വെട്ടൂർ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് വെട്ടൂർ .[1]. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
വെട്ടൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°42′36″N 76°43′55″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | വെട്ടൂർ, കഴുത്തുംമൂട്, നേതാജി, പ്ലാവഴികം, വിളബ്ഭാഗം, വലയൻറകുഴി, പെരുമം, റാത്തിക്കൽ, ചൂളപ്പുര, ടൂറിസ്റ്റ് ബംഗ്ലാവ്, തെങ്ങറ, അക്കരവിള, ഇളപ്പിൽ, പുത്തൻചന്ത |
ജനസംഖ്യ | |
ജനസംഖ്യ | 18,790 (2001) |
പുരുഷന്മാർ | • 8,856 (2001) |
സ്ത്രീകൾ | • 9,934 (2001) |
സാക്ഷരത നിരക്ക് | 83.15 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • 695312 |
LGD | • 221815 |
LSG | • G010107 |
SEC | • G01067 |
ചരിത്രം
തിരുത്തുകനൂറ്റാണ്ടുകൾക്കുമുമ്പ് ഈ പ്രദേശം വൃക്ഷനിബിഡമായ കാടായിരുന്നു. തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു.
സ്ഥലനാമോൽപത്തി
തിരുത്തുക'വെട്ടിത്തെളിച്ച ഊര്' ആണ് വെട്ടൂർ ആയി പരിണമിച്ചത് എന്ന് അനുമാനിക്കുന്നു.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
തിരുത്തുകസ്വാതന്ത്ര്യം ലഭിച്ച ദിവസം വെട്ടുരുനിന്നും വർക്കലയക്ക് നൂറ്റിഒന്ന് കാളകളെ ചേർത്തുള്ള ഒരു രഥ യാത്ര നടത്തി സ്വാതന്ത്ര്യം ആഘോഷിക്കുയുണ്ടായി. വെട്ടൂർ നാരായണൻ വൈദ്യർ, മാവിളയിൽ നാണു, വാഴവിള നാണു ആശാൻ, മീനാങ്കുന്നിൽ മാർത്താണ്ഡൻ മുതലാളി അലിയാരുകുഞ്ഞുകുഞ്ഞ്, കാട്ടുവിളയിൽ ശ്രീമതി ഭാർഗവി എന്നിവർ സ്വാതന്ത്ര്യ സമരസേനാനികളായിരുന്നു.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
തിരുത്തുകഅരിയിട്ടകുന്ന് സ്കൂൾ എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ ശ്രീനാരായണവിലാസം ഹൈസ്കൂൾ വർക്കല മേഖലയിലെ ആദ്യത്തെ വിദ്യാഭ്യാസ സാംസ്ക്കാരിക കേന്ദ്രമായിരുന്നു. ആദ്യത്തെ തൊഴിലാളിസമരം പുത്തൻ കടവു മുതൽ കായിക്കരവരെ മലയാള വർഷം 1126 ൽ അഡ്വ.എം. ലോഹിതന്റെ നേതൃത്വത്തിൽ നടന്ന കയർ സമരമാണ്.
വാണിജ്യ-ഗതാഗത പ്രാധാന്യം
തിരുത്തുകവെട്ടൂർ രാജഭരണ കാലാരംഭത്തിനു ശേഷം ഏതാണ്ട് 50 വർഷം മുൻപുവരെ വളരെ തിരക്കുപിടിച്ചതും സജീവവുമായ ഒരു വ്യാപാര ഗതാഗത കേന്ദ്രമായിരുന്നു. റ്റി.എസ് കനാലിലെ പ്രധാന വള്ളക്കടവുകളായിരുന്നു ഒന്നാം പാലവും വെട്ടൂർ ചുളപ്പുര കടവും, ചെറിയ തുരപ്പിന് വടക്കുള്ള ചിലക്കൂർ വള്ളക്കടവും വർക്കല, പുത്തൻചന്ത, രഘുനാഥപുരം, ചെറുന്നിയൂർ, പാലച്ചിറ, കല്ലമ്പലം തിടങ്ങിയ മേഖലകളിലേക്ക് എñാ വിധത്തിലുമുള്ള ചരക്ക് ഗതാഗതവും ഈ കടവുകളിലൂടെയായിരുന്നു.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
തിരുത്തുക1953-ൽ വെട്ടൂർ പഞ്ചായത്ത് നിലവിൽ വന്നു. ആദ്യത്തെ പ്രസിഡന്റ് സ്വാതന്ത്യ്ര സമര സേനാനിയായിരുന്ന വെട്ടൂർ നാരായണൻ വൈദ്യനായിരുന്നു.
ഭൂപ്രകൃതി
തിരുത്തുകസമുദ്രത്താലും കായലിനാലും ചുറ്റപ്പെട്ട് കിടക്കുന്ന നിമ്നോന്നതമായ ഭൂപ്രദേശമാണ് വെട്ടൂർ പഞ്ചായത്ത്. ഈ പഞ്ചായത്തിനെ നിലം, പുരയിടം, പുറമ്പോക്ക് എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ചെങ്കല്ല്, ചെമ്മണ്ണ്, ഉപ്പുകലർന്ന മൺപ്രദേശം, ചെളി നിറഞ്ഞ നിലങ്ങൾ എന്നീ ഇനങ്ങളിലുള്ള മണ്ണാണ് സാധാരണയായി കണ്ടുവരുന്നത്. നീരുറവകൾ, വെട്ടൂർ തോട്, ഊറ്റുകുഴി, റാത്തിക്കൽ തോട്, പൊന്നും തുരുത്ത് കായൽ, അകത്തുമുറി കായൽ എന്നിവ പ്രധാന ജലസ്രോതസ്സുകൾ.
ആരാധനാലയങ്ങൾ
തിരുത്തുകപുത്തൻ ചന്ത പാലമൂട്ടി ശ്രീ ഭദ്രകാളിക്ഷേത്രം, മങ്ങാട് മാടൻകാവ് ദേവീക്ഷേത്രം,വിളമ്പ് ഭാഗം ശ്രീദേവി അമ്മാവിൽ, പൊന്നുംതുരുത്ത് ശിവക്ഷേത്രം, തുടങ്ങി നിരവധി ഹൈന്ദവ ആരാധനാലയങ്ങളും, ചിലക്കൂർ മുസ്ളീം ജമാ അത്ത് പള്ളി, ഇളപ്പിൽ ജമാ അത്ത് പള്ളി തുടങ്ങി ഏതാനും മുസ്ളീം ആരാധനാലയങ്ങളും അടങ്ങുന്നതാണ് ഈ പഞ്ചായത്തിലെ ആരാധനാലയങ്ങൾ.
വിനോദസഞ്ചാര കേന്ദ്രങ്ങൾ
തിരുത്തുകവിനോദ സഞ്ചാരത്തിന് ഏറെ പേരു കേട്ടതായിരുന്നു ഒന്നാം പാലം മുതൽ നടയറ വരെയുള്ള കനാലും അതിലുള്ള രïു തുരപ്പുകളും.
ചരിത്രപ്രാധാന്യമുള്ള സ്ഥാലങ്ങൾ
തിരുത്തുകചെറിയ തുരപ്പിന്റെ നിർമ്മാണത്തിനുള്ള മുഴുവൻ ചുടുകല്ലുകളും ചുട്ടെടുത്ത കൂറ്റൻ ചൂളകൾ സ്ഥിതി ചെയ്തിരുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് വെട്ടൂർ ചൂളപ്പുര.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
തിരുത്തുക- ടൂറിസ്റ് ബംഗ്ളാവ്
- തെങ്ങറ
- പുത്തൻചന്ത
- ഇളപ്പിൽ
- വെട്ടൂർ
- നേതാജി
- കഴുത്തുംമൂട്
- വലയൽകുഴ
- വിളബ്ഭാഗം
- പ്ളാവഴികം
- റാത്തിക്കൽ
- പെരുമം
- ചൂളപ്പുര