വെയിൽ മരങ്ങൾ

പുറത്തിറങ്ങാനിരിക്കുന്ന മലയാള ചലച്ചിത്രം


ഡോ. ബിജു സംവിധാനം ചെയ്ത 2019 ലെ മലയാള ചലച്ചിത്രമാണ് വെയിൽ മരങ്ങൾ.[2] കേരളത്തിൽ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ഇന്ദ്രൻസ്, സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർധൻ,അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.ശബ്ദ മിശ്രണം പ്രമോദ് തോമസ്, ലൊക്കേഷൻ സിങ്ക് സൗണ്ട് ജയദേവൻ ചക്കാടത്ത്, സ്മിജിത് കുമാർ പി.ബി., എഡിറ്റിങ് ഡേവിസ് മാനുവൽ, സംഗീതം ബിജിബാൽ, കലാസംവിധാനം ജോതിഷ് ശങ്കർ, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആർ.ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്‌കാരം നേടിയിട്ടുണ്ട്  വെയിൽ മരങ്ങൾ.ഷാങ്ഹായ് മേളയിൽ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് വെയിൽ മരങ്ങൾ.

വെയിൽ മരങ്ങൾ
സംവിധാനംഡോ. ബിജു[1]
നിർമ്മാണംബേബി മാത്യു സോമതീരാം
രചനഡോ. ബിജു
അഭിനേതാക്കൾ സരിത കുക്കു
സംഗീതംബിജിബാൽ
ഛായാഗ്രഹണംഎംജെ രാധാകൃഷ്ണൻ
ചിത്രസംയോജനംഡേവിസ് മാനുവൽ
സ്റ്റുഡിയോസോമ ക്രിയേഷൻ
വിതരണംPlanet One Films പ്ലാനറ്റ് വൺ ഫിലിം
റിലീസിങ് തീയതി
  • 16 ജൂൺ 2019 (2019-06-16) (ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള)
  • 28 ഫെബ്രുവരി 2020 (2020-02-28)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം108 മിനുട്ട്

അഭിനേതാക്കൾ തിരുത്തുക

  1. ഇന്ദ്രൻസ്
  2. സരിത കുക്കു
  3. കൃഷ്ണൻ ബാലകൃഷ്ണൻ
  4. പ്രകാശ് ബാരെ
  5. മാസ്റ്റർ ഗോവർധൻ
  6. അശോക് കുമാർ
  7. നരിയാപുരം വേണു
  8. മെൽവിൻ വില്യംസ്,

പുരസ്കാരങ്ങൾ തിരുത്തുക

  • 22-ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഔട്ട് സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെൻറ് പുരസ്കാരം[3]
  • സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ദ്രൻസിന് മികച്ച നടനുള്ള അവാർഡ്[4]
  • കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ്

അവലംബം തിരുത്തുക

  1. Raj, Midhun (24 ജൂൺ 2019). "ഷാങ്ഹായ് ചലച്ചിത്ര മേളയിൽ പുരസ്‌കാരനേട്ടവുമായി ഡോ ബിജുവിന്റെ വെയിൽ മരങ്ങൾ!". https://malayalam.filmibeat.com. filmibeat. Retrieved 9 സെപ്റ്റംബർ 2019. {{cite news}}: External link in |work= (help)
  2. [1],
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 29 ജൂൺ 2019. Retrieved 29 ജൂൺ 2019.
  4. Jayaram, Deepika (8 സെപ്റ്റംബർ 2019). "Indrans gets Best Actor award at Veyilmarangal - Times of India". The Times of India (in ഇംഗ്ലീഷ്). The Times of India. Retrieved 9 സെപ്റ്റംബർ 2019.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. https://www.youtube.com/watch?v=0m7cSfHfhJA
  2. https://www.youtube.com/watch?v=Ys54nXRrkfs
  3. https://www.youtube.com/watch?v=Ys54nXRrkfs
"https://ml.wikipedia.org/w/index.php?title=വെയിൽ_മരങ്ങൾ&oldid=3996307" എന്ന താളിൽനിന്ന് ശേഖരിച്ചത്