നാടൻപാട്ട് ഗവേഷകനും സമാഹർത്താവുമായിരുന്നു വെട്ടിയാർ പ്രേംനാഥ്. മദ്ധ്യകേരളത്തിലെ കീഴാളസമൂഹത്തിനിടയിലെ പാട്ടുകളും പുരാവൃത്തങ്ങളും സമാഹരിക്കുക എന്ന ക്ലേശകരമായ പ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഗവേഷകനായിരുന്നു ഇദ്ദേഹം. 'ആലായാൽ തറവേണം' എന്ന പ്രശസ്തമായ ഗാനം ഇദ്ദേഹം സമാഹരിച്ച നാടൻപാട്ടുകളിൽ ഉൾപ്പെട്ടതാണ്. പക്ഷെ അത് കാവാലം നാരായണപ്പണിക്കരുടെ രചന എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇത് ഉൾപ്പെടെ നിരവധി സാഹിത്യമോഷണങ്ങൾ പ്രേംനാഥിന്റെ ഗവേഷണത്തിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.[1]

ജീവിതരേഖ തിരുത്തുക

പറയസമുദാംഗമായി ജനിച്ച പ്രേംനാഥ് കുട്ടിക്കാലത്ത് കടുത്ത ജാതിവിവേചനം അനുഭവിക്കുകയും പീഡനങ്ങൾക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രേംനാഥിനെ ഒരു ക്രൈസ്തവപുരോഹിതനാണ് കുറ്റാനം പോപ്പ് പയസ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നത്. 1943ൽ എസ്. എസ്. എൽ. സി പരീക്ഷ ജയിച്ചു. 1948 വരെ പട്ടാളത്തിൽ ജോലി ചെയ്തു. 1947 മുതൽ നാടൻപാട്ടുകളുടെയും കീഴാളരുടെ പുരാവൃത്തങ്ങളും കലാരൂപങ്ങളും പഠിക്കുവാൻ ആരംഭിച്ചു. 1961 മുതൽ 1963 വരെ കേരള സംഗീത നാടക അക്കാദമിയിൽ നാടൻപാട്ട് ഗവേഷകനായി പ്രവർത്തിച്ചിരുന്നു, 1973 സെപ്റ്റംബർ 8-ന് അന്തരിച്ചു.

നാടൻപാട്ട് ഗവേഷണവും സമാഹരണവും തിരുത്തുക

അവലംബം തിരുത്തുക

https://www.azhimukham.com/kerala-cultural-society-why-not-mentioned-vettiyar-premnath-dalit-writer-and-researcher

  1. [1]
"https://ml.wikipedia.org/w/index.php?title=വെട്ടിയാർ_പ്രേംനാഥ്&oldid=3286560" എന്ന താളിൽനിന്ന് ശേഖരിച്ചത്