വൃത്തം (വൃത്തം)
മൂന്നുവട്ടമിങ്ങു രേഫജങ്ങൾ ചേർന്നതും ഗലങ്ങൾ വൃത്തമെന്ന്
രജ രജ രജ ഗല അല്ലെങ്കിൽ ഗുരു ലഘു എന്ന ക്രമത്തിൽ 20 അക്ഷരം ചേർന്നത് വൃത്തമെന്നു പേരായ വൃത്തം.
മോഹമാകുമന്ധകാരസന്തതിക്കുദിച്ചുയർന്നിടുന്ന ബാല
-
മോഹനാർക്കരശ്മിയായിടും സരസ്വതീ പദാരവിന്ദരേണു
ചീർത്ത മൗഢ്യമായ പങ്കഭാരമാണ്ട കണ്ഠമായി മേവിടുന്ന
ചിത്തദർപ്പണം കണക്കിലൊന്നു തേച്ചഹോ തെളിച്ചിടേണമിന്ന്.