ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ജ്യോതിശാസ്ത്രകൃതിയായ വേദാംഗജ്യോതിഷത്തിന്റെ കർത്താവാണ് ലഗധൻ. വേദാംഗജ്യോതിഷത്തിന്റെ രചനാകാലത്ത് ദക്ഷിണായനാന്തബിന്ദു അവിട്ടത്തിന്റെ ആരംഭത്തിലും ഉത്തരായനാന്തബിന്ദു ആയില്യത്തിന്റെ മദ്ധ്യത്തിലും ആയിരുന്നെന്ന് ഈ കൃതിയിൽ പറയുന്നുണ്ട്. അതനുസരിച്ച് ലഗധൻ ജീവിച്ചിരുന്നത് ബി.സി.1150നും 1370നും ഇടക്കായിരിക്കും എന്നു കരുതപ്പെടുന്നു.[1] ഇദ്ദേഹം ജ്യോതിശാസ്ത്രത്തിന് സംഭാവന ചെയ്ത ഒരു രീതിയാണ് ജ്ഞാനരാശി കൊണ്ട് ജ്ഞേയരാശിയെ അറിയുക എന്നത്.[2]

ഉത്തരവേദകാലഘട്ടത്തിലെ ഭാഷയാണ് ഇതിൽ ഉപയോഗിച്ചു കാണുന്നത്.[3] 27 നക്ഷത്രങ്ങളെ കുറിച്ച് ലഗധൻ തന്റെ കൃതിയിൽ പറയുന്നുണ്ടെങ്കിലും നക്ഷത്രരാശികളെ കുറിച്ച് പറയുന്നില്ല.[3]

  1. Vedanga Jyothisha of Lagadha (Digital Library of India)[1]
  2. ജ്യോതിഷവും ജ്യോതിശാസ്ത്രവും-കെ.പാപ്പുട്ടി (കേരളശാസ്ത്രസാഹിത്യ പരിഷത്ത്-2002)
  3. 3.0 3.1 A History of Indian Literature: Scientific and technical literature. Jyotihsastra : astral and mathematical literature, Volume 6, Parts 3-4
"https://ml.wikipedia.org/w/index.php?title=ലഗധൻ&oldid=2803408" എന്ന താളിൽനിന്ന് ശേഖരിച്ചത്