ഗായത്രി വീണ
ഒരു സംഗീത ഉപകരണമാണ് ഗായത്രി വീണ. വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരനാണ് തംബുരുവിനെ പരിഷ്ക്കരിച്ച് ഇലക്ട്രിക് വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്. ഇദ്ദേഹത്തിന്റെ മകൾ ഗായിക വൈക്കം വിജയലക്ഷ്മി ഈ ഉപകരണം ഉപയോഗിച്ച് സംഗീത കച്ചേരികൾ നടത്താറുണ്ട്.[1]പ്രശസ്ത വയലിൻ വിദ്വാൻ കുന്നകുടി വൈദ്യനാഥനാണ് ഗായത്രി വീണ എന്ന പേര് നൽകിയത്.[2]