വെള്ളപ്പൈൻ എണ്ണ
വെള്ളപ്പൈനിന്റെ വിത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു എണ്ണയാണ് വെള്ളപ്പൈൻ എണ്ണ. പശ്ചിമഘട്ടതദ്ദേശവാസിയായ വെള്ളപ്പൈൻ 800 മീറ്റർ വരെ ഉയരമുള്ള കാടുകളിൽ നിറയെ വളരുന്നുണ്ട്.[1] ഒരു രാസപ്രക്രിയ വഴിയാണ് വിത്തിൽ നിന്നും എണ്ണ വേർതിരിക്കുന്നത്, അതിനുശേഷമുള്ള വിത്തിന്റെ ഭാഗം ഭക്ഷ്യയോഗ്യമാണ്.
പരിപ്പ്
തിരുത്തുകവിത്തിന്റെ 47 % ഭാഗം കയ്യടക്കിയിരിക്കുന്ന പരിപ്പിന് ഏതാണ്ട് 55 ഗ്രാം ഭാരമുണ്ടായിരിക്കും. ചുവപ്പുകലർന്ന വെള്ളനിറാമോ പച്ചയോ ആയിരിക്കും ഇതിന്റെ നിറം. ഗന്ധമുള്ള പുറംതോടിന് നല്ല കട്ടിയുണ്ടായിരിക്കും. പുതിയ കായയുടേ പരിപ്പിൽ 41-47% ഈർപ്പം ഉണ്ടാവും. ഇളംമഞ്ഞ നിറാമുള്ള ഒരെണ്ണ ഈ പരിപ്പിന്റെ ഭാരത്തിന്റെ ഏതാണ്ട് 19-23 % ഉണ്ടാവും. എണ്ണ വേർതിരിക്കാനായി കായകൾ വെയിലത്തിട്ട് ഉണങ്ങുകയോ ആവിയിൽ പുഴുങ്ങുകയോ ചെയ്യും. ഉണങ്ങിയ പരിപ്പിന്റെ ഭാരത്തിന്റെ നാലിലൊന്നോളം ഈ എണ്ണയ്ക്ക് ഉണ്ടായിരിക്കും.
ശേഖരണവും എണ്ണ വേർതിരിക്കലും
തിരുത്തുകവിത്തുകൾ വീണ ഉടനെ മുളയ്ക്കുന്നതിനു മുന്നേ ശേഖരിക്കുന്നു . കൈകൊണ്ടുതന്നെ പെറുക്കിയെടുക്കുന്ന ഇവ തൊണ്ടുകളഞ്ഞശേഷം തണലത്ത് നാലഞ്ച് ആഴ്ച ഉണങ്ങുന്നു. ആറേഴ് മില്ലീമിറ്റർ വലിപ്പത്തിൽ ചതച്ചെടുക്കുന്ന പരിപ്പുകളിൽ നിന്നും 8-9 ശതമാനം എണ്ണ ലഭിക്കുന്നു. ബാക്കിയുള്ള എണ്ണ വേർതിരിക്കാൻ രാസപ്രക്രിയ ആവശ്യമാണ്.
എണ്ണയും കൊഴുപ്പും
തിരുത്തുക55 ശതമാനത്തിലേറെ കൊഴുപ്പ് അടങ്ങിയ ഈ എണ്ണ താഴ്ന്ന താപനിലയിൽ ഖരമായിത്തന്നെ ഇരിക്കുന്നതിനാൽ ഇത് കൊഴുപ്പ് എന്നാണ് അറിയപ്പെടുന്നത്. 40-45 ശതമാനം സ്റ്റീറിക് ആസിഡും 10-13 ശതമാനം പാമിറ്റിക് ആസിഡും 43-48 ശതമാനം ഒലിയിക് ആസിഡും ഇതിൽ അടങ്ങിയിരിക്കുന്നു. കേവലം 0.5 ശതമാനമേ ലിനോലിക് ആസിഡ് ഇതിൽ ഉള്ളൂ. 20 കാർബൺ അടങ്ങിയിട്ടുള്ള അരകാഡിക് ആസിഡ് 5 ശതമാനം വരെ ഇതിൽ ഉണ്ടാവും.
കൊഴുപ്പ് ആസിഡ് അനുപാതം
തിരുത്തുകFatty Acid | Percentage |
Myristic acid(C14:0) | 0.0-1.0 |
Palmitic acid(C16:0) | 9.7-13.0 |
Stearic acid(C18:0) | 38.0-45.0 |
Arachidic acid | 0.4-4.6 |
Oleic acid | 42.0-48.0 |
Linoleic acid | 0.2-2.3 |
Linolenic acid | up to 0.5 |
നല്ല മണമുള്ള മഞ്ഞകലർന്ന് വെള്ള നിറമുള്ള ഈ കൊഴുപ്പ് വെളിച്ചത്ത് വച്ചാൽ വെളുപ്പിച്ചെടുക്കാം
കൊഴുപ്പിന്റെ ഘടന
തിരുത്തുകCharacter | Range |
Refractive index at 600C | 1.4577-1.4677 |
Iodine value | 36-51 |
Saponification value | 186-193 |
Unsaponifiable matter | 1.0-2.0 |
Titer | 530C min |
എണ്ണയുടെ ഗുണങ്ങൾ
തിരുത്തുകരാസീയമായി ട്രീറ്റ് ചെയ്താൽ ഭക്ഷ്യയോഗ്യമാണ് ഈ എണ്ണ. മെഴുതിരികളും സോപ്പും സുഗന്ധദ്രവ്യങ്ങളും എല്ലാം ഉണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്.[5] വെണ്ണയിൽ മായം ചേർക്കാനു ഇത് ഉപയോഗിക്കുന്നുണ്ടാത്രേ.[6]
ഇവയും കാണുക
തിരുത്തുക- Vateria indica
- Trees of India
- Incense of India
- Puja (Buddhism)
- Puja (Hinduism)
അവലംബം
തിരുത്തുക- ↑ "Plant Details". Envis.frlht.org. Archived from the original on 2013-10-16. Retrieved 2013-11-21.
- ↑ 2.0 2.1 SEA Hand Book-2009.
- ↑ "Fatty Acid Composition Of Some Major Oils". Chempro.in. Retrieved 2013-11-21.
- ↑ "IS 8879 (1980): Dhupa Fat (FAD 13: Oils and Oilseeds)" (PDF). Law.resource.org. Retrieved 2013-11-21.
- ↑ "Welcome to Manorama Group". Manoramagroup.co.in. Archived from the original on 2013-10-15. Retrieved 2013-11-21.
- ↑ "Welcome to Pilikula Nisarga Dhama". Pilikula.com. Archived from the original on 2013-11-13. Retrieved 2013-11-21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Pilikula.com Archived 2016-07-02 at the Wayback Machine.
- Crirec.com Archived 2013-11-13 at the Wayback Machine.