ഭാരതത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും പഴയ ജ്യോതിഷഗ്രന്ഥമാണ് ലഗധ മുനിയുടെ വേദാംഗ ജ്യോതിഷം(Sanskrit: वेदाङ्ग ज्योतिष, IPA: [ʋeːdɑːŋɡə ɟjoːtiʂə]). ക്രിസ്തുവിന് മുമ്പ് ഒൻപതാം നൂറ്റാണ്ടിൽ രചിച്ചതെന്ന് കരുതപ്പെടുന്ന ഈ ഗ്രന്ഥത്തിൽ ലഗധൻ പരിചയപ്പെടുത്തുന്ന ദ്യശ്യരാശിയിൽ നിന്ന് അദൃശ്യരാശിയെ ഗണിച്ചെടുക്കുന്ന രീതി ഭാരതത്തിൽ ജ്യോതിഷത്തിന്റെ വളർച്ചയെ സ്വാധീനിച്ചു.[1]ഭാരതീയ ജ്യോതിഃശാസ്ത്രത്തേയും ജ്യോതിഷത്തെയും കുറിച്ച് വിശദീകരിക്കുന്ന ആദ്യകാല കൃതിയാണ് വേദാംഗജ്യോതിഷം.[2] രണ്ട് രൂപത്തിലാണ് വേദാംഗജ്യോതിഷം കണ്ടിട്ടുള്ളത്. 38 ശ്ലോകങ്ങളുള്ള ഋഗ്വേദ ജ്യോതിഷവും 44 ശ്ലോകങ്ങളുള്ള യജുർവേദ ജ്യോതിഷവും. ഉള്ളടക്കത്തിൽ രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.[3] വേദങ്ങളുടെ ഉപവേദങ്ങളായി കണക്കാക്കുന്ന ആറു വേദാംഗങ്ങളിൽ ഒന്നാണ് ലഗധമുനി രചിച്ച വേദാംഗജ്യോതിഷം.[4] [5][6][7][8][9][10][11]

വേദാംഗജ്യോതിഷത്തിന്റെ രചനാകാലത്ത് ദക്ഷിണായനാന്ത ബിന്ദു അവിട്ടത്തിന്റെ ആരംഭത്തിലും ഉത്തരായനാന്തബിന്ദു ആയില്യത്തിന്റെ മദ്ധ്യത്തിലും ആയിരുന്നു എന്ന് ഇതിൽ പറയുന്നുണ്ട്. അതനുസരിച്ച് കൃതിയുടെ രചനാകാലം ബി.സി.ഇ. 11-12 നൂറ്റാണ്ടുകൾക്കിടയിലാവാമെന്ന് അനുമാനിക്കുന്നു.[3] ടി.കെ.എസ്. ശാസ്ത്രി, ആർ. കോച്ചാർ എന്നിവരുടെ അഭിപ്രായത്തിൽ വേദാംഗജ്യോതിഷം രചിക്കപ്പെട്ടത് ബി.സി.ഇ 1370നും 1150നും ഇടയിലാണ്.[12]

വേദാംഗ ജ്യോതിഷം അനുസരിച്ച് ഒരു വർഷത്തിന് 366 സായനദിനങ്ങളാണുള്ളത്. ദിവസം കണക്കാക്കിയത് പ്രഭാതം മുതൽ അടുത്ത പ്രഭാതംവരെയാണ്. വർഷത്തെ 183 ദിവസങ്ങൾ ചേർന്ന രണ്ട് അയനങ്ങൾ ആയി തിരിച്ചിരിക്കുന്നു. ഉത്തരായനകാലത്ത് (അതായത് ദക്ഷിണായനാന്ത്യം മുതൽ ) പകലിന്റെ നീളം ഒരു പ്രസ്തം വീതം കൂടുമെന്നും രാത്രി അത്രയും തന്നെ കുറയുമെന്നും ലഗധൻ കണക്കാക്കുന്നു. ജലഘടികാരത്തിൽ ഒരു നിശ്ചിതവ്യാപ്തം ജലം ഒഴുകി വീഴാൻ വേണ്ട സമയമാണ് ഒരു പ്രസ്തം.

ഭാരതീയ ജ്യോതിഃശാസ്ത്രത്തേയും ജ്യോതിഷത്തെയും കുറിച്ച് വിശദീകരിക്കുന്ന ആദ്യകാല കൃതിയാണ് വേദാംഗജ്യോതിഷം.[13] 
  1. കെ. പാപ്പൂട്ടി (2002). ജ്യോതിശാസ്ത്രവും ജ്യോതിഷവും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.[പ്രവർത്തിക്കാത്ത കണ്ണി]
  2. N. P. Subramania Iyer (1917). Kalaprakasika. Asian Educational Services. p. 3.
  3. 3.0 3.1 പ്രൊഫ. കെ. പാപ്പുട്ടി. ജ്യോതിഷവും ജ്യോതിശാസ്ത്രവും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
  4. Hart Defouw. Light on Life: An Introduction to the Astrology of India. Penguin.
  5. Debiprasad Chattopadhyaya, History of Science and Technology in Ancient India, Firma K.L Mukhopadhyaya (1986), pp. 486-494
  6. Satya Prakash, Founders of Sciences in Ancient India (part II), Vijay Kumar (1989), p.471
  7. B.S. Yadav & Man Mohan, Ancient Indian Leaps into Mathematics, Birkhäuser (2011), p.78
  8. M. I. Mikhailov & N. S. Mikhailov, Key to the Vedas, Minsk-Vilnius (2005), p.105
  9. Sures Chandra Banerji, A Companion to Sanskrit Literature, Motilal Banarsidass (1989), p. 59
  10. Helaine Selin, Encyclopaedia of the History of Science, Technology, and Medicine in Non-Western Cultures, Kluwer Academic Publishers (1997), p.977
  11. Chakraverti 2007, പുറം. 33.
  12. Witzel 2001.
  13. N. P. Subramania Iyer (1917). Kalaprakasika. Asian Educational Services. p. 3.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വേദാംഗ_ജ്യോതിഷം&oldid=3778479" എന്ന താളിൽനിന്ന് ശേഖരിച്ചത്