്ധർ പലസ്തീനിലെ ബ്രിട്ടീഷ് പ്രദേശത്തെക്ക് എത്തി. [5] 1933 ൽ ജർമ്മനിയിലെ നാസി പാർട്ടി അധികാരത്തിൽ വന്നതിന്റെ അനന്തരഫലമായി യഹൂദ വാസ്തുവിദ്യകളുടെ കുടിയേറ്റവും ബെർലിനിൽ ബഹൌസ് സ്കൂൾ അടച്ചുപൂട്ടലും ഉണ്ടായി .

വാസസ്ഥലങ്ങളും പൊതു കെട്ടിടങ്ങളും. ആധുനിക വാസ്തുവിദ്യ പ്രാധാന്യത്തോടെ പ്രയോഗിക്കുന്ന ബെൻ-അമി ഷുൽമാൻ ഉൾപ്പെടെ പ്രാദേശികമായി ജനിച്ച വാസ്തുകാരന്മാരാണ് ഡിസൈൻ ചെയ്തത് .ബൗഹാസിന്റെ തത്ത്വങ്ങൾ, പ്രവർത്തനക്ഷമതയും വിലകുറഞ്ഞ കെട്ടിടനിർമ്മാണ സാമഗ്രികളും കൊണ്ടുള്ള നിർമ്മാണം ടെൽ അവിവിൽ മികച്ചതായിരുന്നു. ബഹൌസ് ആശയങ്ങൾ മാത്രമല്ല; ലെ കോർബുസിയറുടെ വാസ്തുവിദ്യാ ആശയങ്ങളും ഇതിൽ കൂട്ടിച്ചേർക്കപ്പെട്ടു. മെർഡസലോൺ ഓഫീസിൽ നിന്ന് വാസ്തുശില്പിയായ കാൾ റൂബിനുമൊപ്പം 1930 കളിൽ ഇസ്രായേലിലെ പല പ്രോജക്റ്റുകളിലും എറിച്ച് മെൻഡൽസൻ ഔദ്യോഗികമായി ബന്ധം പുലർത്തിയിരുന്നില്ല.[6] ടെൽ അവീവ് ലെ 1930 കളിൽ നിരവധി വാസ്തുവിദ്യാ ആശയങ്ങൾ ഒത്തുചേരുകയും ടെൽ അവീവ് പരീക്ഷണത്തിന് അനുയോജ്യമായ ഒരു സ്ഥലമാവുകയുമായിരുന്നു.

 
Location map of the three conservation zones included in the WHS listing

WHS ലിസ്റ്റിംഗിൽ ഉൾപ്പെടുത്തിയിട്ടുള്ള മൂന്ന് സംരക്ഷണ മേഖലകളുടെ ലൊക്കേഷൻ മാപ്പ് 1984 ൽ ടെൽ അവീവ് 75-ആം വാർഷികം ആഘോഷിച്ചപ്പോൾ,[7] ടെൽ അവീവ് മ്യൂസിയം ഓഫ് ആർട്ടിൽ വൈറ്റ് സിറ്റി, ഇസ്രയേലിൽ അന്തർദേശീയ വാസ്തുവിദ്യ ശൈലി രൂപവത്കരണം, ഒരു കാലഘട്ടത്തിന്റെ ചിത്രീകരണം എന്നീ തലക്കെട്ടുകളോടെ ഒരു പ്രദർശനം നടന്നു. ചില സ്രോതസ്സുകൾ "വൈറ്റ് സിറ്റി" എന്ന പദം ഈ പ്രദർശനത്തിലേക്ക് കൊണ്ട് വന്നത് അതിന്റെ ക്യൂറേറ്റർ മൈക്കിൾ ലെവിനാണെന്നും[8] കവിയായ നഥാൻ ആൾട്ടർമാനാണെന്നും പറയപ്പെടുന്നു.[9] 1984-ലെ പ്രദർശനം ന്യൂയോർക്കിലെ യഹൂദ മ്യൂസിയത്തിലേക്ക് കൊണ്ട് പോയി.[10] 1994 ൽ യുനസ്കോ ഹെഡ്ക്വാർട്ടേഴ്സിൽ അന്താരാഷ്ട്ര സമ്മേളനത്തിൽ ആർക്കിടെക്കിടെക്ച്ചർ ഇൻറർനാഷണൽ സ്റ്റൈൽ എന്ന പേരിൽ ഒരു സമ്മേളനം നടന്നു. ഹെഡ്ക്വാർട്ടേഴ്സിലെ,[11] ഒരു ശിൽപ്പശാല നിർമ്മിച്ചപ്പോൾ ഇസ്രയേലി കലാകാരനായ ദാനി കാരവൻക്ക് ക്രെഡിറ്റ് നൽകിയത് വൈറ്റ് സിറ്റിയിൽ നിന്നും പ്രചോദിപ്പിക്കപ്പെട്ട കികാർ ലെവാണ എന്ന ശിൽപചാലകമായിരുന്നു. [12] 1996-ൽ, ടെൽ അവീവിലെ വൈറ്റ് സിറ്റി, വേൾഡ് സ്മാരക ഫണ്ട് വംശനാശ ഭീഷണി നേരിടുന്ന പ്രദേശങ്ങളുടെ പട്ടികയിൽ ഉൽപ്പെടുത്തി.[13] 2003 ൽ യുനെസ്കോ, ടെൽ അവീവ് എന്ന ലോക പൈതൃക സ്ഥലത്തിന് ആധുനിക വാസ്തുവിദ്യകളുടെ നിധി എന്നാണ് വിശേഷിപ്പിച്ചത്.[14]

  1. UNESCO, Decision Text, World Heritage Centre, retrieved 14 September 2009
  2. Barbara E. Mann, A place in history: modernism, Tel Aviv, and the creation of Jewish urban space, Stanford University Press, 2006, p. xi ISBN 0-8047-5019-X
  3. Yael Zisling, A Patchwork of Neighborhoods Archived 2009-04-30 at the Wayback Machine., Gems in Israel, April 2001.
  4. Selwyn Ilan Troen, Imagining Zion: dreams, designs, and realities in a century of Jewish settlement, Yale University Press, 2003, p. 146 ISBN 0-300-09483-3
  5. Ina Rottscheidt, Kate Bowen, Jewish refugees put their own twist on Bauhaus homes in Israel, Deutsche Welle, 1 April 2009.
  6. UNESCO, Advisory Body Evaluation: Tel Aviv (Israel) No 1096, p. 57, retrieved 14 September 2009
  7. Goel Pinto, Taking to the streets - all night long Archived 2009-04-26 at the Wayback Machine., Haaretz, 29 June 2007
  8. Goel Pinto, Taking to the streets - all night long, Haaretz, 29 June 2007
  9. Bill Strubbe, Back to Bauhaus: A Weekly Briefing in the Mother Tongue, The Jewish Daily Forward, 25 June 2004
  10. Paul Goldberger, Architecture View: Tel Aviv, Showcase of Modernism is Looking Frayed The New York Times, 25 November 1984
  11. Michael Omolewa, Message by H.E. Professor Michael Omolewa President of the General Conference of UNESCO, UNESCO, 6–8 June 2004, retrieved 17 September 2009
  12. Yael Zisling, Dani Karavan's Kikar Levana Archived 2010-06-15 at the Wayback Machine., Gems in Israel, December 2001 / January 2002
  13. World Monuments Fund, World Monuments Watch 1996-2006 Archived September 28, 2009, at the Wayback Machine., retrieved 16 September 2009
  14. UNESCO, White City of Tel-Aviv -- the Modern Movement World Heritage Centre, retrieved 14 September 2009

ഗ്രന്ഥസൂചി

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക