തിരുവിതാംകൂറിലെ ഒരു സേനാനിയും പടനായകനായിരുന്നു വൈക്കം പത്മനാഭപിള്ള (1767–1809). 1809-ൽ ബ്രിട്ടീഷ് സൈന്യം പത്മനാഭപിള്ളയെ പിടികൂടുകയും വൈക്കത്തിനടുത്തുള്ള തുറുവേലികുന്നിൽ വെച്ച് പരസ്യമായി തൂക്കിലേറ്റുകയും ചെയ്തു.

വടക്കുംകൂർ ദേശത്തിലാണ് 1767- ൽ പത്മനാഭപിള്ള ജനിച്ചത്. വടക്കുംകൂർ ദേശത്തിലെ പ്രധാന കളരി ആയിരുന്ന നന്തിയത്ത് കളരിയുടെ അധിപനായിരുന്നു അദ്ദേഹം. 1789-ൽ പത്മനാഭപിള്ള തിരുവിതാംകൂർ സൈന്യത്തിൽ ചേർന്നു. ടിപ്പു സുൽത്താന്റെ നെടുംകോട്ട ആക്രമണത്തെ ചെറുത്തു തോൽപ്പിച്ചതാണ് പത്മനാഭപിള്ളയുടെ ഏറ്റവും ശ്രദ്ധേയമായ സൈനിക ദൗത്യം.

അത് പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് കൊച്ചിയിലെ ബോൾഗാട്ടി പാലസ് ആക്രമണം.വൈക്കം പദ്മനാഭ പിള്ളയുടെ നേതൃത്വത്തിൽ ഉള്ള വൻ സൈന്യം മെക്കാളയെ വധിക്കുവാൻ വേണ്ടി ഓടി വള്ളങ്ങളിൽ അർദ്ധ രാത്രിയിൽ ബോൾഗാട്ടി വളഞ്ഞു.അവർ ബോൾഗാട്ടി പാലസിൽ പ്രവേശിച്ചു എല്ലായിടത്തും തിരഞ്ഞിട്ടും മെക്കാളയെ കണ്ടെത്തുവാൻ കഴിഞ്ഞില്ല. അദേഹത്തിന്റെ അംഗ രക്ഷകർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മെക്കാളയെ കണ്ടെത്തുവൻ കഴിയാതിരുന്ന ദേഷ്യത്തിൽ അവർ അവിടെ ഉണ്ടായിരുന്ന വില പിടിച്ച വസ്തുക്കളും രേഖകളും നശിപ്പിക്കുകയും ചെയ്തു. എന്നിട്ട് പുറത്തിറങ്ങിയ അവർ പാലസിനു തീ വയ്ക്കുകയും ചെയ്തു. ഒരു വലിയ ആക്രമണം എന്ന രീതിയിൽ ബോൾഗാട്ടി പാലസ് ആക്രമണം വിജയം ആയിരുന്നു എങ്കിലും മെക്കാളയെ വധിക്കുക എന്ന ലക്ഷ്യം സാധിച്ചില്ല. പദ്മനാഭ പിള്ള വധിക്കുവാൻ വരുന്ന വിവരം മുൻകൂട്ടി അറിഞ്ഞ മെക്കാളേയുടെ വിശ്വസ്ഥനായ.കുഞ്ഞി കൃഷ്ണ മേനോൻ . അദ്ദേഹത്തെ അവിടെ നിന്നും രക്ഷപെടുത്തി. അരുൺ വിശ്വനാഥ് എഴുതിയ " the great warrior " എന്ന ഇംഗ്ലീഷ് പുസ്തകവും " ധീരപുത്രർ " എന്ന മലയാള പുസ്തകവും വൈക്കം പദ്മനാഭ പിള്ളയുടെ ആധികാരികമായ ജീവ ചരിത്രം ആണ്.

https://books.google.co.in/books?id=d1IQEQAAQBAJ&printsec=frontcover&dq=arun+viswanath+malayalam+writer&hl=en&newbks=1&newbks_redir=0&source=gb_mobile_search&sa=X&redir_esc=y#v=onepage&q=arun%20viswanath%20malayalam%20writer&f=false

https://books.google.co.in/books?id=EhPtEAAAQBAJ&pg=PA2&dq=arun+viswanath+malayalam+writer&hl=en&newbks=1&newbks_redir=0&source=gb_mobile_search&sa=X&ved=2ahUKEwjPoP3_oPaHAxU21jgGHU_xJ9wQ6AF6BAgNEAM#v=onepage&q=arun%20viswanath%20malayalam%20writer&f=false


https://books.google.co.in/books?id=EhPtEAAAQBAJ&pg=PA2&dq=arun+viswanath+malayalam+writer&hl=en&newbks=1&newbks_redir=0&source=gb_mobile_search&sa=X&ved=2ahUKEwjPoP3_oPaHAxU21jgGHU_xJ9wQ6AF6BAgNEAM#v=onepage&q=arun%20viswanath%20malayalam%20writer&f=false https://books.google.co.in/books?id=d1IQEQAAQBAJ&printsec=frontcover&dq=arun+viswanath+malayalam+writer&hl=en&newbks=1&newbks_redir=0&source=gb_mobile_search&sa=X&redir_esc=y#v=onepage&q=arun%20viswanath%20malayalam%20writer&f=false


  • Malayalam Novel "Rama Raja Bahudur" authored by C. V. Raman Pillai
  • A tragic decade in Kerala history By T. P. Sankarankutty Nair p.80
  • The History of freedom movement in Kerala, Volume 1 By P. K. K. Menon, Regional Records Survey Committee, Kerala State p.37
"https://ml.wikipedia.org/w/index.php?title=വൈക്കം_പത്മനാഭപിള്ള&oldid=4120689" എന്ന താളിൽനിന്ന് ശേഖരിച്ചത്