വെണ്മണി മഹൻ നമ്പൂതിരിപ്പാട്

മലയാളം സാഹിത്യംത്തിലെ ഒരു കവിയായിരുന്നു കദംബൻ നമ്പൂതിരിപ്പാട് എന്നറിയപ്പെട്ടിരുന്ന വെണ്മണി മഹൻ നമ്പൂതിരിപ്പാട് (1844-1893). വെണ്മണി പ്രസ്ഥാനത്തിലെ ഒരു പ്രമുഖ കവിയായിരുന്നു ഇദ്ദേഹം.[1][2]

1844 ൽ കദംബൻ നമ്പൂതിരിപ്പാട് ജനിച്ചു. വെൺ‌മണി അച്ഛൻ നമ്പൂതിരിപ്പാടും പൊല്പായ മനയിലെ ശ്രീദേവിയുമായിരുന്നു മാതാപിതാക്കൾ. ഋഗ്വേദത്തിലും പാണ്ഡിത്യമുണ്ടായിരുന്ന കദംബൻ നമ്പൂതിരിപ്പാട് ചെറുപ്പം മുതലേ കവിതയെഴുതാൻ തുടങ്ങി. പക്ഷേ അലസത കാരണം അദ്ദേഹത്തിന്റെ മിക്ക കവിതകളും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എഴുതിയതെന്തും ആവശ്യമുള്ള സമയത്ത് പാരായണം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ, തന്റെ കവിതകളൊന്നും രേഖാമൂലമുള്ള രൂപത്തിൽ അദ്ദേഹം സൂക്ഷിച്ചില്ല.

പൂരപ്രബന്ധം, ഭൂതിഭൂഷചരിതം, മൂന്ന് ആട്ടക്കഥകൾ, മധുരാപുരിചരിതം, കവിപുഷ്പമാല[3][4], സംഗമേശയാത്ര, സംഗമേശാഷ്ടകം[5] എന്നിവയ്ക്കുപുറമേ നാല് തുള്ളൽക്കവിതകൾകൂടി വെണ്മണി മഹൻ നമ്പൂതിരിപ്പാട് രചിച്ചിട്ടുണ്ട്. അതുപോലെ നിരവധി ഗാനങ്ങളും ഭക്തിവാക്യങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.

1893 ൽ വസൂരി ബാധിച്ച് 49 ആം വയസ്സിൽ വെണ്മണി മഹൻ നമ്പൂതിരിപ്പാട് മരിച്ചു.

  1. peoplepill.com. "About Venmani Mahan Nambudiripad: Mahan Namboothiri | Biography, Facts, Career, Wiki, Life". Retrieved 2021-07-02.
  2. "Venmani Mahan Nambudiripad was a famous Malayalam poet of the Venmani Illam and one of the main literary figures of the Venmani Movement of Malayalam Literature" (in ഇംഗ്ലീഷ്). Archived from the original on 2021-07-09. Retrieved 2021-07-02.
  3. "കവിപുഷ്പമാല - വിക്കിഗ്രന്ഥശാല". Retrieved 2021-07-02.
  4. admin. "കവിപുഷ്പമാല" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-02.
  5. Varma, Vinod (2015-06-24). "സംഗമേശാഷ്ടകം: വെണ്മണി മഹൻ നമ്പൂരിപ്പാട്" (in ഇംഗ്ലീഷ്). Retrieved 2021-07-02.