വെൻഡൽ മെറെഡിത്ത് സ്റ്റാൻലി

വെൻഡൽ മെറെഡിത്ത് സ്റ്റാൻലി (ജീവിതകാലം: 16 ഓഗസ്റ്റ് 1904 - 15 ജൂൺ 1971) ഒരു അമേരിക്കൻ ബയോകെമിസ്റ്റ്, വൈറോളജിസ്റ്റ്, നോബൽ സമ്മാന ജേതാവ് എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ്.[1]

വെൻഡൽ മെറെഡിത്ത് സ്റ്റാൻലി
Wendell Meredith Stanley.jpg
ജനനം(1904-08-16)ഓഗസ്റ്റ് 16, 1904
മരണംജൂൺ 15, 1971(1971-06-15) (പ്രായം 66)
ദേശീയതUnited States
കലാലയംEarlham College
University of Illinois Urbana-Champaign
പുരസ്കാരങ്ങൾNewcomb Cleveland Prize (1936)
Nobel Prize in Chemistry (1946)
Willard Gibbs Award (1947)
Franklin Medal (1948)
Order of the Rising Sun (1966)
Scientific career
Fieldsരസതന്ത്രം
InstitutionsRockefeller Institute
University of California, Berkeley

ജീവിതരേഖതിരുത്തുക

ഇന്ത്യാനയിലെ റിഡ്ജ്‌വില്ലിൽ ജനിച്ച സ്റ്റാൻലി, ഇന്ത്യാനയിലെ റിച്ച്മണ്ടിലെ എർ‌ഹാം കോളേജിൽനിന്ന് രസതന്ത്രത്തിൽ ബി.എസ്‌.സി. ബിരുദം നേടി. തുടർന്ന് ഇല്ലിനോയി സർവകലാശാലയിൽ പഠനം നടത്തിയ അദ്ദേഹം 1927 ൽ ശാസ്ത്രത്തിൽ എം.എസ്. ബിരുദം നേടി രണ്ട് വർഷത്തിന് ശേഷം രസതന്ത്രത്തിൽ പി.എച്ച്.ഡി. നേടി. അദ്ദേഹത്തിന്റെ പിൽക്കാല നേട്ടങ്ങളിൽ പുലിറ്റ്‌സർ പുരസ്കാര നാമ നിർദ്ദേശം ലഭിച്ച "കെമിസ്ട്രി: എ ബ്യൂട്ടിഫുൾ തിംഗ്" എന്ന പുസ്തകവും ഉൾപ്പെടുന്നു.

1931 ൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് മടങ്ങുന്നതിനുമുമ്പ് നാഷണൽ റിസർച്ച് കൌൺസിൽ അംഗമെന്ന നിലയിൽ ഹെൻ‌റിക് വൈലാൻഡിനൊപ്പം അക്കാദമിക് ജോലികൾക്കായി അദ്ദേഹം താൽക്കാലികമായി മ്യൂണിക്കിലേയ്ക്ക് മാറിയിരുന്നു. തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെ റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിൽ അസിസ്റ്റന്റായി അംഗീകരിച്ചു. 1937 ൽ അസോസിയേറ്റ് അംഗം, 1940 ൽ അംഗം എന്നീ നിലകളിലെത്തിയ അദ്ദേഹം 1948 വരെ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർന്നു.[2] 1948-ൽ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ബയോകെമിസ്ട്രി പ്രൊഫസറായിത്തീർന്ന അദ്ദേഹം ഒരു വൈറസ് ലബോറട്ടറിയും ഇപ്പോൾ സ്റ്റാൻലി ഹാൾ എന്നറിയപ്പെടുന്ന ഒരു സ്വതന്ത്ര ബയോകെമിസ്ട്രി കെട്ടിടവും നിർമ്മിച്ചു.

സ്വകാര്യജീവിതംതിരുത്തുക

1929 ൽ സ്റ്റാൻലി മരിയൻ സ്റ്റാപ്പിൾസിനെ (ജീവിതകാലം: 1905-1984) വിവാഹം കഴിച്ചു. അദ്ദേഹത്തിന് മൂന്ന് പെൺമക്കളും (മർജോരി, ഡൊറോത്തി, ജാനറ്റ്) ഒരു മകനും (വെൻഡൽ മെറെഡിത്ത് ജൂനിയർ) ഉണ്ടായിരുന്നു. യു.സി. ബെർക്ക്‌ലിയിലെ സ്റ്റാൻലി ഹാളും (ഇപ്പോൾ സ്റ്റാൻലി ബയോസയൻസസ് ആന്റ് ബയോ എഞ്ചിനീയറിംഗ് ഫെസിലിറ്റി) എർഹാം കോളേജിലെ സ്റ്റാൻലി ഹാളും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ മകൾ മർജോറി ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്സ് ബാസ്കറ്റ്ബോൾ ടീമിന്റെയും ഓക്ക്ലാൻഡ് റൈഡേഴ്സ് ഫുട്ബോൾ ടീമിന്റെയും വൈദ്യനായ ഡോ. റോബർട്ട് ആൽബോയെ വിവാഹം കഴിച്ചു.

അവലംബംതിരുത്തുക

  1. Colvig, R (February 1972). "Wendell M, STANLEY, PhD, (1905-1971)". Cancer. 29 (2): 541–2. doi:10.1002/1097-0142(197202)29:2<541::AID-CNCR2820290246>3.0.CO;2-T. PMID 4552137.
  2. The Franklin Institute. "Wendell Meredith Stanley". ശേഖരിച്ചത് July 27, 2015.