വെണ്ടുവഴി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിലെ കോതമംഗലം നഗരത്തിനടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് വെണ്ടുവഴി. കിഴക്ക് കറുകടം , പടിഞ്ഞാറ് ചെറുവട്ടൂർ, തെക്ക് മുളവൂർ, വടക്ക് ഇളംബ്ര എന്നീ സ്ഥലങ്ങൾക്കിടയിലാണ് ഇതിന്റെ സ്ഥാനം. നഗരസഭയുടെ പരിധിക്കുള്ളിൽ പെട്ടതാണെങ്കിലും വികസനത്തിന്റെയും ഗതാഗത സൗകര്യങ്ങളുടെയും കാര്യത്തിൽ ഈ പ്രദേശം വളരെ പിന്നോക്കമാണ്.

Government LP School, Venduvazhy

വടക്കേ വെണ്ടുവഴി എന്നും തെക്കേ വെണ്ടുവഴി എന്നും രണ്ട് വെണ്ടുവഴികളുണ്ട്.

പ്രധാന സ്ഥാപനങ്ങൾ തിരുത്തുക

പി.ജെ. ആന്റണിമെമ്മോറിയൽ ലൈബ്രറി വടക്കേ വെണ്ടുവഴി

ഗവര്ന്മെന്റ് എൽ. പി. സ്കൂൾ വെണ്ടുവഴി.

പെരിയാർ വാലി ഗ്രാമത്തിന്റെ നടുവിലൂടെ കടന്നു പോകുന്നു.

ആരാധനാലയങ്ങൾ തിരുത്തുക

ഇലഞ്ഞിക്കൽ കാവ് ശ്രീ ഭുവനേശ്വരി ക്ഷേത്രം മുട്ടിറക്കൽ വഴിപാടിന് പ്രസിദ്ധമാണ്. ഇവിടെ വന്നു പ്രാർത്ഥിച്ചാൽ വിവാഹം പെട്ടെന്ന് നടക്കും എന്നാണ് സങ്കല്പം. കോതമംഗലം ചെറിയപള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ് ചാപ്പൽ വടക്കേ വെണ്ടുവഴിയിൽ സ്ഥിതി ചെയ്യുന്നു. ഏഴാം തറ ദുർഗ്ഗാ ദേവി ക്ഷേത്രം വടക്കേ വെണ്ടുവഴിയിൽ സ്ഥിതി ചെയ്യുന്നു.

ജനസംഖ്യാ തിരുത്തുക

ഏകദേശം 4300 ഓളം ആളുകൾ താമസിക്കുന്ന ഇടമാണ് വെണ്ടുവഴി.

"https://ml.wikipedia.org/w/index.php?title=വെണ്ടുവഴി&oldid=3925650" എന്ന താളിൽനിന്ന് ശേഖരിച്ചത്