ആരാമം (മാസിക)
ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ (ജി.ഐ.ഒ) യുടെ മുഖപത്രമായി 1985-ലാണ് ആരാമം വനിതാ മാസിക[2][3][4] ആരംഭിച്ചത്. മലയാളത്തിൽ നിലവിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു മുസ്ലിം വനിതാമാസികളിൽ ആദ്യത്തേതാണ് ആരാമം. തുടർന്ന് മറ്റുചില മുസ്ലിം വനിതാ പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. പൂരണ്ണമായും സ്തീകളുടെ പത്രാധിപത്യത്തിലാണ് ആരാമം പുറത്തിറങ്ങുന്നത് . കോഴിക്കോട്[1] വെള്ളിമാട്കുന്ന് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സർവീസ് ട്രസ്റ്റിനാണ് ആരാമത്തിന്റെ ഉടമസ്ഥാവകാശം. ചീഫ് എഡിറ്റർ കെ.കെ സുഹ്റ ആണ്.
എഡിറ്റർ | കെ.കെ സുഹ്റ |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | മാസിക |
ആദ്യ ലക്കം | 1985 ജൂൺ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വെബ് സൈറ്റ് | www.aramamonline.net |
ഉള്ളടക്കം
തിരുത്തുകഫീച്ചറുകൾ, ലേഖനങ്ങൾ, കഥകൾ, കവിതകൾ, അഭിമുഖങ്ങൾ, തുടങ്ങിയവയ്ക്കു പുറമേ, ഖുർആൻ, ഹദീസ്, കർമശാസ്ത്രം, വനിതാലോകം, നിയമവേദി തുടങ്ങിയ പംക്തികളും കൃഷി, ആരോഗ്യം, പാചകം തുടങ്ങി സ്ത്രീകൾക്ക് പ്രത്യേകം താൽപര്യമുള്ള വിഷയങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു.
ഓൺലൈൻ എഡിഷൻ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Press in India 1989. p. 369. Retrieved 19 ഒക്ടോബർ 2019.
- ↑ Islamic Studies in India: A Survey of Human, Institutional and Documentary Sources. p. 42. Retrieved 19 ഒക്ടോബർ 2019.
- ↑ U. Mohammed. Educational Empowerment of Kerala Muslims: A Socio-historical Perspective. p. 68. Retrieved 19 നവംബർ 2019.
- ↑ Shefi, A E. Islamic Education in Kerala with special reference to Madrasa Education (PDF). അധ്യായം 4. p. 160. Archived from the original (PDF) on 2020-07-26. Retrieved 19 നവംബർ 2019.
{{cite book}}
: CS1 maint: location (link)