വെണ്ണിമല
കോട്ടയം ജില്ലയിൽ പുതുപ്പള്ളി പഞ്ചായത്തിലാണ് വെണ്ണിമല. കോട്ടയത്തു നിന്നു ദേശീയപാത 220-ലൂടെ 12 കിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ച് എട്ടാം മൈലിൽ നിന്നും1.5 തെക്കോട്ട് സഞ്ചരിച്ചാൽ വെണ്ണിമലയിൽ എത്തിച്ചേരാം.
പേരിനു പിന്നിൽ
തിരുത്തുകശ്രീരാമാവതാര കാലത്ത് അസുരന്മാരുടെ ഉപദ്രവത്തിൽനിന്നും രക്ഷനേടാൻ മുനിമാർ ശ്രീരാമനെ അഭയം പ്രാപിച്ചു. രാമൻ ലക്ഷ്മണനെ അയയ്ക്കുകയും അസുരന്മാരെ ജയിച്ച് ലക്ഷ്മണൻ അവിടെ ശാന്തി പുനഃസ്ഥാപിച്ചു. വിജയം വരിച്ച ഈ പ്രദേശത്തെ മുനിമാർ 'വിജയാദ്രി' എന്ന് നാമകരണം ചെയ്തു. ഇതിന്റെ മലയാള പദമാണ് 'വെണ്ണിമല'.
ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രം
തിരുത്തുകഒരിക്കൽ ചേരമാൻ പെരുമാൾ യാത്രക്കിടയിൽ ഈ പ്രദേശത്ത് ആകാലം ഭാഗത്ത് സപ്തർഷികൾ വലംവയ്ക്കുന്നപോലെ ഒരു ദിവ്യപ്രഭ കണ്ടെത്തി. അദ്ദേഹം ആ സ്ഥലം സന്ദർശിക്കുകയും അവിടെ ദിവ്യത്വമുള്ളതായി അനുഭവപ്പെടുകയും ചെയ്തു. ആ പ്രദേശത്ത് ഒരമ്പലം പണിയാൻ തീരുമാനിക്കുകയും ചെയ്തു. അടുത്തുള്ള കുളത്തിൽനിന്നും കണ്ടെത്തിയ ലക്ഷ്മണവിഗ്രഹം ശ്രീരാമൻ ആത്മരൂപിയായതിനാൽ ലക്ഷ്മണനെ മാത്രം പ്രതിഷ്ഠിച്ചു. രാമ-ലക്ഷ്മണന്മാർ ഒരേ ശ്രീകോവിൽ കുടികൊള്ളുന്നു. അപൂർവവും ക്ഷേത്രങ്ങളിൽ ഒന്നായി ഇത് അറിയപ്പെട്ടു. രാമായണമാസമായ കർക്കിടക വാവുബലിക്ക് ഇവിടെ പ്രസിദ്ധമായി. ഇരട്ട കൊടിമരവും ഇരട്ട ബലിക്കല്ലും ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. കാരണം ഇത് ഇരട്ട സഹോദരന്മാരെ സൂചിപ്പിക്കുന്നു (രാമ-ലക്ഷ്മണന്മാർ) കപിലമഹർഷി തപസ് ചെയ്തിരുന്ന 'കപിലഗുഹ' ക്ഷേത്രത്തിന് സമീപത്താണ്. ശൂർപ്പണകാംഗം ചാക്യാർക്കൂത്ത് ഇവിടെ വളരെ പ്രധാനമാണ്.