വെനീസ് ഉൾക്കടൽ
വെനീസ് ഉൾക്കടൽ, ആധുനിക ഇറ്റലി, സ്ലോവേനിയ, ക്രൊയേഷ്യ എന്നിവിടങ്ങൾ അതിർത്തിയായുള്ളതും വടക്കൻ ഇറ്റലിയിലെ പോ നദിയുടെ അഴിമുഖത്തിനും ക്രൊയേഷ്യയിലെ ഇസ്ട്രിയാ ഉപദ്വീപിനുമിടയിലായി അഡ്രിയാറ്റിക് കടലിന്റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഉൾക്കടലാണ്.
വെനീസ് ഉൾക്കടൽ | |
---|---|
സ്ഥാനം | Europe |
നിർദ്ദേശാങ്കങ്ങൾ | 45°19′N 13°00′E / 45.317°N 13.000°E |
Basin countries | Italy, Slovenia, Croatia |
ശരാശരി ആഴം | 38 മീ (125 അടി) |
അധിവാസ സ്ഥലങ്ങൾ | Venice, Trieste, Pula, Adria |
ഭൂമിശാസ്ത്രം
തിരുത്തുകഈ ഉൾക്കടലിന്റെ ശരാശരി ആഴം 38 മീറ്ററാണ്. ആൽബറെല്ല എന്ന പ്രശസ്തമായ ഉല്ലാസകേന്ദ്രം ഇവിടെയാണ്. ടഗ്ലിയാമെന്റോ, പിയാവേ, അഡിഗേ, ഇസോൺസോ, ഡ്രാഗോൺജ, ബ്രെന്റ നദികൾ ഇതിലേയ്ക്കു പതിക്കുന്നു. ഇതിനു സമീപത്തുള്ള പ്രധാന നഗരങ്ങളിൽ വെനീസ്, ട്രീസ്റ്റെ, കോപർ, ചിയോഗ്ഗിയ, പുല എന്നിവ ഉൾപ്പെടുന്നു.