വൂഡാങ് പർവ്വതനിര
ചൈനയിലെ ഹൂബി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതനിരയാണ് വൂഡാങ് അഥവാ വൂ ഡാങ് ഷാൻ (ചൈനീസ്: 武当山; ഇംഗ്ലീഷ്:Wudang Mountains). ഷിയാൻ നഗരത്തിന്റെ തെക്കുഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 400 കി.m2 (4.3×109 sq ft) |
മാനദണ്ഡം | i, ii, vi |
അവലംബം | 705 |
നിർദ്ദേശാങ്കം | 32°24′03″N 111°00′14″E / 32.400833333333°N 111.00388888889°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
താവോ മതക്കാരുടെ ഒരു പുണ്യകേന്ദ്രം കൂടിയാണ് ഈ പർവ്വതം. ചൈനീസ് ആയോധനകലയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. വൂ ഡാങ് ഷാനിലെ പ്രൗഢമായ പുരാതനകെട്ടിടങ്ങളും വളരെ പ്രശസ്തമാണ്. 1994-ൽ യുനെസ്കോ ഈ പ്രദേശത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
ആദ്യകാലങ്ങളിൽ താവോമതക്കാരുടെ മഠങ്ങളായിരുന്നു ഇവിടത്തെ പ്രധാന നിർമിതികൾ. പിന്നീട അവ വിദ്യാഭ്യാസ കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യപ്പെടുകയുണ്ടായി. വിദ്യാഭ്യാസം, ഗവേഷണം, ആയോധനകലാ അഭ്യാസം, പരമ്പരാഗത ചൈനീസ് വൈദ്യം തുടങ്ങിയ കാര്യങ്ങൾക്ക് ഈ മഠങ്ങൾ വേദിയായി. കൃഷിക്കും, കലാരംഗത്തിനും ഇതോടൊപ്പം പ്രധാന്യം നൽകിയിരുന്നു. താങ് രാജവംശത്തിന്റെ കാലത്ത് ഇവിടെ ഫൈവ് ഡ്രാഗൺ ടെംപിൾ എന്ന ആരാധനാകേന്ദ്രം നിർമ്മിക്കപ്പെട്ടു. മിങ് രാജവംശത്തിന്റെ നാളുകളിലാണ് ഇവിടത്തെ കൂടുതൽ മഠങ്ങളും നിർമിച്ചത്. 1966–1976കാലയളവിലെ സാംസ്കാരിക വിപ്ലവത്തെ തുടർന്നും ചില മഠങ്ങൾക്ക് തകരാറുകൾ സംഭവിച്ചിരുന്നു. ആധുനിക കാലത്ത് ഈ പ്രദേശം ചൈനയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.[1]