തേയില നാമ്പുകൾ വിടരും മുൻപ് അതിലെ വെള്ള നാരുകൾ നിലനിൽക്കെ തന്നെ നുള്ളി നേരിട്ട് ഉണക്കി പൊടിച്ചെടുക്കുന്ന തേയിലയാണ് വൈറ്റ് ടീ അഥവാ വെള്ള തേയില. രാസപ്രക്രിയയിലൂടെ തേയിലയുടെ കടുപ്പം കൂട്ടാറില്ല എന്നതും ഇതിൻറെ പ്രത്യേകതയാണ്. വിരിഞ്ഞു വരുന്നതിനു മുൻപുള്ള ഇളംപച്ച ഇലകളും തിരികളും ശ്രദ്ധാപൂർവം കൈകൊണ്ടു പറിച്ച്, ആന്റി ഓക്സിഡന്റുകൾ നഷ്ടപ്പെടാതെ സൂര്യപ്രകാശമോ മറ്റു മാർഗങ്ങളോ ഉപയോഗിച്ച് പ്രത്യേക ഊഷ്മാവിലാണ് ഇത് ഉണക്കിയെടുക്കുന്നത്. പതിവ് പ്രോസസിങ് രീതികളൊന്നും ഉപയോഗിക്കില്ല. ഇതുമൂലം ഗ്രീൻ ടീയേക്കാൾ ആന്റി ഓക്സിഡന്റും ഫ്ലേവനോയിഡ്സും മൂന്നിരട്ടിയോളമുണ്ട്. ഇളം മഞ്ഞനിറമാണ് വൈറ്റ് ടീ ഉപയോഗിച്ചുള്ള ചായക്ക്. [1]

വൈറ്റ് ടീ
White Bai Hao Yinzhen tea leaves
Chinese白茶
Literal meaningWhite tea

പ്രത്യേകതകൾ

തിരുത്തുക

സാധാരണ ചായപ്പൊടി, ഗ്രീൻ ടീ എന്നിവയെ അപേക്ഷിച്ച് ഇതിലടങ്ങിയിരിക്കുന്ന കഫീനും കുറവാണ്. മധുരമില്ലാത്ത ഗ്രീൻ ടീ കുടിക്കുമ്പോഴുള്ള ചവർപ്പും കയ്പുമൊന്നും വൈറ്റ് ടീക്ക് ഇല്ല. നേരിയ മധുരത്തോടു കൂടിയ ഇളം രുചിയാണ്. കാൻസർ, ബിപി, കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾ, പ്രമേഹം എന്നിവയുള്ളവർക്ക് പ്രയോജനകരം. എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കി ഡീടോക്സിഫിക്കേഷൻ നടത്തുന്നതിനും കഴിവുള്ളതായാണ് കണ്ടെത്തൽ. [2]

ഉൽപാദനം

തിരുത്തുക

ചൈനയാണ് നിലവിൽ വൈറ്റ് ടീ ഉല്പാദനത്തിൽ മുന്നിൽ. അടുത്തിടെയായി കിഴക്കൻ നേപ്പാൾ, തായ്‌വാൻ, തായ്ലൻഡ്, തെക്കൻ ശ്രീലങ്ക, വടക്കുകിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിലും ഉൽ‌പാദിപ്പിക്കുന്നുണ്ട്.[3]

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വൈറ്റ്_ടീ&oldid=3191016" എന്ന താളിൽനിന്ന് ശേഖരിച്ചത്