സ്ത്രീ യുറോജെനിറ്റൽ ഫിസ്റ്റുലയുടെ (യുജിഎഫ്) ഒരു ഉപവിഭാഗമാണ് വെസിക്കോവാജിനൽ ഫിസ്റ്റുല ( വിവിഎഫ് ).

Vesicovaginal fistula

വെസിക്കോവാജിനൽ ഫിസ്റ്റുല, അല്ലെങ്കിൽ വിവിഎഫ്, മൂത്രാശയത്തിനും ( വെസിക്ക ) യോനിക്കുമിടയിൽ ഉണ്ടാകാവുന്ന അസാധാരണമായ ഫിസ്റ്റുല നാളമാണ്. ഇത് മൂത്രാശയത്തിൽ നിന്ന് യോനിയിലേയ്ക്ക് അനിയന്ത്രിതമായ മൂത്രം പുറന്തള്ളുന്നതിനു കാരണമാകുന്നു.

ഫിസ്റ്റുലകളിൽ നിന്നുള്ള അനന്തരഫലങ്ങൾ പലപ്പോഴും രോഗിയുടെ വൈകാരിക ക്ഷേമത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു.

കാരണങ്ങൾ

തിരുത്തുക

VACTERL അസ്സോസിയേഷൻ പോലെയുള്ള ഒരു ജന്മനായുള്ള അവസ്ഥയുടെ ഫലമായിരിക്കാം ഇത്. എന്നാൽ പലപ്പോഴും പ്രസവം മൂലവും ഇത് സംഭവിക്കാം (ഇതിൽ ഇത് ഒബ്‌സ്റ്റട്രിക് ഫിസ്റ്റുല എന്നറിയപ്പെടുന്നു), ഒരു നീണ്ട പ്രസവം ഗർഭസ്ഥ ശിശുവിനെ പെൽവിസിനു നേരെ മുറുകെ പിടിക്കുമ്പോൾ, വെസിക്കോവാജിനൽ മതിലിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നു. ബാധിച്ച കോശങ്ങൾ നെക്രോട്ടൈസ് (നശിക്കുക) ചെയ്ത് ഒരു ദ്വാരം നിലവിൽ വരുന്നതാണിതിനു കാരണം.

റഫറൻസുകൾ

തിരുത്തുക