വേദാംഗ ജ്യോതിഷം

(വേദാംഗജ്യോതിഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും പഴയ ജ്യോതിഷഗ്രന്ഥമാണ് ലഗധ മുനിയുടെ വേദാംഗ ജ്യോതിഷം(Sanskrit: वेदाङ्ग ज्योतिष, IPA: [ʋeːdɑːŋɡə ɟjoːtiʂə]). ക്രിസ്തുവിന് മുമ്പ് ഒൻപതാം നൂറ്റാണ്ടിൽ രചിച്ചതെന്ന് കരുതപ്പെടുന്ന ഈ ഗ്രന്ഥത്തിൽ ലഗധൻ പരിചയപ്പെടുത്തുന്ന ദ്യശ്യരാശിയിൽ നിന്ന് അദൃശ്യരാശിയെ ഗണിച്ചെടുക്കുന്ന രീതി ഭാരതത്തിൽ ജ്യോതിഷത്തിന്റെ വളർച്ചയെ സ്വാധീനിച്ചു.[1]ഭാരതീയ ജ്യോതിഃശാസ്ത്രത്തേയും ജ്യോതിഷത്തെയും കുറിച്ച് വിശദീകരിക്കുന്ന ആദ്യകാല കൃതിയാണ് വേദാംഗജ്യോതിഷം.[2] രണ്ട് രൂപത്തിലാണ് വേദാംഗജ്യോതിഷം കണ്ടിട്ടുള്ളത്. 38 ശ്ലോകങ്ങളുള്ള ഋഗ്വേദ ജ്യോതിഷവും 44 ശ്ലോകങ്ങളുള്ള യജുർവേദ ജ്യോതിഷവും. ഉള്ളടക്കത്തിൽ രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.[3] വേദങ്ങളുടെ ഉപവേദങ്ങളായി കണക്കാക്കുന്ന ആറു വേദാംഗങ്ങളിൽ ഒന്നാണ് ലഗധമുനി രചിച്ച വേദാംഗജ്യോതിഷം.[4] [5][6][7][8][9][10]ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

വേദാംഗജ്യോതിഷത്തിന്റെ രചനാകാലത്ത് ദക്ഷിണായനാന്ത ബിന്ദു അവിട്ടത്തിന്റെ ആരംഭത്തിലും ഉത്തരായനാന്തബിന്ദു ആയില്യത്തിന്റെ മദ്ധ്യത്തിലും ആയിരുന്നു എന്ന് ഇതിൽ പറയുന്നുണ്ട്. അതനുസരിച്ച് കൃതിയുടെ രചനാകാലം ബി.സി.ഇ. 11-12 നൂറ്റാണ്ടുകൾക്കിടയിലാവാമെന്ന് അനുമാനിക്കുന്നു.[3] ടി.കെ.എസ്. ശാസ്ത്രി, ആർ. കോച്ചാർ എന്നിവരുടെ അഭിപ്രായത്തിൽ വേദാംഗജ്യോതിഷം രചിക്കപ്പെട്ടത് ബി.സി.ഇ 1370നും 1150നും ഇടയിലാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

വേദാംഗ ജ്യോതിഷം അനുസരിച്ച് ഒരു വർഷത്തിന് 366 സായനദിനങ്ങളാണുള്ളത്. ദിവസം കണക്കാക്കിയത് പ്രഭാതം മുതൽ അടുത്ത പ്രഭാതംവരെയാണ്. വർഷത്തെ 183 ദിവസങ്ങൾ ചേർന്ന രണ്ട് അയനങ്ങൾ ആയി തിരിച്ചിരിക്കുന്നു. ഉത്തരായനകാലത്ത് (അതായത് ദക്ഷിണായനാന്ത്യം മുതൽ ) പകലിന്റെ നീളം ഒരു പ്രസ്തം വീതം കൂടുമെന്നും രാത്രി അത്രയും തന്നെ കുറയുമെന്നും ലഗധൻ കണക്കാക്കുന്നു. ജലഘടികാരത്തിൽ ഒരു നിശ്ചിതവ്യാപ്തം ജലം ഒഴുകി വീഴാൻ വേണ്ട സമയമാണ് ഒരു പ്രസ്തം.

ഭാരതീയ ജ്യോതിഃശാസ്ത്രത്തേയും ജ്യോതിഷത്തെയും കുറിച്ച് വിശദീകരിക്കുന്ന ആദ്യകാല കൃതിയാണ് വേദാംഗജ്യോതിഷം.[11] 
  1. കെ. പാപ്പൂട്ടി (2002). ജ്യോതിശാസ്ത്രവും ജ്യോതിഷവും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.[പ്രവർത്തിക്കാത്ത കണ്ണി]
  2. N. P. Subramania Iyer (1917). Kalaprakasika. Asian Educational Services. p. 3.
  3. 3.0 3.1 പ്രൊഫ. കെ. പാപ്പുട്ടി. ജ്യോതിഷവും ജ്യോതിശാസ്ത്രവും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
  4. Hart Defouw. Light on Life: An Introduction to the Astrology of India. Penguin.
  5. Debiprasad Chattopadhyaya, History of Science and Technology in Ancient India, Firma K.L Mukhopadhyaya (1986), pp. 486-494
  6. Satya Prakash, Founders of Sciences in Ancient India (part II), Vijay Kumar (1989), p.471
  7. B.S. Yadav & Man Mohan, Ancient Indian Leaps into Mathematics, Birkhäuser (2011), p.78
  8. M. I. Mikhailov & N. S. Mikhailov, Key to the Vedas, Minsk-Vilnius (2005), p.105
  9. Sures Chandra Banerji, A Companion to Sanskrit Literature, Motilal Banarsidass (1989), p. 59
  10. Helaine Selin, Encyclopaedia of the History of Science, Technology, and Medicine in Non-Western Cultures, Kluwer Academic Publishers (1997), p.977
  11. N. P. Subramania Iyer (1917). Kalaprakasika. Asian Educational Services. p. 3.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വേദാംഗ_ജ്യോതിഷം&oldid=3778479" എന്ന താളിൽനിന്ന് ശേഖരിച്ചത്