വെണ്ണിയോട്

വയനാട് ജില്ലയിലെ ഗ്രാമം

കേരളത്തിൽ വയനാട് ജില്ലയിലെ കോട്ടത്തറ പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ വെണ്ണിയോട്.കോട്ടത്തറ വില്ലേജിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കബനി നദിയുടെ കൈവഴിയായ വലിയപുഴയുടെയും ചെറിയ പുഴയുടെയും ഇടയിലാണ് വെണ്ണിയോട് അങ്ങാടി സ്ഥിതി ചെയ്യുന്നത്. ധാരാളം ഇഷ്ടിക നിർമ്മാണ ശാലകളും ഇഷ്ടിക കളങ്ങളും വെണ്ണിയോടിനും പരിസര പ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്നുണ്ട്. വയലുകൾ കുഴിച്ചു ഇഷ്ടിക കാലങ്ങൾക്കായി മണ്ണെടുത്ത് വലിയ കുഴികൾ ആക്കി മാറ്റി പിന്നീട് ഉപേക്ഷിക്കുന്ന അവസ്ഥ ഇവിടെയുണ്ട് .ഈ ചൂഷണം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു .

പുഴയോരത്തെ വാഴകൃഷി പശ്ചാത്തലത്തിൽ കുറുംപാലകോട്ട മല
നെൽവയൽ
ഇഷ്ടിക കളത്തിനായി മണ്ണെടുത്ത്‌ കുഴിയാക്കിയ വയൽ


പണിയ വിഭാഗത്തിൽ പെട്ട ആദിവാസികൾ ധാരാളമായി വസിക്കുന്ന ഒരു ഗ്രാമമാണ് ഇത്.

ആരാധനാലയങ്ങൾ

തിരുത്തുക

മദർ തെരേസയുടെ നാമധേയത്തിലുള്ള ഇന്ത്യയിലെ ആദ്യ ദേവാലയം ഈ ഗ്രാമത്തിലാണ് ഉള്ളത്.


വയനാട്ടിലെ വെണ്ണിയോട് തെരേസാപള്ളി


"https://ml.wikipedia.org/w/index.php?title=വെണ്ണിയോട്&oldid=3334421" എന്ന താളിൽനിന്ന് ശേഖരിച്ചത്