ആഫ്രിക്കയിലും അറേബ്യൻ രാജ്യങ്ങളിലും ഏഷ്യയിലും കണ്ടു വരുന്ന ഒരു പക്ഷിയാണ് വേലിത്തത്ത (English: Bee-eater). നാലിനം വേലിത്തത്തകളെയാണ് കേരളത്തിൽ കണ്ടുവരുന്നത്. അതിൽത്തന്നെ രണ്ടിനങ്ങളാണ് ഏറെ സാധാരണം. ചെറു പ്രാണികളും പാറ്റകളും തുമ്പികളും മറ്റുമാണ് ഭക്ഷണം.

വേലിത്തത്ത
Bee-eaters
യൂറോപ്യൻ വേലിത്തത്ത , (Merops apiaster)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Meropidae

Genera

നാട്ടുവേലിത്തത്ത

തിരുത്തുക

മണ്ണാത്തിപ്പുള്ളിനോളം വലിപ്പം. പ്രധാന നിറം പച്ചയാണ്. തലയുടെ മുകൾ‍ഭാഗത്ത് ചുവപ്പു കലർന്ന ഇളം തവിട്ടു നിറം. താടിയും തൊണ്ടയും നീല നിറം. കൊക്കിൽ നിന്നും കണ്ണിലൂടെ കടന്നു പോവുന്നൊരു കറുത്ത വരയും മാറിന്നല്പം മുകളിലായി മറ്റൊരു കറുത്ത വരയും കാണാം. വാലിനറ്റത്ത് മിക്കവാറും കാലങ്ങളിൽ രണ്ടിഞ്ച് നീളം വരുന്ന രണ്ട് കമ്പിത്തൂവലുകൾ കാണാം. വർഷത്തിൽ ഒരിക്കൽ ഈ തൂവലുകൾ കൊഴിഞ്ഞു പോവുകയും വീണ്ടും അല്പകാലത്തിനകം മുളച്ചു വരികയും ചെയ്യാറുണ്ട്. കുഞ്ഞുങ്ങൾക്ക് ഈ തൂവലുകൾ ഉണ്ടാവുകയില്ല.

വലിയ വേലിത്തത്ത

തിരുത്തുക

നാട്ടുവേലിത്തത്തയുടെ ഏകദേശം ഒന്നര മടങ്ങ് വലിപ്പം. അരയ്ക്കു താഴെ വാലുൾപ്പടെ കടും നീല നിറം. താടിയും തൊണ്ടയും മഞ്ഞയോടടുത്ത തവിട്ടു നിറം. സെപ്റ്റംബറ് മുതൽ ഏപ്രിൽ വരെയുള്ള കാലത്തു മാത്രമേ കേരളത്തിൽ ഈ പക്ഷിയെ കാണാറുള്ളു. ഏപ്രിൽ മാസത്തോടെ ഇവ പ്രജനനാർത്ഥം വടക്കേ ഇന്ത്യയിലേക്കു പോകും.

ഇവയ്ക്കു പുറമേ ചെന്തലയൻ വേലിത്തത്ത(Chestnut-headed Bee-eater), കാട്ടു വേലിത്തത്ത(BlueBearded Bee-eater) എന്നീയിനങ്ങളെയും അപൂർവമായി കണ്ടു വരാറുണ്ട്.

ചിത്രശാല

തിരുത്തുക

സാദൃശ്യമുള്ള മറ്റു പക്ഷികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വേലിത്തത്ത&oldid=3333000" എന്ന താളിൽനിന്ന് ശേഖരിച്ചത്