വെറോണിക്ക മർഡോക്ക് (ജനനം: 1944) ഒരു അമേരിക്കൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയും കൊളറാഡോ റിവർ ഇന്ത്യൻ ട്രൈബിലെ അംഗമെന്ന നിലയിൽ ശാസ്താ-മോഹാവെ വംശപരമ്പരയിൽ പെട്ട വനിതയുമാണ്. 1969 മുതൽ 1979 വരെയുള്ള കാലത്ത് കൊളറാഡോ റിവർ ട്രൈബിന്റെ വൈസ് ചെയർ ആയും 1977 നും 1979 നും ഇടയിൽ നാഷണൽ കോൺഗ്രസ് ഓഫ് അമേരിക്കൻ ഇന്ത്യൻസിന്റെ ആദ്യ വനിതാ പ്രസിഡന്റായും അവർ ഗോത്ര ഭരണ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു. 1980 മുതൽ 2004 വരെ ബ്യൂറോ ഓഫ് ഇന്ത്യൻ അഫയേഴ്‌സിൽ സിവിൽ സർവീസ് ജീവനക്കാരിയായി അവർ സേവനമനുഷ്ഠിച്ചു.

വെറോണിക്ക മർഡോക്ക്
മിസ് ഇന്ത്യൻ അരിസോണ, 1961
ജനനം
Veronica Lee Homer

1944 (വയസ്സ് 79–80)
ദേശീയതഅമേരിക്കൻ
തൊഴിൽtribal government official, federal civil servant, Native American activist
സജീവ കാലം1967–present

ആദ്യകാലം തിരുത്തുക

1944-ൽ[1] ആലീസ് (മുമ്പ്, കോർട്ട്സ്) പീറ്റ് ഹോമർ സീനിയർ[2] എന്നിവരുടെ മകളായി വെറോണിക്ക എൽ. ഹോമർ ജനിച്ചു. അമ്മയുടെ മാതൃ പൈതൃകം കാലിഫോർണിയ ശാസ്താ ഗോത്രത്തിൽ ഉൾപ്പെടുന്ന, അവർ വളർന്നത് കാലിഫോർണിയയിലെ സിസ്കിയു കൗണ്ടിയിലെ കോട്ടേജ് ഗ്രോവിലാണ്.[3][2] മൊഹാവെ ആയിരുന്ന അവളുടെ പിതാവ് ഒരു നടനായി പ്രവർത്തിക്കുകയും 1954 മുതൽ 1964 വരെ കൊളറാഡോ റിവർ ഇന്ത്യൻ ട്രൈബുകളുടെ ചെയർ ആയി സേവനമനുഷ്ഠിച്ചിരുന്നു.[4][5] പീറ്റ് പാരാമൗണ്ട് പിക്ചേഴ്സിനൊപ്പവും ആലീസ് അവരുടെ വസ്ത്രാലങ്കാര വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴുമാണ് ദമ്പതികൾ കണ്ടുമുട്ടിയത്.[6] ഡെനിസ്, മാർലിൻ, വിക്കി, സിൽവിയ "സിനി", എന്നീ മൂന്ന് സഹോദരിമാർ, പീറ്റ് ജൂനിയർ, ജോൺ, ഗാരി എന്നിവരുൾപ്പെടുന്ന എട്ട് സഹോദരങ്ങളിൽ ഒരാളായിരുന്നു വെറോണിക്ക ഹോമർ.[3][2] അരിസോണയിലെ പാർക്കറിലെ പാർക്കർ ഹൈസ്കൂളിലാണ് അവർ പഠനത്തിന് ചേർന്നത്. 1961-ൽ, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ പുതുതായി പഠിക്കുമ്പോൾ, ഹോമർ ഇനാഗുറൽ മിസ് ഇന്ത്യൻ അരിസോണ മത്സരത്തിൽ വിജയിച്ചു.[1][7] ജോൺ എഫ്. കെന്നഡിയുടെ പ്രസിഡന്റ് പദവിയിലേയ്ക്കുള്ള ഉദ്ഘാടന പരേഡിൽ അരിസോണ ഇന്റർ-ട്രൈബൽ ബാൻഡിന്റെ മേജറെറ്റും ലീഡറും ആയി പ്രവർത്തിക്കാനുള്ള ക്ഷണത്തിനും അംഗീകാരത്തിനും അവളുടെ ഈ പദവി കാരണമായി.[2][8]

 
Veronica Homer, practicing as majorette for the John F. Kennedy Inaugural, 1961

അവലംബം തിരുത്തുക

  1. 1.0 1.1 The Arizona Republic 1961, പുറം. 1.
  2. 2.0 2.1 2.2 2.3 Miss Indian Arizona News 2010, പുറം. 3.
  3. 3.0 3.1 The Yuma Daily Sun 1974, പുറം. 3.
  4. The Farmington Daily Times 1988, പുറം. 3.
  5. Weinstock 1969, പുറം. 12.
  6. Wilson 1973, പുറം. 62.
  7. White 2017.
  8. Vance 1961, പുറം. 1.
"https://ml.wikipedia.org/w/index.php?title=വെറോണിക്ക_മർഡോക്ക്&oldid=3727711" എന്ന താളിൽനിന്ന് ശേഖരിച്ചത്