വേളം മഹാഗണപതി ക്ഷേത്രം
ഉത്തരകേരളത്തിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ മയ്യിൽ പട്ടണത്തിൽ നിന്നും തൊട്ടടുത്ത് (500 മീറ്റർ)വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗണപതിക്ഷേത്രമാണ് വേളം മഹാഗണപതി ക്ഷേത്രം.[1] (വേളത്തമ്പലം എന്ന് പ്രാദേശിക നാമം). ഗണപതിക്ഷേത്രം എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥത്തിൽ ഇതൊരു ശിവക്ഷേത്രമാണ്. രാജരാജേശ്വരൻ, വൈദ്യനാഥൻ എന്നിങ്ങനെ രണ്ട് സങ്കല്പങ്ങളിൽ ശിവൻ ഇവിടെ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. എങ്കിലും ഇവയിൽ രാജരാജേശ്വരന്റെ ശ്രീകോവിലിൽ തെക്കോട്ട് ദർശനം നൽകുന്ന ഗണപതിയ്ക്ക് ഇവിടെ കൂടുതൽ പ്രാധാന്യം ലഭിച്ചു. മയ്യിൽ നിന്ന് കണ്ടക്കൈ, ചെക്കിക്കടവ്, കൊയ്യം, ചെങ്ങളായി, വളക്കൈ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന റോഡ് വേളം അമ്പലത്തിനും അമ്പലക്കുളത്തിനും ഇടയിലൂടെയാണ് കടന്നു പോകുന്നത്.
മഹാഗണപതി, രാജരാജേശ്വരൻ, പെരും തൃക്കോവിലപ്പൻ, എന്നിവരുടെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമാണിത്. ചുറ്റുമതിലിന് തൊട്ട് ശ്രീകൃഷ്ണപ്രതിഷ്ഠയുമുണ്ട്. അമ്പലത്തിന് മുൻഭാഗത്തായി ഈ അടുത്ത കാലത്ത് പുനർനിർമ്മിച്ച ക്ഷേത്രക്കുളമുണ്ട്. അതിഥി മന്ദിരം, ഊട്ടുപുര, വിവാഹമണ്ഡപം, പുതിയതായി നിർമ്മിച്ച നടപ്പന്തൽ എന്നിവയും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഈ ക്ഷേത്രത്തിൽ അന്നദാനം നടത്തി വരുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2019-01-29.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Velam Sree Mahaganapathi temple at Wikimedia Commons