വെള്ളക്കടമ്പ്
കേരളമുൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ഇലപൊഴിയും വൃഷമാണ് വെള്ളക്കടമ്പ് (ശാസ്ത്രീയനാമം: Hymenodictyon orixense). പൂച്ചക്കടമ്പ്, നീചൻകടമ്പ്, പെരുന്തൊലി എന്നെല്ലാം പേരുകളുണ്ട്[1].
വെള്ളക്കടമ്പ് | |
---|---|
പൂച്ചക്കടമ്പ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Rubiaceae |
Subfamily: | Cinchonoideae |
Tribe: | Hymenodictyon |
Species: | H. orixense
|
Binomial name | |
Hymenodictyon orixense | |
Synonyms | |
|
വിവരണം
തിരുത്തുകവെള്ളക്കടമ്പ് 15 മുതൽ 25 വരെ മീറ്റർ ഉയരത്തിലാണ് വളരുന്നത്[2]. ശരാശരി 20 സെന്റീമീറ്റർ നീളവും 15 സെന്റീമീറ്റർ വീതിയുമുള്ള ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അണ്ഡാകൃതിയിലുള്ള ഇലകൾക്ക് തിളക്കമില്ലാത്ത പച്ച നിറമാണ്. മഞ്ഞുകാലത്ത് ഇലകൾ പൊഴിയുന്നു. അതിനു ശേഷമാണ് മരം പുഷ്പിക്കുന്നത്. സുഗന്ധമുള്ള പൂക്കൾക്ക് മങ്ങിയ മഞ്ഞ നിറമാണ്. അഞ്ചെണ്ണം വീതം ദളങ്ങളും ബാഹ്യദളങ്ങളും കേസരങ്ങളും ഉണ്ട്. കാപ്സ്‌സ്യൂൾ രൂപത്തിലുള്ള ഫലങ്ങളുടെ അണ്ഡാശയം അധോവർത്തിയാണ്. വേനൽക്കാലത്താണ് ഫലം പാകമാകുന്നത്. ഇളം മഞ്ഞനിറത്തിലുള്ള തടിക്ക് ഈടും കടുപ്പവും കുറവാണ്. അതിനാൽ കരകൗശല, കളിപ്പാട്ടനിർമ്മാണങ്ങൾക്കായാണ് തടി ഉപയോഗിക്കുന്നത്. വനത്തിൽ ഇവയുടെ സ്വാഭാവിക പുനരുദ്ധാരണം നന്നായി നടക്കുന്നു. ഇവയുടെ ഇലകൾ കന്നുകാലികൾ ഭക്ഷണമാക്കുന്നു. വിത്തുകൾ കാറ്റത്ത് വളരെയേറെ ദൂരം സഞ്ചരിക്കും[3].
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകBridal Couch Tree • Hindi: काला बचनाग kala bachnag, भुरकुर bhurkur • Marathi: भोरसाल or भोरसाळ bhorsal, भौरसाळ bhoursal, भ्रमरसाळी bhramarsali, दोंद्रु dondru, कंबळ kambal, कुडा kuda • Tamil: வெள்ளைக்கடம்பு vellai-k-katampu • Malayalam: ചക്കതേക്ക് cakkatheekk, ഇത്തിൾ iththil, പെരുന്തൊലി peruntholi • Telugu: బందారుచెట్టు bandaaru-chettu • Kannada: ದಿಡ್ಡಿ ಮರ diddi mara, ದೊಡ್ಡಿ ಮರ doddi mara, ಡೊಲಿ ಮರ doli mara • Bengali: latikarum • Oriya: dudupa, guliya • Konkani: दाम्डेली damdeli • Assamese: kodam, paroli • Gujarati: ભમ્મર છાલ bhammar chaal, લુણીયો luniyo, મધમહુડો madhamahudo • Khasi: dieng dohlbong sir • Sanskrit: भ्रमरछल्ली bhramarchalli, भृङ्गःवृक्ष bhringah-vriksha, उग्रगन्ध ugragandha • Nepali: लति कर्मा lati karma (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
തിരുത്തുക- ↑ http://www.biotik.org/india/species/h/hymnorix/hymnorix_en.html
- ↑ AgroForestryTree Database[പ്രവർത്തിക്കാത്ത കണ്ണി]
- ↑ www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=18158
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വെള്ളക്കടമ്പ് എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.