വെസ്റ്റ് സാക്രമെൻറോ
വെസ്റ്റ് സാക്രമെൻറോ (വെസ്റ്റ് സാക് എന്നും അറിയപ്പെടുന്നു) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ യോലോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സക്രാമെന്റോ നഗരവുമായി തുടർച്ചയായി ബന്ധപ്പെട്ടാണു സ്ഥിതിചെയ്യുന്നതെങ്കിലും ഈ രണ്ടു നഗരങ്ങളേയും തമ്മിൽ സാക്രമെന്റോ നദി വേർതിരിക്കുന്നു. ഈ നദി സാക്രമെന്റോ, യോലോ കൌണ്ടികളേയും തമ്മിൽ വേർതിരിക്കുന്നു. ഇത് അതിവേഗം വികസനത്തിലേയ്ക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ്. 2000 ലെ സെൻസസ് പ്രകാരം 31,615 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 48,744 ആയി വർദ്ധിച്ചിരുന്നു. ഗോൾഡ് റഷ് യുഗം മുതൽ ഈ മേഖലയിലെ ഒരു പരമ്പരാഗത വ്യവസായ കേന്ദ്രമായ വെസ്റ്റ് സക്രാമെന്റോ, വൈവിധ്യമാർന്ന സമ്പദ്വ്യവസ്ഥയുടെ ആസ്ഥാനവും മേഖലയിലെ ഏറ്റവും മികച്ച നാല് തൊഴിൽ കേന്ദ്രങ്ങളിലൊന്നുമാണ്.
വെസ്റ്റ് സാക്രമെൻറോ | |
---|---|
The Ziggurat Building on the Sacramento River in West Sacramento. | |
Nickname(s): West Sac | |
Location in Yolo County and the state of California | |
Coordinates: 38°34′50″N 121°31′49″W / 38.58056°N 121.53028°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Yolo |
Incorporated | January 1, 1987[1] |
• Mayor | Christopher Cabaldon[2] |
• Mayor pro tem | Quirina Orozco[2] |
• City manager | Martin Tuttle[3] |
• State leg. | Sen. Richard Pan (D) Asm. Kevin McCarty (D) |
• U.S. Congress | Doris Matsui (D)[4] |
• ആകെ | 22.85 ച മൈ (59.17 ച.കി.മീ.) |
• ഭൂമി | 21.50 ച മൈ (55.67 ച.കി.മീ.) |
• ജലം | 1.35 ച മൈ (3.50 ച.കി.മീ.) 6.22% |
ഉയരം | 20 അടി (6 മീ) |
• ആകെ | 48,744 |
• കണക്ക് (2018)[8] | 53,727 |
• ജനസാന്ദ്രത | 2,464.69/ച മൈ (951.63/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 95691, 95605 |
ഏരിയ കോഡ് | 916 and 279 |
FIPS code | 06-84816 |
GNIS feature IDs | 1660149, 2412228 |
വെബ്സൈറ്റ് | www |
‘യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് മേയേർസ്’ വെസ്റ്റ് സാക്രമെന്റോ നഗരത്തെ 2014 ൽ 100,000-ൽപ്പരം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽനിന്ന് അമേരിക്കയിലെ ഏറ്റവും നന്നായി ജീവിക്കാൻ പറ്റിയ നഗരമായി നാമനിർദ്ദേശം ചെയ്തിരുന്നു.[9] 2014-ൽ 100,000-ൽപ്പരം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ വെസ്റ്റ് സക്രാമെന്റോ എന്ന പേരിൽ അറിയപ്പെട്ടു. ഏകദേശം 1,796,857 ജനസംഖ്യയുള്ള (2000) സാക്രമെന്റോ-ആർഡൻ ആർക്കേഡ്-റോസ്‌വില്ലെ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ് സാക്രമെന്റോ (ജൂലൈ 1, 2016 ലെ കണക്കനുസരിച്ച് ജനസംഖ്യ 2,296,418 ആയിരുന്നു).[10] കൃഷി, ഗതാഗതം എന്നിവ ഈ മേഖലയിലെ പ്രധാന വ്യവസായങ്ങളാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ 2.0 2.1 "City Council". City of West Sacramento. Archived from the original on January 13, 2013. Retrieved February 1, 2015.
- ↑ "City Manager's Office". City of West Sacramento. Archived from the original on 2018-01-11. Retrieved February 1, 2015.
- ↑ "California's 6-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 8, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "West Sacramento". Geographic Names Information System. United States Geological Survey. Retrieved February 1, 2015.
- ↑ "West Sacramento (city) QuickFacts". United States Census Bureau. Archived from the original on February 23, 2015. Retrieved February 22, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "New Orleans & West Sacramento Named "Most Livable" Cities in America" (PDF) (Press release). Dallas, TX: The United States Conference of Mayors. June 21, 2014. Archived from the original (PDF) on 2016-10-08. Retrieved 2020-05-10.
- ↑ "Table 1a. Population in Metropolitan and Micropolitan Statistical Areas in Alphabetical Order and Numerical and Percent Change for the United States and Puerto Rico: 1990 and 2000" (PDF), Census 2000, U.S. Census Bureau, December 30, 2003