കേരളത്തിലെ പാലക്കാ‍ട് ജില്ലയിൽ ഉൾപ്പെ‍ടുന്ന ഒരു ഗ്രാമമാണ് വെണ്ണക്കര. ഭാരതപ്പുഴയുടെ കൈവഴിയായ തിരുനെല്ലായിപ്പുഴയാണ് ഈ പ്രദേശത്തിന‍ടുത്തുകൂടി ഒഴുകുന്ന പ്രധാന നദി. അതിന്റെ കരയിലായി തിരുനെല്ലായി അഗ്രഹാരം സ്ഥിതി ചെയ്യുന്നു. തമിഴും മലയാളവും മാതൃഭാഷയായി‍‍ട്ടുള്ള ജനങ്ങൾ ഈ പ്രദേശത്ത് ഇടകലർന്ന് താമസിക്കുന്നു. പാലക്കാട് നഗരത്തിൽ നിന്നും ഏകദേശം 6 കി. മീ. അകത്തേക്കു മാറിയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. നൂറണി, ഒതുങ്ങോട്, കള്ളിക്കാ‍ട് എന്നിവ സമീപ പ്രദേശങ്ങൾ ആണ്.


പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • വെണ്ണക്കര എച്ച് എസ്
  • വെണ്ണക്കര പവർ സ്റ്റേഷൻ
"https://ml.wikipedia.org/w/index.php?title=വെണ്ണക്കര&oldid=3737955" എന്ന താളിൽനിന്ന് ശേഖരിച്ചത്