വെട്ടത്തു സമ്പ്രദായം
ആദ്യകാല രാമനാട്ടത്തിനു ശേഷം ഉണ്ടായ പരിഷ്കാരങ്ങളിൽ വെട്ടത്ത് രാജാവ് ആവിഷ്‌കരിച്ചവയെ വെട്ടത്ത് സമ്പ്രദായം എന്നറിയപ്പെടുന്നു. കഥകളിയിലെ പരിഷ്കാരങ്ങൾ വെട്ടം, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ തുടങ്ങിയ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. 1745-50 വർഷങ്ങൾക്കിടയിൽ വെട്ടം കോവിലകത്തെ കളിയോഗം നിലച്ചു. ഈ സമ്പ്രദായത്തിന്റെ പരിഷ്കാരങ്ങൾ പൊതുവിൽ വേഷങ്ങളെ അവയുടെ ജാതിയ്ക്കും ധർമ്മത്തിനും പ്രവൃത്തികളേയും പൂർവ്വാധികം വ്യക്തമാക്കാൻ പോന്നവയായിരുന്നു. പുറപ്പാട് എന്ന ഇനം ആരംഭിച്ചത് വെട്ടംതമ്പുരാനായിരുന്നു. "രാമപാലയ" എന്ന സ്തുതിയോട് കൂടിയാണ് ഇത് തുടങ്ങുന്നത്. 4 നോക്കുകളിലായി അവതരിപ്പിയ്ക്കുന്നതാണിത്. എന്നാലിന്നും പുറപ്പാടിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. ഉപാംഗങ്ങൾ മുതൽ ആംഗികമായ എല്ലാ പ്രയോഗവിശേഷങ്ങളും ഒരു നൃത്തശില്പം പോലെ എന്ന അനുഭവമാണ് പുറപ്പാട് അനുഭവവേദ്യമാക്കുക എന്ന് ശ്രി.കെ.പി.എസ്.മേനോൻ അഭിപ്രായപ്പെടുന്നു.
ചരിത്രം
തിരുത്തുകകൊല്ലവർഷം ഒൻപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉത്തരകേരളത്തിലേയ്ക്ക് പ്രവേശിച്ച രാമനാട്ടം പരിഷ്കരങ്ങൾക്ക് വിധേയമായത് വെട്ടം എന്ന സ്ഥലത്തുവെച്ചാണ്. അന്ന് വെട്ടത്തുകോവിലകത്തെ തമ്പുരാക്കന്മാരെ ശിക്ഷണം നടത്തിയിരുന്നത് മായവരം ഗോവിന്ദദീക്ഷിതർ എന്ന പരദേശി ബ്രാഹ്മണനായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർക്കവും രാമനാട്ടത്തിന്റെ പരിഷ്കാരങ്ങൾക്ക് വെളിച്ചമേകി.
പരിഷ്കാരങ്ങൾ
തിരുത്തുകവെട്ടം സമ്പ്രദായത്തിലെ പരിഷ്കാരങ്ങൾ ഇപ്രകാരമായിരുന്നു
- വാചികാഭിനയം വേണ്ടെന്നുവെച്ച് ആംഗികാഭിനയത്തിലൂടെ ആശയാവതരണം നടത്തുക
- രാമലക്ഷ്മണന്മാർക്ക് ഉപയോഗിച്ചിരുന്ന നീലയ്ക്കുപകരം പച്ചയാക്കുക
- ഉത്തമകഥാപാത്രങ്ങൾക്ക് കണ്ണുവാലിട്ടെഴുതി ചുണ്ടപ്പൂവിട്ട് ചുവപ്പിയ്ക്കുക
- അസുരവേഷങ്ങളുടെ മുഖമ്മൂടി മാറ്റി പച്ചയ്ക്കുമീതേ കറുത്ത മഷി കൊണ്ട് വരയ്ക്കുക
- വാനരമുഖ്യൻമാർക്ക് തേപ്പ് ആക്കുക
- ചുവന്നതാടി ഏർപ്പെടുത്തി
- മഹർഷിവേഷങ്ങൾക്കോഴിച്ച് കുപ്പായവും ഉത്തരീയവും ഏർപ്പെടുത്തുക
- തിരനോക്ക് എന്ന് അവതരണരീതി തുടങ്ങുക
അവലംബം
തിരുത്തുകകഥകളിയുടെ രംഗപാഠചരിത്രം ISBN81-8264-458-5